ഡബ്ലിൻ ∙ സിറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമം ‘ഗ്രാന്റ് എവേക്ക് 2022’ ജൂലൈ 6 മുതൽ 10 വരെ അയർലൻഡിലെ ഡബ്ലിനിൽ നടക്കും. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ (യുസിഡി) നടക്കുന്ന യുവജന സംഗമത്തിൽ യൂറോപ്പിലെ 22 രാജ്യങ്ങളിൽ നിന്നായി പതിനെട്ട് വയസിനു മുകളിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ സിറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമം ‘ഗ്രാന്റ് എവേക്ക് 2022’ ജൂലൈ 6 മുതൽ 10 വരെ അയർലൻഡിലെ ഡബ്ലിനിൽ നടക്കും. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ (യുസിഡി) നടക്കുന്ന യുവജന സംഗമത്തിൽ യൂറോപ്പിലെ 22 രാജ്യങ്ങളിൽ നിന്നായി പതിനെട്ട് വയസിനു മുകളിലുള്ള നൂറ്റമ്പതോളം  യുവജനങ്ങൾ പങ്കെടുക്കും. 

ADVERTISEMENT

സിറോ മലബാർ സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഐറീഷ് സഭയിലെ വിവിധ ബിഷപ്പുമാർ എന്നിവർ സംബന്ധിക്കും. ഡബ്ലിൻ സീറോ മലബാർ സോണൽ കോർഡിനേഷൻ കൗൺസിൽ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിക്ക് സിറോ മലബാർ അയർലൻഡ് നാഷനൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലും, യൂറോപ്പ് സിറോ മലബാർ യൂത്ത് അപ്പസ്തോലിക് ഡയറക്ടർ റവ. ഡോ. ബിനോജ് മുളവരിക്കലും, അസോസിയേറ്റ് ഡയറക്ടർ ഫാ. ജയിൻ മാത്യു മണ്ണത്തൂകാരനും നേതൃത്വം നൽകും. 

പ്രചോദനാത്മകമായ സംഭാഷണങ്ങൾ, ദിവ്യകാരുണ്യ ആരാധന, നേതൃത്വപരിശീലന ക്യാംപുകൾ, ആത്‌മീയ സംഗീത വിരുന്ന്, പഠന വിനോദ യാത്രകൾ എന്നിവയാണ് ഗ്രാന്റ് എവേക്ക് 2022ന്റെ പ്രത്യേകത. ആത്‌മീയതയിലും, കൂട്ടായ്‌മയിലുമുള്ള യുവത്വത്തിന്റെ ഉണർവ്വാണ് ഈ സംഗമത്തിന്റെ ലക്ഷ്യം. 2017ൽ റോമിൽ ആദ്യ ‘ഗ്രാന്റ് എവേക്ക്’ നടന്നു. പിന്നീട് 2018ൽ സ്വിറ്റ്‌സർലൻഡിലും. 2019 ൽ അയർലൻഡിൽ നടക്കാനിരുന്ന ഗ്രാന്റ് എവേക്ക് കോവിഡ് പ്രതിസന്ധിയിൽ മാറ്റിവച്ചു. 

ADVERTISEMENT

കോവിഡ് മഹാമാരിക്കാലഘട്ടത്തിൽ വെർച്ച്വൽ മീറ്റിംഗ് പ്ലാറ്റുഫോമുകളിലൂടെ യൂറോപ്പിലെ 22 രാജ്യങ്ങളിലും പൂത്തുലഞ്ഞ എസ്എംവൈഎം യൂറോപ്പ് ഗ്രാന്റ് എവേക്ക് 2022ൽ അയർലൻഡിൽ ഒത്തുചേരുന്നു. യൂറോപ്പിലെ വ്യത്യസ്ത സാമൂഹിക ആത്‌മീയ കാഴ്ചപ്പാടുള്ള യുവജനങ്ങളെ വ്യത്യസ്ത ആശയങ്ങൾക്കും ഭാഷകൾക്കുമിടയിലും സുറിയാനി ക്രൈസ്തവരെന്ന ആത്‌മബോധം  എസ്എംവൈഎം എന്ന പ്രസ്ഥാനത്തെ ഹൃദയത്തോടെ ചേർത്തുനിർത്താൻ സഹായിക്കുന്നു. 

യുവ നേതാക്കൾക്ക് അവരുടെ ശുശ്രൂഷയിൽ വ്യക്തതയും, ദൈവിക സംരക്ഷണത്തിലുള്ള ശക്തമായ ബോധ്യവും നൽകിക്കൊണ്ട് ഗ്രാൻഡ് എവേക്ക് എസ്എംവൈഎം ചൈതന്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. അതിലൂടെ അവർക്ക് തങ്ങളുടെ ദൗത്യത്തെ   മുന്നോട്ട് കൊണ്ടുപോകാൻ കഴിയും, ഈ വെളിച്ചം അവരുടെ സഹോദരങ്ങളിലേക്ക് പകരാനും സാധിക്കും. 

ADVERTISEMENT

എവേക്ക് അയർലൻഡ്

ഗ്രാന്റ് എവേക്കിന്റെ ആദ്യദിനം ജൂലൈ ആറിനു അയർലൻഡിലെ യുവജനങ്ങളുടെ പ്രഥമ സമ്മേളനം ഈ വേദിയിൽ വച്ച് നടക്കും. റിപ്പബ്ലിക്ക് ഓഫ് അയർലൻഡിലലേയും നോർത്തേൺ അയർലൻഡിലേയും നാനൂറിൽ പരം സിറോ മലബാർ യുവജനങ്ങൾ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ യൂറോപ്യൻ യുവജനങ്ങളോടൊപ്പം ഒത്തുചേരും.

എംടിവിയിലൂടേയും വിവിധ സംഗീത ആൽബങ്ങളിലൂടേയും പ്രശസ്തനായ അമേരിക്കൻ ഗായകൻ ജോ മെലെൻഡ്രെസും ടീമും  എവേക്ക് അയർലൻഡിൽ പങ്കെടുക്കും. അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ കത്തോലിക്കാ കലാകാരന്മാരിൽ ഒരാളായ ജോ മെലെൻഡ്രെസ് ഒരു ചലനാത്മക സംഗീത അവതാരകനും, പ്രചോദിപ്പിക്കുന്ന പ്രഭാഷകനും, വിദഗ്ദ്ധനായ റിട്രീറ്റ് ലീഡറുമാണ്.

എവേക്ക് അയർലൻഡിനും ഗ്രാന്റ് എവേക്കിനുമുള്ള റജിസ്ട്രേഷൻ ഡബ്ലിൻ സിറോ മലബാർ സഭയുടെ വെബ് സൈറ്റിലെ (www.syromalabar.ie) പാരീഷ് മാനേജ്മെന്റ് സിസ്റ്റം (പിഎംഎസ്) വഴി ആരംഭിച്ചു. എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായും, സീറ്റുകൾ പരിമിതമായതിനാൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും നേരത്തെ റജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.