എൻഫീൽഡ് ∙ പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തിന്റെ (49) അന്ത്യോപചാര ശുശ്രുഷകൾ മേയ് 30നു തിങ്കളാഴ്ച എൻഫീൽഡിൽ നടക്കും. സെപ്റ്റിസീമിയ ബാധിച്ച നിഷയുടെ അവയവങ്ങൾ ക്രമേണ പ്രവർത്തനരഹിതം ആവുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻഫീൽഡ് ∙ പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തിന്റെ (49) അന്ത്യോപചാര ശുശ്രൂഷകൾ മേയ് 30നു തിങ്കളാഴ്ച എൻഫീൽഡിൽ നടക്കും. സെപ്റ്റിസീമിയ ബാധിച്ച നിഷയുടെ അവയവങ്ങൾ ക്രമേണ പ്രവർത്തനരഹിതം ആവുകയും തുടർന്നുണ്ടായ ഹൃദയസ്തംഭനവുമാണ് മരണ കാരണമായത്. 

മേയ് 30നു തിങ്കളാഴ്ച രാവിലെ 11.30നു എൻഫീൽഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ & സെന്റ് ജോജ് ദേവാലയത്തിൽ കൊണ്ടുവരുന്ന മൃതദേഹം കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ചേർന്ന് ഏറ്റുവാങ്ങും. 12 മണിക്ക് അന്ത്യോപചാര ശുശ്രൂഷകൾ ആരംഭിക്കും. തിരുക്കർമ്മങ്ങൾക്ക് ശേഷം പൊതുദർശനം. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പൊതുദർശനത്തിനു ശേഷം ഗ്രേറ്റ് കേംബ്രിഡ്ജ് റോഡിലുള്ള, എൻഫീൽഡ് ക്രിമിറ്റോറിയം & സിമറ്ററിയിൽ സംസ്ക്കാരം നടത്തും.

ADVERTISEMENT

എൻഫീൽഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുകയും സഹായ സഹകരണങ്ങളുമായി എപ്പോഴും കൂടെയുണ്ടായിരുന്നു. ഇത് വിഷമഘട്ടത്തിൽ കുടുംബത്തിന് ഏറെ ആശ്വാസമായി. ചികിൽസയിലിരിക്കെ നിഷയുടെ ആരോഗ്യത്തിൽ ശുഭ പ്രതീക്ഷകൾ നൽകി വരുമ്പോഴാണ് സെപ്റ്റിസീമിയ ജീവന് ഭീഷണിയായി മാറിയത്.

വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്ത് എംആർഐ സ്കാനിങ് ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനാണ്. വിദ്യാർഥികളായ സ്നേഹ, ഇഗ്ഗി എന്നിവർ മക്കളാണ്. സംസ്കാരം സംബന്ധിച്ച് ഇതൊരറിയിപ്പായി കാണാൻ താൽപര്യപ്പെടുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.