ബര്‍ലിന്‍ ∙ വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍ ജര്‍മനി. 36 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച ജര്‍മനിയിലെ മിക്കയിടങ്ങളിലും രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ചൂടും വരള്‍ച്ചയും കാട്ടുതീയുടെ സാധ്യത ഗണ്യമായി വർധിപ്പിച്ചു. ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്ത് കാട്ടുതീ പടർന്നു. ബ്രാന്‍ഡന്‍ബര്‍ഗിലെ ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍ ജര്‍മനി. 36 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച ജര്‍മനിയിലെ മിക്കയിടങ്ങളിലും രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ചൂടും വരള്‍ച്ചയും കാട്ടുതീയുടെ സാധ്യത ഗണ്യമായി വർധിപ്പിച്ചു. 

ADVERTISEMENT

ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്ത് കാട്ടുതീ പടർന്നു. ബ്രാന്‍ഡന്‍ബര്‍ഗിലെ ചെറിയ പട്ടണമായ ട്രൂന്‍ബ്രിറ്റ്സണിനടുത്തുള്ള വനത്തില്‍ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.  നിലവില്‍ 42 ഹെക്ടറില്‍ തീപിടുത്തമുണ്ട്. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തം 60 ഹെക്ടറോളം പ്രദേശത്തെ ബാധിച്ചതായാണ് വിവരം.

ADVERTISEMENT

ഹാര്‍സ് പര്‍വതനിരകളിലെ ബാലെന്‍സ്റെറഡിന് സമീപമുള്ള വനമേഖലയിലും ഇന്നലെ തീപിടിത്തമുണ്ടായി. തീ നിയന്ത്രവിധേയമാക്കാൻ  ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു. 

ADVERTISEMENT

തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വക്താവ് അറിയിച്ചു. മിക്ക കാട്ടുതീയും ഉണ്ടാകുന്നത് ആളുകളുടെ അശ്രദ്ധ കാരണം കൂടിയാണ്. സിഗരറ്റ് കുറ്റികള്‍ കെടുത്താതെ അശ്രദ്ധമായി എറിയുന്നതാണ് മിക്ക അപകടങ്ങളുടെയും കാരണം. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ വനങ്ങളില്‍ പുകവലി നിരോധനമുണ്ട്. അശ്രദ്ധമായും മനഃപൂര്‍വം തീകൊളുത്തുന്നതും ക്രിമിനല്‍ കുറ്റങ്ങളാണ്, തടവുശിക്ഷ പോലും ലഭിക്കും.