ലണ്ടൻ ∙ എലിസബത്ത് രാജ്ഞിയ്ക്ക് ആദാരഞ്ജലി അർപ്പിച്ച് യുക്മ ദേശീയ നേതൃത്വം. ഏഴു പതിറ്റാണ്ടിലധികമായി ബ്രിട്ടനെ നയിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരവുകൾ അർപ്പിക്കുവാനായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുക്മ ദേശീയ സമിതിയംഗങ്ങൾ ബർമിങ്ങാം പാലസിലെത്തി പുഷ്പചക്രം സമർപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ എലിസബത്ത് രാജ്ഞിയ്ക്ക് ആദാരഞ്ജലി അർപ്പിച്ച് യുക്മ ദേശീയ നേതൃത്വം. ഏഴു പതിറ്റാണ്ടിലധികമായി ബ്രിട്ടനെ നയിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരവുകൾ അർപ്പിക്കുവാനായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുക്മ ദേശീയ സമിതിയംഗങ്ങൾ ബർമിങ്ങാം പാലസിലെത്തി പുഷ്പചക്രം സമർപ്പിച്ചു.  രാജ്ഞിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി പ്രത്യേകം ഡിസൈൻ ചെയ്ത് തയാറാക്കിയ പുഷ്പചക്രമാണ് യുക്മ നേതാക്കൾ സമർപ്പിച്ചത്.

യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, യുക്‌മ ദേശീയ നേതാക്കളായ ലീനുമോൾ ചാക്കോ, സ്മിത തോട്ടം, അബ്രാഹം പൊന്നും പുരയിടം, അഡ്വ. എബി സെബാസ്റ്റ്യൻ, അഡ്വ. ജാക്സൺ തോമസ്, അബ്രാഹം ലൂക്കോസ്, സലീന സജീവ്, സുനിൽ ജോർജ്ജ്‌, സനോജ് ജോസ്, മഞ്ചു ടോം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തിയത്. ദീർഘകാലമായി ബ്രിട്ടനെ നയിച്ചിരുന്ന എലിസബത്ത് രാജ്ഞിക്ക് സമുചിതമായ അന്ത്യാഞ്ജലികൾ അർപ്പിക്കണമെന്നുള്ള യുക്മ ദേശീയ സമിതിയുടെ നിർദ്ദേശമനുസരിച്ചാണ് യുക്‌മ നേതൃത്വം പുഷ്പചക്രം സമർപ്പിച്ചത്.

ADVERTISEMENT

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയ രാജ്ഞിക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കുവാനായി ഓരോ മണിക്കൂറിലും ലണ്ടനിലേക്ക് ഒഴുകിയെത്തുന്നത്. വീൽ ചെയർ ഉപയോഗിക്കുന്നവരും കൈക്കുഞ്ഞുങ്ങളെ എടുത്തിട്ടുള്ള മാതാപിതാക്കളും ഉൾപ്പടെ പതിനായിരങ്ങളാണ് രാജ്ഞിയുടെ മൃതദേഹപേടകം കാണുവാൻ 10 മണിക്കൂറിലേറെ ക്യൂ നിൽക്കുന്നത്. രാജ്ഞിയുടെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളോടും ബ്രിട്ടീഷ് ജനതയോടും യുക്മ കുടുംബം ആദരാഞ്ജലി അർപ്പിച്ചു.