ആഷ്ഫോർഡ് ∙ കെന്റെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 18–ാം മത് ഓണാഘോഷം (ആറാട്ട് –2022) ആഷ്ഫോർഡ് സിംഗിൾടൻ വില്ലേജ് ഹാളിൽ അത്തപൂക്കള ചമയത്തോട് ആരംഭിച്ചു. തുടർന്നു പുതിയതായി കടന്നുവന്ന അംഗങ്ങളെ പരിചയപ്പെട്ടതിനുശേഷം തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഷ്ഫോർഡ് ∙ കെന്റെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 18–ാം മത് ഓണാഘോഷം (ആറാട്ട് –2022) ആഷ്ഫോർഡ് സിംഗിൾടൻ വില്ലേജ് ഹാളിൽ അത്തപൂക്കള ചമയത്തോട് ആരംഭിച്ചു. തുടർന്നു പുതിയതായി കടന്നുവന്ന അംഗങ്ങളെ പരിചയപ്പെട്ടതിനുശേഷം തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. ‌

വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം മാവേലി നഗർ (Norton Knatchbull School) ഹാളിൽ നൂറോളം പേരെ പങ്കെടുപ്പിച്ച് ഫ്ലാഷ് മോബ്, അമ്പതോളം കലാകാരികൾ പങ്കെടുത്ത മെഗാ തിരുവാതിര എന്നിവ അരങ്ങേറി. 

ADVERTISEMENT

തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സൗമ്യ ജിബി അധ്യക്ഷയായിരുന്നു. സുപ്രസിദ്ധ വാഗ്മിയും പൊതുപ്രവർത്തകനും ബ്രിസ്റ്റോൾ ബ്രാഡ്‍ലി സ്റ്റോക്ക് കൗൺസിൽ മേയർ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തിൽ സെക്രട്ടറി ട്രീസാ സുബിൻ സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ‍, ബെവൻ ജെസ്റ്റിൻ (യുവജന പ്രതിനിധി), അലീഷ സാം (യുവജനപ്രതിനിധി) എന്നിവർ ആശംസാ പ്രസംഗം നടത്തി.

ജോമോൻ, സോണി ജേക്കബ്, റെജി ജോസ്, മാവേലിയായ ശ്യാം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് സാംസ്കാരിക, രാഷ്ട്രീയ, കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ടോം ആദിത്യന് വൈസ് പ്രസിഡന്റ് ജോമോൻ പൊന്നാട ചാർത്തുകയും പ്രസിഡന്റ് സൗമ്യ ജിബി, ജോ. സെക്രട്ടറി റെജി ജോസ് എന്നിവർ ചേർന്ന് അസോസിയേഷന്റെ ഉപഹാരം നൽകിയും ആദരിച്ചു. രാജി തോമസ് നിയന്ത്രിക്കുകയും സോണി ജേക്കബ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ADVERTISEMENT

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലേയും കേരളനാടിന്റെ ചാരുതയാർന്ന സുന്ദരദൃശ്യങ്ങളും കോർത്തിണക്കിയുള്ള എഎംഎയുടെ അവതരണ ഗാനത്തിനുശേഷം അമ്പതോളം കലാകാരികൾ ചേർന്നവതരിപ്പിച്ച രംഗപൂജക്ക് തുടക്കമായി. ക്ലാസിക്കൽ ഡാൻസ്, നാടോടി നൃത്തം, സ്കിറ്റുകൾ, സിനിമാറ്റിക് ഡാൻസ്, തിരുവാതിര എന്നിവ ആറാട്ട് –2022 ന്റെ പ്രത്യേകതയായിരുന്നു. രാത്രി 10.30നു ജെന്റിൽ ബേബിയുടെ ഡിജെക്കു ശേഷം പരിപാടികൾ അവസാനിച്ചു. 

ആറാട്ട്– 2022 മഹാവിജയമാക്കിതീർത്ത എല്ലാവർക്കും പ്രോഗ്രാം കമ്മറ്റി കൺവീനർ ജോൺസൻ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും നിർലോഭമായ പിന്തുണയും സഹകരണവും അഭ്യർഥിക്കുകയും ചെയ്തു.