ബര്‍ലിൻ ∙ കൊടുംചൂടില്‍ യൂറോപ്പ് ചുട്ടുപൊള്ളുമ്പോള്‍ ചൂട് പിടിച്ച് വനങ്ങള്‍ കത്തിയമരുകയാണ്. കാട്ടുതീ മിക്ക രാജ്യങ്ങളെയും പ്രദേശങ്ങളെയും

ബര്‍ലിൻ ∙ കൊടുംചൂടില്‍ യൂറോപ്പ് ചുട്ടുപൊള്ളുമ്പോള്‍ ചൂട് പിടിച്ച് വനങ്ങള്‍ കത്തിയമരുകയാണ്. കാട്ടുതീ മിക്ക രാജ്യങ്ങളെയും പ്രദേശങ്ങളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിൻ ∙ കൊടുംചൂടില്‍ യൂറോപ്പ് ചുട്ടുപൊള്ളുമ്പോള്‍ ചൂട് പിടിച്ച് വനങ്ങള്‍ കത്തിയമരുകയാണ്. കാട്ടുതീ മിക്ക രാജ്യങ്ങളെയും പ്രദേശങ്ങളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിൻ ∙ കൊടുംചൂടില്‍ യൂറോപ്പ് ചുട്ടുപൊള്ളുമ്പോള്‍ ചൂട് പിടിച്ച് വനങ്ങള്‍ കത്തിയമരുകയാണ്. കാട്ടുതീ മിക്ക രാജ്യങ്ങളെയും പ്രദേശങ്ങളെയും വിഴുങ്ങിക്കളഞ്ഞു. യൂറോപ്പിലെ അവധിക്കാല വിനോദകേന്ദ്രങ്ങളിൽ ചൂട്, കാട്ടുതീ, വരള്‍ച്ച തുടങ്ങിയവ ദുരന്തങ്ങളായി തീരുകയാണ്. തെക്കന്‍ യൂറോപ്പിലെ, ഏറ്റവും പ്രചാരമുള്ള അവധിക്കാല സ്ഥലങ്ങളില്‍, തീവ്രമായ ചൂടിൽ ജനങ്ങൾ പൊള്ളിയുരുകകയാണ്.

ഇറ്റലിയില്‍ അടുത്ത ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നു. വെള്ളം ലാഭിക്കുന്നതിനായി മിലാനും വെനീസും പൊതു  ജലധാരകള്‍ പ്രവർത്തിപ്പിക്കുന്നത് നിർത്തി. അഞ്ച് പ്രദേശങ്ങളില്‍ വരള്‍ച്ച അടിയന്തരാവസ്ഥ നിലവിലുണ്ട്. കാട്ടുതീയുടെ സാധ്യത വളരെയേറെയാണ്.

സ്പെയിനിലുണ്ടായ കാട്ടുതീയുടെ ദൃശ്യം. ചിത്രം: റോയിട്ടേഴ്സ്.
ADVERTISEMENT

സ്പെയിനിലെ മലാഗ പ്രദേശത്ത് അഗ്നിശമനസേനയുടെ ഹെലികോപ്റ്ററുകള്‍ തീവ്രമായ അഗ്നിബാധയെ ചെറുക്കാന്‍ ഉപയോഗിക്കുന്നുണ്ട്. സ്പെയിനിലുടനീളം, അഗ്നിശമന സേനാംഗങ്ങള്‍ കാട്ടുതീക്കെതിരെ പോരാടുകയാണ്. സ്പെയിനിനു പുറമെ, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അന്തരീക്ഷ താപനില ഉയര്‍ന്ന തോതിലാണ്. മിക്കയിടങ്ങളിലും കാട്ടുതീ ഉണ്ടായി. ഫ്രാന്‍സില്‍ ട്രെയിൻ പാളങ്ങള്‍ അമിതമായി ചൂടാകുന്നത് ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പല ട്രെയിനുകളും മന്ദഗതിയിലാണ് ഓടുന്നത്. 

ഗ്രീസില്‍, തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്തതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ടൂറിസ്റ്റുകളെ നഗരങ്ങളിൽ നിന്നു ഒഴിപ്പിക്കുകയാണ്. പ്രദേശം വിട്ടുപോകാന്‍ ആളുകളോട് ആവശ്യപ്പെട്ടിരിക്കയാണ്. ദിവസവും ഡസന്‍ കണക്കിന് തീപിടിത്തങ്ങള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. ഏഥന്‍സിലും പരിസര പ്രദേശങ്ങളിലും കാട്ടുതീ ബാധിച്ചു. അതേസമയം, വരും ദിവസങ്ങളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ADVERTISEMENT

2022ല്‍ ജൂണ്‍ പകുതി വരെ, പോര്‍ച്ചുഗലില്‍ 39,550 ഹെക്ടര്‍ ഭൂമി കാട്ടുതീയില്‍ നശിച്ചുവെന്ന് ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് ഫോറസ്റ്റിന്റെ ഡേറ്റ കാണിക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ ഉഷ്ണ തരംഗത്തില്‍ 238 പേര്‍ മരിച്ചതായി പോര്‍ച്ചുഗല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു, വനമേഖലയില്‍ പ്രവേശിക്കുന്നത് ഭാഗികമായി നിരോധിച്ചിരിക്കുന്ന പോര്‍ച്ചുഗലിലും കാട്ടുതീ ആളിപ്പടരുകയാണ്.

തിങ്കളാഴ്ച മുതല്‍ ജര്‍മനിയിലും കടുത്ത വേനല്‍ച്ചൂട് ഉണ്ടാകുമെന്നാണ് കാലാവസ്ഥാപ്രവചനം.