ലണ്ടൻ ∙ യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ആ സുദിനം ഇന്നാണ്. മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള അലൈഡ് പ്രസന്റ്സ് ‘കേരളാ പൂരം 2022’ ഇന്ന് (27) മാന്‍വേഴ്സ് തടാകം യൂറോപ്പിലെ പുന്നമട കായലാകുവാന്‍വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. വിശിഷ്ടാതിഥികളായ ഉണ്ണി മുകുന്ദൻ, വിഷ്ണു

ലണ്ടൻ ∙ യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ആ സുദിനം ഇന്നാണ്. മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള അലൈഡ് പ്രസന്റ്സ് ‘കേരളാ പൂരം 2022’ ഇന്ന് (27) മാന്‍വേഴ്സ് തടാകം യൂറോപ്പിലെ പുന്നമട കായലാകുവാന്‍വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. വിശിഷ്ടാതിഥികളായ ഉണ്ണി മുകുന്ദൻ, വിഷ്ണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ആ സുദിനം ഇന്നാണ്. മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള അലൈഡ് പ്രസന്റ്സ് ‘കേരളാ പൂരം 2022’ ഇന്ന് (27) മാന്‍വേഴ്സ് തടാകം യൂറോപ്പിലെ പുന്നമട കായലാകുവാന്‍വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. വിശിഷ്ടാതിഥികളായ ഉണ്ണി മുകുന്ദൻ, വിഷ്ണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ആ സുദിനം ഇന്നാണ്. മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള അലൈഡ് പ്രസന്റ്സ് ‘കേരളാ പൂരം 2022’ ഇന്ന് (27) മാന്‍വേഴ്സ് തടാകം യൂറോപ്പിലെ പുന്നമട കായലാകുവാന്‍വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. വിശിഷ്ടാതിഥികളായ ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ, ഷെഫ് പിള്ള, ചലച്ചിത്ര പിന്നണി ഗായിക മാളവിക അനിൽകുമാർ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവരെല്ലാവരും ഷെഫീൽഡിൽ എത്തിച്ചേർന്നു.

യുക്മ ദേശീയ അധ്യക്ഷൻ ഡോ.ബിജു പെരിത്തറയുടെ നേതൃത്വത്തിൽ യുക്മ ദേശീയ സമിതി, റീജിയൺ കമ്മിറ്റികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ, യുക്മയ്ക്ക് എല്ലാ കാലവും അകമഴിഞ്ഞ് പിന്തുണ നല്കിക്കൊണ്ടിരിക്കുന്ന യുകെ മലയാളി സമൂഹം തുടങ്ങി എല്ലാവരുടെയും മാസങ്ങളായുള്ള കഠിന പ്രയത്നമാണ് ഇന്ന് മാൻവേഴ്സ് തടാകക്കരയിൽ പൂർത്തിയാവുന്നത്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഭാരവാഹികളും ഭാരവാഹികളല്ലാത്ത യുക്മയെ നെഞ്ചിലേറ്റിയ യുകെ മലയാളികളും ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് യുക്മയുടെ ഓരോ പരിപാടികളും വൻ വിജയത്തിലെത്തിക്കുന്നത്.

ADVERTISEMENT

രാവിലെ 8.30 ന് ടീമുകളുടെ ജഴ്സി വിതരണവും ടീം മീറ്റിംഗും നടക്കും. തുടർന്ന് രാവിലെ 10ന് തന്നെ ഹീറ്റ്സ് മത്സസരങ്ങൾ ആരംഭിക്കും. ആദ്യ ഹീറ്റ്സ് മത്സരങ്ങൾക്ക് ശേഷം ഉദ്ഘാടന പരിപാടികൾ നടക്കും. ടീമുകളുടെ മാർച്ച് പാസ്റ്റ് വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം മാർച്ച് പാസ്റ്റിന് അകമ്പടിയേകും. ഓരോ ടീമുകളും തങ്ങളുടെ ടീമിന്റെ പതാകയേന്തിയായിരിക്കും മാർച്ച് പാസ്റ്റിൽ പങ്കെടുക്കുക. നൂറു കണക്കിന് മലയാളി മങ്കമാർ മാർച്ച് പാസ്റ്റിൽ കേരളീയ വേഷത്തിൽ മാർച്ച് പാസ്റ്റിൽ സംബന്ധിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിത്തറ അധ്യക്ഷത വഹിക്കും. ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ, ഷെഫ് പിള്ള, മാളവിക അനിൽകുമാർ, എംപിമാർ മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരങ്ങൾ തുടരും. മത്സരങ്ങളുടെ ഇടവേളകളിൽ സ്റ്റേജിൽ വിവിധ കലാപരിപാടികളും നടക്കുന്നതായിരിക്കും. തടാകത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന പാര്‍ക്കില്‍ കഴിഞ്ഞ മൂന്നു തവണയും ലഭിച്ചതു പോലെ തന്നെ ഒരു ദിവസം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. 

യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 27 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. മത്സരിക്കുന്ന ടീമുകള്‍ക്കൊപ്പം തന്നെ യുക്മയിലെ അംഗ അസോസിയേഷനുകളും വണ്‍ ഡേ ഫാമിലി ടൂര്‍ എന്ന നിലയില്‍ ബസ്സുകളിലും കോച്ചുകളിലുമായിട്ടാണ് എത്തിച്ചേരുന്നത്. കോച്ചുകള്‍ക്കും കാറുകള്‍ക്കും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകം പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

ഓഗസ്റ്റ് 27 ശനിയാഴ്ച്ച നടക്കുന്ന ‘കേരളാ പൂരം 2022’നോടു അനുബന്ധിച്ച് എല്ലാവര്‍ക്കും ആസ്വദിക്കത്തക്ക വിധമുള്ള വിവിധ സൗകര്യങ്ങള്‍ മാന്‍വേഴ്സ് തടാകത്തിന്റെ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു. 

ADVERTISEMENT

വിശിഷ്ട വ്യക്തികൾ

യുക്മ കേരളാപൂരം വള്ളംകളി - 2022 ന് ആവേശം പകരാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകന്‍, മേപ്പടിയാന്‍ ഫെയിം വിഷ്ണു മോഹൻ, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മാളവിക അനിൽകുമാർ, ലോക പ്രശസ്ത പാചക വിദഗ്ദൻ ഷെഫ് സുരേഷ് പിള്ള തുടങ്ങിയവർ എത്തിക്കഴിഞ്ഞു. കൂടാതെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിന്നുള്ള എംപിമാര്‍, മേയര്‍മാര്‍, കൗണ്‍സിലേഴ്സ്, പ്രമുഖ ഗായകരും നര്‍ത്തകരുമെല്ലാം ഒത്തുചേരുന്നതായിരിക്കും വിശിഷ്ടാതിഥികളുടെ നിര.  

"കേരളാപൂരം 2022" മത്സരവേദിയും പ്രവേശനവും  

മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളും ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്‌. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത്‌ ഭാഗത്തു നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്‌. പ്രധാന സ്റ്റേജ്‌, ഭക്ഷണ ശാലകള്‍, മറ്റ്‌ പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ ചുറ്റുമുള്ള പുല്‍തകിടിയിലാവും ഒരുക്കുന്നത്‌. ഒരേ സ്ഥലത്ത്‌ നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ്‌ പരിപാടികളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌. യുകെയിലെ ബോട്ട് റേസ് നടത്തുന്നതിന് സൗകര്യമുള്ള മറ്റു തടാകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തടസ്സങ്ങളൊന്നുമില്ലാതെ കരയിലെ ഏത് ഭാഗത്ത് നില്‍ക്കുന്ന കാണികള്‍ക്കും മത്സരം വീക്ഷിക്കാമെന്നുള്ളത് വേദിയെ ശ്രദ്ധേയമാക്കുന്നു. 

ADVERTISEMENT

ശനിയാഴ്ച്ച രാവിലെ 8.30 മുതല്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിലേയ്ക്കുള്ള പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം പാര്‍ക്കില്‍ പ്രവേശിക്കുന്ന അഞ്ച് വയസ്സിന് മുകളിലേയ്ക്കുള്ള എല്ലാവരും സംഘാടകര്‍ നല്‍കുന്ന റിസ്റ്റ് ബാന്റ് ധരിക്കേണ്ടതാണ്. തിരക്ക് ഒഴിവാക്കുന്നതിന് പ്രവേശനത്തിനായി നാലു കൗണ്ടറുകള്‍ ഉണ്ടായിരിക്കും. പ്രോഗ്രാം കമ്മറ്റി ഫിനാന്‍സ് മാനേജര്‍മാരായ ഡിക്സ് ജോര്‍ജ്ജ്, എബ്രാഹം പൊന്നുംപുരയിടം, പീറ്റര്‍ താണോലില്‍ എന്നിവരുടെ  നേതൃത്വത്തിലുള്ള വിപുലമായ ടീം പ്രവേശന കവാടത്തില്‍ തിരക്കുകള്‍ ഉണ്ടാവാത്ത വിധത്തില്‍ പ്രവേശന നിരക്ക് ഈടാക്കി റിസ്റ്റ് ബാന്റ് നല്‍കുന്നതായിരിക്കും. പ്രവേശന ഫീ: 3 പൗണ്ട് (5 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ഫ്രീ ആയിരിക്കും).      

പാര്‍ക്കിംഗ്

വിശാലമായ പാര്‍ക്കിങ് സൗകര്യം അന്നേ ദിവസം എത്തിച്ചേരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 3500 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക ഗ്രൗണ്ട് സംഘാടകസമിതി ക്രമീകരിച്ചിട്ടുണ്ട്. പാര്‍ക്കിംഗിനായുള്ള ഗ്രൗണ്ടിന് വാടക നല്‍കണമെങ്കിലും ഇവന്റിന് എത്തിച്ചേരുന്ന എല്ലാവര്‍ക്കും പാര്‍ക്കിംഗ് തികച്ചും സൗജന്യമായിരിക്കും. പരിപാടിയ്ക്കായി എത്തിച്ചേരുന്ന കാറുകള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് പാര്‍ക്കിങ് അറ്റന്റുമാര്‍ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്.

കാര്‍ പാര്‍ക്കിംഗ് അഡ്രസ്സ് & പോസ്റ്റ് കോഡ്: Triangle Car Park, Station Road, Wath upon Dearne, Rotherham, S63 7DG, Pump House Car Park, Station Road, Wath upon Dearne, Rotherham, S63 7DG 

ടീമുകള്‍ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും അല്പദൂരം മാറിയാണ് കോച്ചുകളുടെ പാര്‍ക്കിങ് ക്രമീകരിച്ചിട്ടുള്ളത്. കോച്ച് പാര്‍ക്കിംഗ് നടത്തേണ്ട സ്ഥലം: Recreation Road, Wath upon Dearne, Rotherham, S63 7DG

വള്ളംകളി വീക്ഷിക്കുന്നതിനുള്ള സൗകര്യം 

തടാകത്തിന്റെ ചുറ്റുമുള്ള സ്ഥലത്ത് നിന്ന് വള്ളംകളി മത്സരം നേരിട്ട് കാണുന്നതിന്  അവസരമുണ്ടായിരിക്കും. ആളുകള്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് വിശാലമായ പുല്‍ത്തകിടിയുമുണ്ട്. ഒരേ സമയം പതിനായിരത്തിൽപരം ആളുകള്‍ക്ക് യാതൊരു തിരക്കും കൂട്ടാതെ തന്നെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. 

ലൈവ് പരിപാടി നടക്കുന്ന സ്റ്റേജ്

കഴിഞ്ഞ തവണ ലൈവ് പ്രോഗ്രാം നടത്തുന്നതിന് സ്റ്റേജ് സജ്ജീകരിച്ചിരിച്ച തടാകത്തിന്റെ തീരത്ത് തന്നെയാവും ഇത്തവണയും സ്റ്റേജ് ക്രമീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്തു മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാരൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും. മനോജ്കുമാര്‍ പിള്ള, ലിറ്റി ജിജോ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ ക്രമീകരണം നടന്നു വരുന്നു.

ഭക്ഷണ കൗണ്ടറുകള്‍

മിതമായ നിരക്കില്‍ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള വിവിധ കൗണ്ടറുകള്‍ അന്നേ ദിവസം പാര്‍ക്കില്‍  പ്രവര്‍ത്തിക്കുന്നതായിരിക്കും. ബ്രേക്ക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെയുള്ള ഭക്ഷണ പാനീയങ്ങള്‍ ഈ കൗണ്ടറുകളില്‍ നിന്നും ലഭ്യമായിരിക്കും. യുകെയിലെ സൗത്ത് വെസ്റ്റിലുള്ള ടോണ്‍ടണ്‍ നിന്നുള്ള മട്ടാഞ്ചേരി റസ്റ്ററന്റ് & കേറ്ററിങ് കമ്പനിയാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ആളുകള്‍ക്ക് ഒരു ഫുഡ് ഫെസ്റ്റിവലിന്റെ അനുഭവം നല്‍കുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങളാണ് ഔട്ട്ഡോര്‍ കേറ്ററിങില്‍ അനുഭവസമ്പന്നരായ മട്ടാഞ്ചേരി ടീം നടത്തിവരുന്നത്.

വള്ളംകളി മത്സരത്തില്‍ വിവിധ ടീമുകളെ  പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയാണ് യുക്മയുടെ നേതൃത്വത്തില്‍ നടത്തുന്ന "കേരളാ പൂരം 2022". യൂറോപ്പില്‍ മലയാളികള്‍ നടത്തുന്ന ഏക വള്ളംകളി മത്സരവും കാണുന്നതിനും  ആസ്വദിക്കുന്നതിനുമായുള്ള അവസരം എല്ലാ യുകെ മലയാളികളും വിനയോഗിക്കണമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അഭ്യർഥിച്ചു. 

മത്സരവള്ളംകളി സംബന്ധിച്ച് ടീം ക്യാപ്റ്റന്മാര്‍ ബന്ധപ്പെടേണ്ടത്: ജയകുമാര്‍ നായര്‍: 07403223066, ജേക്കബ് കോയിപ്പള്ളി: 07402935193. കേരളാ പൂരവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ക്ക്: ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്) : 07904785565,  കുര്യൻ ജോർജ് ( ജനറൽ സെക്രട്ടറി) : 07877348602, ഷീജോ വര്‍ഗ്ഗീസ്: 07852931287.