ഡബ്ലിന്‍ ∙ അയര്‍ലൻഡിലെ സിറോ മലബാര്‍ സഭയുടെ മരിയൻ തീർഥാടനം മേയ് 21ന് രാവിലെ 10ന് നോക്ക് മരിയൻ തീർഥാടന കേന്ദ്രത്തിൽ വച്ച് നടക്കും. ആഘോഷമായ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. ഐറിഷ് കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് എമോൺ മാർട്ടിൻ, തൂം അതിരൂപത ആർച്ച്ബിഷപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിന്‍ ∙ അയര്‍ലൻഡിലെ സിറോ മലബാര്‍ സഭയുടെ മരിയൻ തീർഥാടനം മേയ് 21ന് രാവിലെ 10ന് നോക്ക് മരിയൻ തീർഥാടന കേന്ദ്രത്തിൽ വച്ച് നടക്കും. ആഘോഷമായ വിശുദ്ധ കുർബാനയും  ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. ഐറിഷ് കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് എമോൺ മാർട്ടിൻ, തൂം അതിരൂപത ആർച്ച്ബിഷപ് ഫ്രാൻസിസ് ഡഫി, യൂറോപ്പിലെ വിശ്വാസികൾക്കായുള്ള  അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്, നോക്ക് തീർഥാടനകേന്ദ്രം ഡയറക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൺസ് എന്നിവർ നോക്ക് തീർഥാടനത്തിന് പ്രാർഥനാശംസകൾ നേർന്നു.

ADVERTISEMENT

അയർലൻഡ് സിറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, അൾത്താര ബാലസഖ്യം, സിറോ മലബാർ യൂത്ത് മൂവ്മെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രദക്ഷണം. അയർലൻഡിലെ വിവിധ ഇടവകകളിൽ ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർത്ഥാടനത്തിൽ ഒരുമിച്ചുകൂടും. അയർലൻഡിലെ ലിവിങ് സെർട് പരീക്ഷയിലും ജൂനിയർ സെർട് (ജിസിഎസ്ഇ–നോർത്തേൺ അയർലൻഡ്) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളെയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെയും കുടുംബങ്ങളെയും ആദരിക്കും.

ADVERTISEMENT

സിറോ മലബാര്‍ സഭ നാഷനല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പടത്തിപ്പറമ്പിലിന്റെയും സഭായോഗത്തിന്റെയും നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അയർലൻഡിലെ 35 കുർബാന സെന്ററുകളിൽനിന്നായി മൂവായിരത്തോളം വിശ്വാസികൾ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കും.

ADVERTISEMENT

തീർഥാടനത്തിന്റെ ജനറൽ കോർഡിനേറ്റർ ഫാ. റോയ് വട്ടകാട്ട് (ഡബ്ലിൻ), ലോക്കൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര (ഗാൽവേ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു. സിറോ മലബാർ സഭയുടെ ചാപ്ലിന്മാരായ ഫാ. റോബിൻ (ലിമെറിക്ക്) ഫാ. റെജി ചെരുവങ്കാലായിൽ (ലോങ്ങ് ഫോർഡ്), ഫാ. പോൾ മുറേലി (ബെൽ ഫാസ്റ്റ്), ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ (ബെൽഫാസ്റ്റ്), ഫാ. ജോ പഴേപറമ്പിൽ (ബെൽഫാസ്റ്റ്) ഫാ. ജിൽസൺ കോക്കണ്ടത്തിൽ (കോർക്), ഫാ. അക്വിനോ (വെക്സ്ഫോർഡ്), ഫാ. പോൾ തെറ്റയിൽ (ക്ലോൺമേൽ), ഫാ. ജോമോൻ കാക്കനാട്ട് (വാട്ടർഫോർഡ്), ഫാ. മാർട്ടിൻ പൊറോക്കാരൻ (കിൽക്കെനി), ഫാ. മാത്യു ചന്ദ്രൻകുന്നേൽ (ഡൺഡാൽക്ക്), ഫാ. ജെയ്‌സൺ കുത്തനാപ്പിള്ളി (തുള്ളാമോർ), ഫാ. ജോഷി പൊറോക്കാരൻ (ഡെറി - പോർടഡൗൺ), എസ്‌എംവൈഎം യൂറോപ്പ് കോർഡിനേറ്റർ ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം  നൽകും.

നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലൻഡിലെ മുഴുവന്‍ വിശ്വാസികളേയും പ്രാർഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അയർലൻഡ് സിറോ മലബാര്‍ സഭ നാഷനല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പടത്തിപ്പറമ്പിൽ നാഷനൽ കോർഡിനേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. പോൾ മുറേലി എന്നിവർ അറിയിച്ചു.