ലണ്ടൻ ∙ പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബർ 5ന് ചെൽറ്റൻഹാറിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു

ലണ്ടൻ ∙ പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബർ 5ന് ചെൽറ്റൻഹാറിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബർ 5ന് ചെൽറ്റൻഹാറിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പതിമൂന്നാമത് യുക്മ ദേശീയ കലാമേള  നവംബർ 5ന് ചെൽറ്റൻഹാറിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു. മേളയ്ക്ക് മനോഹരമായ  ലോഗോ രൂപകൽപ്പന ചെയ്യുവാനും, കലാമേള നഗറിന് അനുയോജ്യമായ പേര് നിർദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മറ്റി അപേക്ഷകൾ ക്ഷണിക്കുന്നു. യുക്മ നാഷനൽ കലാമേളയിലും കലാമേളയുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കുന്നതാണ്.

 

ADVERTISEMENT

ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയനൽ കലാമേളകൾ ഒക്ടോബർ 8 മുതൽ 29 വരെ നടക്കുന്നതാണ്. കലാമേളകൾ പൂർവ്വാധികം ഭംഗിയായി വേദികളിൽ നടത്തുവാനുള്ള നടപടികൾ പുതിയ ദേശീയ നേതൃത്വത്തിന്റെ കീഴിൽ പുരോഗമിക്കുകയാണ്. യുക്മയുടെ പത്ത് റീജിയനുകളിലായി നടക്കുന്ന കലാ മത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ യോഗ്യരാകുന്നത്.

 

ADVERTISEMENT

ഭാരതീയ സാഹിത്യ - സാംസ്ക്കാരിക വിഹായസ്സിലെ മണ്‍മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. 

മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യുകെ മലയാളിക്കും നഗർ - ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകൽപന ചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ. സെപ്റ്റംബർ 20 വരെ  secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.     

ADVERTISEMENT

നഗർ നാമകരണത്തിനായി പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക്  ക്യാഷ് അവാർഡും മെമന്റോയും നൽകുന്നതാണ്. അതുപോലെതന്നെ തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും ക്യാഷ് അവാർഡും മെമന്റോയും നൽകുന്നതാണ്.   

     നാല്പതിലധികം മത്സര ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന യുക്മ കലാമേള, ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ്. കലയെ സ്നേനേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങൾ കാണികളായി എത്തിച്ചേരുമ്പോൾ കേരളത്തിലെ സ്കൂൾ യുവജനോത്സവത്തിന്റെ പ്രതീതിയാണ് യുക്മ കലാമേള നഗർ ഉണർത്തുന്നത്.

‌  പതിമൂന്നാമത് യുക്മ ദേശീയ കലാമേള വൻ വിജയമാക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ  അഭ്യർഥിച്ചു.