മിലാന്‍∙അ‍ഡ്‌ലേഴ്സ് ലൊംബാര്‍ഡ് എഫ്സി എന്ന പേര് കേള്‍ക്കാത്തവര്‍ യൂറോപ്യന്‍ മലയാളികള്‍ക്കിടയില്‍ കുറവായിരിക്കും. മൂന്നു വര്‍ഷങ്ങള്‍ക്കു മുൻപ് ഇറ്റലിയിലെ മിലാനില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍

മിലാന്‍∙അ‍ഡ്‌ലേഴ്സ് ലൊംബാര്‍ഡ് എഫ്സി എന്ന പേര് കേള്‍ക്കാത്തവര്‍ യൂറോപ്യന്‍ മലയാളികള്‍ക്കിടയില്‍ കുറവായിരിക്കും. മൂന്നു വര്‍ഷങ്ങള്‍ക്കു മുൻപ് ഇറ്റലിയിലെ മിലാനില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലാന്‍∙അ‍ഡ്‌ലേഴ്സ് ലൊംബാര്‍ഡ് എഫ്സി എന്ന പേര് കേള്‍ക്കാത്തവര്‍ യൂറോപ്യന്‍ മലയാളികള്‍ക്കിടയില്‍ കുറവായിരിക്കും. മൂന്നു വര്‍ഷങ്ങള്‍ക്കു മുൻപ് ഇറ്റലിയിലെ മിലാനില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് തുടങ്ങിയ ഈ ഫുട്ബോള്‍ ക്ളബ്ബ് ഇന്ന് ഇറ്റാലിയന്‍ ലീഗില്‍ വരെ എത്തി.

ADVERTISEMENT

ഇന്ത്യക്കാരായ യുവപ്രതിഭകളെ മികച്ച കളിക്കാരായി വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച അഡ്‍ലേഴ്സിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. യൂറോപ്യന്‍ മലയാളികള്‍ വര്‍ഷാവര്‍ഷം നടത്താറുള്ള ഒട്ടനവധി ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലെ കിരീടം അഴിക്കാത്ത രാജാക്കന്മാരാണ് ഇവര്‍.

ADVERTISEMENT

ക്ലബിന്റെ പ്രധാന കളിക്കാര്‍ മുഴുവന്‍ ഇറ്റലിയില്‍ ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയ മലയാളികളാണ്. കേരളത്തിലെ സെവന്‍സ് മൈതാനങ്ങളില്‍ കളിച്ചുനടന്നിരുന്ന കളിക്കാര്‍ക്കു ലോക ഫുട്ബോളില്‍ വ്യക്തമായ മേല്‍വിലാസമുള്ള ഇറ്റാലിയന്‍ ലീഗുകളില്‍ അവരുടെ തന്നെ ശിക്ഷണത്തില്‍ പന്ത് തട്ടാനുള്ള അവസരമാണ് അഡ്‍ലേഴ്സ് നല്‍കുന്നത്.

ADVERTISEMENT

ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് ഇറ്റാലിയന്‍ ലീഗുകളില്‍ പങ്കെടുക്കുന്നത്. അതും ഒരു മലയാളി ക്ളബ്ബ് ആകുമ്പോള്‍ അഭിമാനിക്കാന്‍ ഏറെയുണ്ട്. പത്തു മാസത്തോളം നീളുന്ന ഇത്തരം ലീഗുകള്‍ കളിക്കാന്‍ നിരവധി മാനദണ്ഡങ്ങള്‍ ഉണ്ടെന്നിരിക്കെ, അതെല്ലാം പാലിച്ച് വ്യക്തമായ കാഴ്ച്ചപ്പാടോടെയാണ് ക്ലബിനെ നയിക്കുന്നത്.

ആഡംബര വാഹന നിര്‍മ്മിതിയിലെ ഭീമന്‍മാരായ ലംബോര്‍ഗിനി, തൊഴില്‍ സേവന രംഗത്തെ പ്രമുഖരായ എപിഎല്‍ ലവോറോ നെറ്റ്വര്‍ക്ക്, ഇറ്റലിയിലെ പ്രശസ്ത ഇന്ത്യന്‍ റെസ്റേറാറന്റ് കാര്‍ഡ്മം ജംഗ്ഷന്‍ തുടങ്ങിയ വമ്പന്മാരാണ് ടീമിന്റെ സ്പോണ്സര്‍മാര്‍.

യൂറോപ്യന്‍ ഫുട്ബോളിലെ മുന്‍നിര ടീമുകളായ എസി മിലാന്‍, ഇന്റര്‍ മിലാന്‍, അറ്റലാന്റാ തുടങ്ങിയ ക്ളബ്ബുകളുടെ യൂത്ത് ടീമുകള്‍ മത്സരിക്കുന്ന ലീഗില്‍ ഇനി നമ്മുടെ കുട്ടികളും പന്ത് തട്ടുമെന്നുറപ്പാണ്.