ലണ്ടൻ ∙ യുകെയിലെ പ്രമുഖ ചാരിറ്റി മലയാളി അസോസിയേഷനുകളിൽ ഒന്നായ സഹൃദയ, ദി കെന്റ് കേരളൈറ്റ്സ് വള്ളംകളി സംഘടിപ്പിക്കുന്നു. യുകെ ഡ്രാഗൺ ബോട്ട് റേസ് 2022 ‘കെന്റ് ജലോത്സവം’ എന്ന പേരിൽ ഒക്ടോബർ ഒന്നാം തീയതി കെന്റിലെ വാട്ട്ഹർസ്റ്റിൽ ഉള്ള ബിവൽ വാട്ടർ ജലാശയത്തിലാണ് പരിപാടി. ഏതാണ്ട് 800 ഏക്കർ വിസ്തീർണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിലെ പ്രമുഖ ചാരിറ്റി മലയാളി അസോസിയേഷനുകളിൽ ഒന്നായ സഹൃദയ, ദി കെന്റ് കേരളൈറ്റ്സ് വള്ളംകളി സംഘടിപ്പിക്കുന്നു. യുകെ ഡ്രാഗൺ ബോട്ട് റേസ് 2022 ‘കെന്റ് ജലോത്സവം’ എന്ന പേരിൽ ഒക്ടോബർ ഒന്നാം തീയതി കെന്റിലെ വാട്ട്ഹർസ്റ്റിൽ ഉള്ള ബിവൽ വാട്ടർ ജലാശയത്തിലാണ് പരിപാടി.

ഏതാണ്ട് 800 ഏക്കർ വിസ്തീർണത്തിൽ കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിലുള്ള ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ സഹൃദയ പുതു ചരിത്രം രചിക്കുമ്പോൾ അത് ബ്രിട്ടനിലുള്ള എല്ലാ ജലോത്സവ പ്രേമികൾക്കും ആവേശം പകരുമെന്നാണ് പ്രതീക്ഷ. 

ADVERTISEMENT

മുൻ കാലങ്ങളിൽ തുടർച്ചയായ അഞ്ചു വർഷം അഖില യുകെ വടംവലിയും ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റും ഓൾ യുകെ അത്തപ്പൂക്കള മത്സരവും നടത്തി വിജയം നേടിയവരാണ് വള്ളംകളിയെന്ന ചിരകാല സ്വപ്നത്തിനു പിന്നിലും. യുകെയിലെ എല്ലാ വള്ളം കളി പ്രേമികളും സഹൃദയയോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സംഘാടകർ.

കെന്റ് ജലോത്സവത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പ്രസിഡന്റ് അജിത് വെൺമണി, സെക്രട്ടറി ബിബിൻ ഏബ്രഹാം,  പ്രോഗ്രാം കോർഡിനേറ്റർ വിജു വർഗീസ്, ട്രഷറർ മനോജ് കോത്തൂർ, വൈസ് പ്രസിഡന്റ് ലിജി സേവ്യർ, ജോയിന്റ് സെക്രട്ടറി ബ്ലെസ്സൻ സാബു, സഹൃദയ ബോട്ട് ക്ലബ് ടീം ക്യാപ്റ്റൻ ജോഷി സിറിയക്, ബിജു ചെറിയാൻ, മജോ തോമസ്, ബേസിൽ ജോൺ, സ്‌നേഹ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. 

ADVERTISEMENT

ഈ ജലമാമാങ്കത്തിലേക്ക് യുകെയിലെ എല്ലാ വള്ളംകളി പ്രേമികളെയും ടീമുകളെയും സ്വാഗതം ചെയ്യുന്നുവെന്നും. ടീം റജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.