സൂറിക്∙ സമീപകാലത്തെ ദൃശ്യങ്ങളിൽ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ വാച്ച് ശ്രദ്ധിച്ചിട്ടുണ്ടോ? പത്തര ലക്ഷം റൂബിൾ(19 ലക്ഷം രൂപ) വിലയുള്ള റഷ്യൻ ബ്രാൻഡായ ഇംപീരിയൽ പിറ്റർഹോഫ് ഫാക്ടറിയുടെ വാച്ചാണു പുട്ടിന്റെ കൈത്തണ്ടയിൽ. റഷ്യൻ നിർമ്മാതാക്കളായ റാകേറ്റയുടെ ഈ ബ്രാൻഡിലേക്കു വാച്ച് മാറ്റാൻ പുട്ടിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്∙ സമീപകാലത്തെ ദൃശ്യങ്ങളിൽ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ വാച്ച് ശ്രദ്ധിച്ചിട്ടുണ്ടോ? പത്തര ലക്ഷം റൂബിൾ (19 ലക്ഷം രൂപ) വിലയുള്ള റഷ്യൻ ബ്രാൻഡായ ഇംപീരിയൽ പിറ്റർഹോഫ് ഫാക്ടറിയുടെ വാച്ചാണു പുട്ടിന്റെ കൈത്തണ്ടയിൽ. റഷ്യൻ നിർമ്മാതാക്കളായ റാകേറ്റയുടെ ഈ ബ്രാൻഡിലേക്കു വാച്ച് മാറ്റാൻ പുട്ടിനെ നിർബന്ധിതനാക്കിയതു യുക്രെയ്ൻ യുദ്ധമാണ്. 

യുദ്ധത്തിനു മുൻപു വരെ സ്വിസ്സ് മെയ്‌ഡ് ബ്ലോ പാ(ബ്ലാങ്ക് പെയ്ൻ), ഐഡബ്ല്യുസി എന്നിവയായിരുന്നു പുട്ടിന്റെ ഇഷ്ട വാച്ചുകൾ. പുട്ടിൻ ഉപയോഗിച്ചിരുന്ന സ്വിസ്സ് ബ്രാൻഡുകൾക്ക്, ഇപ്പോഴത്തെ റഷ്യൻ വാച്ചിനേക്കാൾ വിലയും കൂടുതലായിരുന്നു. ഇംപീരിയൽ പിറ്റർഹോഫ് ഫാക്ടറിയുടെ പുട്ടിൻ ഇപ്പോൾ ഉപയോഗിക്കുന്ന ബ്ളാക് ഓണിക്സ് വാച്ച് ഒന്നു സ്വന്തമാക്കാമെന്നു വച്ചാൽ നടക്കില്ല.  പ്രസിഡന്റിനായി റഷ്യൻ കമ്പനി എക്സ്ക്ലൂസിവായി നിർമ്മിച്ച വാച്ചാണത്. 

ADVERTISEMENT

യുക്രെയിൻ - റഷ്യൻ യുദ്ധം നീണ്ടതോടെ ലോകം രണ്ടു ചേരികളായി പല ഉൽപ്പന്നങ്ങൾക്കും ബഹിഷ്‌കരണം വന്നു. പുട്ടിന്റെ വേഷവിധാനങ്ങളും ഇതിന്റെ ഭാഗമായി ചർച്ച ആയതോടെയാണ്, പൂർണമായും റഷ്യൻ ബ്രാൻഡുകളിലേക്കു പുട്ടിനു മാറേണ്ടി വന്നത്. ഇഷ്ട വിദേശ ബ്രാൻഡുകളിൽ നിന്നു തദ്ദേശീയ ബ്രാൻഡുകളിലേക്കു മാറുമ്പോഴും കാഴ്ചയിലും നിറത്തിലും കാര്യമായ വ്യത്യാസങ്ങൾ പ്രകടമാകാതിരിക്കാൻ പുട്ടിൻ ശ്രദ്ധ വയ്ക്കുന്നു എന്നാണു ക്രെംലിൻ നിരീക്ഷകർ പറയുന്നത്

English Summary : Vladimir Putin will only wear Rrussian watches from now