മനാമ ∙ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിമൂന്നാമത് ഗ്ലോബല്‍ ദ്വൈവാര്‍ഷിക കോണ്‍ഫറന്‍സിന് ബഹ്റൈനിലെ മനാമയിൽനിറപകിട്ടാർന്ന തുടക്കം. ജൂണ്‍ 23 മുതല്‍ 25 വരെ ബഹ്റൈന്‍ ഇന്‍ഡസ്ട്രി, കൊമേഴ്സ് ആന്‍ഡ് ടൂറിസം മന്ത്രാലയത്തിന്റെ പെട്രോണേജില്‍ ബഹ്റൈനിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് (ഡോ.പി.എ.ഇബ്രാഹിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിമൂന്നാമത് ഗ്ലോബല്‍ ദ്വൈവാര്‍ഷിക കോണ്‍ഫറന്‍സിന് ബഹ്റൈനിലെ മനാമയിൽ നിറപകിട്ടാർന്ന തുടക്കം. ജൂണ്‍ 23 മുതല്‍ 25 വരെ ബഹ്റൈന്‍ ഇന്‍ഡസ്ട്രി, കൊമേഴ്സ് ആന്‍ഡ് ടൂറിസം മന്ത്രാലയത്തിന്റെ പെട്രോണേജില്‍ ബഹ്റൈനിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് (ഡോ.പി.എ.ഇബ്രാഹിം ഹാജി നഗര്‍) ത്രിദിന കോൺഫറന്‍സ് അരങ്ങേറുന്നത്.

ബഹ്റൈന്‍ ഇന്ത്യന്‍ അംബാസിഡര്‍ പീയൂഷ് ശ്രീവാസ്തവ, കേരള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, കേരള മുൻ ചീഫ് സെക്രട്ടറി ഷീല തോമസ് ഐഎഎസ്, കര്‍ണാടക മുന്‍ ഡിജിപി ജിജാ ഹരിസിങ് ഐപിഎസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. സയീദ് റാഷിദ് അൽ സയാനി, അണ്ടർ സെക്രട്ടറി ഹമദ് ബിൻ സൽമാൻ അൽ ഖലീഫ ബഹ്റൈന്‍ ശൂറാ കൗണ്‍സില്‍ അംഗവും വൈസ് ചെയര്‍ പേഴ്സണ്‍ ഓഫ് ബഹ്റൈന്‍ ഇന്റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ ഹലാ റംസി, യൂണി വേഴ്സിറ്റി കോളേജ് ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ ഡോ. റാണാ സവായ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT

ഡബ്യൂഎംസിയുടെ 43 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ആഗോള സമ്മേളനത്തില്‍ രണ്ടാം ദിവസം വേള്‍ഡ് ബിസിനസ് ഫോറം, വിദ്യാഭ്യാസ സെമിനാര്‍, മെഡിക്കല്‍ ഫോറം, വുമെന്‍സ് ഫോറം, യൂത്ത് ഫോറം എന്നിവർ നേതൃത്വം നൽകിയ ദീര്‍ഘവീക്ഷണമുള്ള ചര്‍ച്ചകളും നടന്നു.

ഗ്ലോബല്‍ ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി (ഇന്ത്യ), അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള (യുഎസ്എ), ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ഏബ്രഹാം സാമുവേൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് (അഡ്മിന്‍) ജോണ്‍ മത്തായി (യുഎഇ) ആശംസാ പ്രസംഗം നടത്തി. ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത് നന്ദി പറഞ്ഞു. പഞ്ചവാദ്യം ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

ADVERTISEMENT

വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള റീജിയന്‍, പ്രൊവിന്‍സുകളില്‍ നിന്നുമായി 300ല്‍ പരം പ്രതിനിധികളും കുടുംബംഗങ്ങളും ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്തെ പ്രതിനിധീകരിച്ച് 1000ല്‍ പരം ആളുകളും പങ്കെടുക്കുന്നുണ്ട്. കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും, ഡബ്യൂഎംസി ബഹ്റൈന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ഏബ്രഹാം സാമുവല്‍, ഗ്ലോബല്‍ കോണ്‍ഫറന്‍സ് പേട്രണ്‍ ഡോ. പി.വി. ചെറിയാന്‍, കെ.ജി. ദേവരാജ്, ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ജെയിംസ് ജോണ്‍, ബഹ്റൈന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരിഷ് നായര്‍, വൈസ് ചെയര്‍മാന്‍ വിനോദ് നാരായണന്‍, ട്രഷറര്‍ ജിജോ ബേബി, ചെയര്‍ പേഴ്സണ്‍ ദീപ ജയചന്ദ്രന്‍, ലേഡീസ് വിങ് പ്രസിഡന്റ് കൃപ രാജീവ്, സെക്രട്ടറി രേഖ രാഘവ്, എന്റര്‍ടൈന്‍മെന്‍റ് സെക്രട്ടറി സ്വാതി പ്രമോദ് എന്നിവരാണ് സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത്. സമ്മേളനം ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ADVERTISEMENT

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം ചേര്‍ന്ന ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇലക്ഷന്‍ കമ്മിഷണര്‍ തോമസ് കണ്ണങ്കേരില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജോസ് കുമ്പിളുവേലില്‍ പ്രോട്ടോക്കോള്‍ ഓഫിസറായി പ്രവര്‍ത്തിച്ചു.

പുതിയ ഭാരവാഹികൾ: ചെയര്‍പേഴ്‌സണ്‍– ഗോപാല പിള്ള, (യുഎസ്എ–നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ്), വൈസ് ചെയര്‍പേഴ്‌സണ്‍സ്: മേഴ്സി തടത്തില്‍ (ജര്‍മനി), ജോസഫ് ഗ്രിഗറി മേടയില്‍ (ജര്‍മനി), ഡേവിഡ് ലൂക്ക് (റിയാദ്). പ്രസിഡന്റ്: ജോണ്‍ മത്തായി (ഷാര്‍ജ), വൈസ് പ്രസിഡന്റ്ുമാർ: തോമസ് അറമ്പന്‍കുടി (ജര്‍മനി), പി.സി. മാത്യു (യുഎസ്എ), കണ്ണു ബേക്കര്‍ (യുഎഇ), 

ജയിംസ് ജോണ്‍ (ബഹ്റൈൻ), കെ.പി. കൃഷ്ണകുമാര്‍ (കേരളം). സെക്രട്ടറി: പിന്റോ കണ്ണമ്പള്ളി (യുഎസ്എ), അസോസിയേറ്റ് സെക്രട്ടറി: രാജേഷ് എം. പിള്ള (ഒമാന്‍), ട്രഷറര്‍: സാം ഡേവിഡ് മാത്യു (ഒമാൻ). പുതിയ ഭാരവാഹികളെ ഏകകണ്ഠേനയാണ് തിരഞ്ഞെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ തോമസ് കണ്ണങ്കേരിൽ അറിയിച്ചു.