യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നിൽ കൂടുതൽ സ്ഥാനാർഥികൾ നോമിനേഷൻ

യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നിൽ കൂടുതൽ സ്ഥാനാർഥികൾ നോമിനേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നിൽ കൂടുതൽ സ്ഥാനാർഥികൾ നോമിനേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നിൽ കൂടുതൽ സ്ഥാനാർഥികൾ നോമിനേഷൻ സമർപ്പിക്കാതിരുന്നതിനാൽ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ദേശീയ പ്രസിഡന്റായി  യുക്മ സൗത്ത് വെസ്റ്റ് റീജിയനിലെ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറുമായിരുന്ന ഡോ.ബിജു പെരിങ്ങത്തറ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ബോൾട്ടൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും യുക്മ സാംസ്കാരിക വേദി നാഷനൽ കോഓർഡിനേറ്ററുമായ കുര്യൻ ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി യുക്മ മിഡ്‌ലാൻഡ്സ് റീജിയൻ മുൻ പ്രസിഡന്റും നോട്ടിങ്ങാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റുമായ ഡിക്സ് ജോർജും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി ഷിജോ വർഗീസ്, ലീനുമോൾ ചാക്കോ എന്നിവരും, ജോയിന്റ് സെക്രട്ടറിമാരായി പീറ്റർ താണോലിലും, സ്മിതാ തോട്ടവും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് ട്രഷററായി എബ്രഹാം പൊന്നുംപുരയിടവും തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT

യുക്മ ജനറൽ കൗൺസിൽ യോഗം ഈശ്വര പ്രാർഥനയോടെ ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ യുകെയിൽ മലയാളി സൂഹത്തിൽ നിന്നും വിടവാങ്ങിയവർക്ക് ആദരാഞ്ജലിയർപ്പിച്ച് കൊണ്ടാണ് യോഗനടപടികൾക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡന്റ് ലിറ്റി ജിജോ സ്വാഗതം ആശംസിച്ചു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മനോജ് കുമാർ പിള്ള കഴിഞ്ഞ വർഷങ്ങളിലെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ട്രഷറർ അനീഷ് ജോൺ കണക്ക് അവതരിപ്പിച്ചു.

 

ADVERTISEMENT

തുടന്ന് ലോക കേരളസഭയിൽ യുക്മ പ്രതിനിധികളെ ഉൾപ്പെടുത്താതിലുള്ള പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.  നേർത്ത് ഈസ്റ്റ്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, എന്നീ സ്ഥലങ്ങളിലെ പ്രതിനിധികളെയും ലണ്ടൻ കോഓർഡിനേറ്ററെയും യുക്മ ദേശീയ സമിതിയിലേക്ക് പ്രത്യേക ക്ഷണിതാക്കളാക്കാൻ തീരുമാനിച്ചു. ലണ്ടൻ കോഓർഡിനേറ്ററായി അഡ്വ.എബി സെബാസ്റ്റ്യൻ, നോർത്ത് ഈസ്റ്റ് - ജിജോ മാധവപ്പള്ളിൽ, സ്കോട്‌ലൻഡ് - സണ്ണി ഡാനിയേൽ, വെയിൽസ് - ബിനോ ആന്റണി, നോർത്തേൺ അയർലൻഡ് - സന്തോഷ് ജോൺ തുടങ്ങിയവരെ യോഗം അംഗീകരിച്ചു.

 

ADVERTISEMENT

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ യുക്മ ഇലക്ഷൻ കമീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, ബൈജു തോമസ് എന്നിവരാണ് നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല വഹിച്ചിരുന്ന അലക്സ് വർഗീസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ വിശദീകരിച്ചു.  ‌

 

അഡ്വ. എബി സെബാസ്റ്റ്യൻ പാനൽ അവതരിപ്പിച്ചു. തുടർന്ന് അലക്സ് വർഗീസ് വിജയികളെ പ്രഖ്യാപിച്ചു. റീജിയനുകളിൽ ചുമതലയേറ്റ ഭാരവാഹികളെ ജോയിന്റ് സെക്രട്ടറി സലീനാ സജീവ് പരിചയപ്പെടുത്തി. സ്ഥാനമൊഴിഞ്ഞ ഭാരവാഹികളായ മനോജ് കുമാർ പിള്ള, ലിറ്റി ജിജോ, സെലീനാ സജീവ്, സാജൻ സത്യൻ അനീഷ് ജോൺ, ടിറ്റോ തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

രാവിലെ സ്ഥാനമൊഴിഞ്ഞ യുക്മ ദേശീയ സമിതിയുടെ അവസാന യോഗം പ്രസിഡൻ്റ് മനോജ് കുമാർ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്നിരുന്നു.