വത്തിക്കാന്‍സിറ്റി∙ യുദ്ധം നിര്‍ത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ വ്ലാഡിമിർ പുടിനോടും സെലെന്‍സ്കിയോടും അപേക്ഷിച്ചു. യുക്രെയ്നിലെ 'അക്രമത്തിലൂടെ മരണത്തിന്‍റെ ചുഴിയില്‍ നിന്നും പുറത്തു വന്ന് യൂദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ടു. റോമിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാന്‍ സിറ്റി∙ യുദ്ധം നിര്‍ത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ വ്ലാഡിമിർ പുടിനോടും സെലെന്‍സ്കിയോടും അപേക്ഷിച്ചു.

യുക്രെയ്നിലെ അക്രമത്തിലൂടെ മരണത്തിന്‍റെ ചുഴിയില്‍ നിന്നും പുറത്തു വന്ന് യൂദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ടു. റോമിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ഞായറാഴ്ച പ്രാർഥനക്കിടെ, രാജ്യാന്തര നിയമത്തിനു വിരുദ്ധമായ നാല് യുക്രെനിയന്‍ പ്രദേശങ്ങള്‍ മോസ്കോ പിടിച്ചടക്കിയതില്‍ അദ്ദേഹം അപലപിച്ചു.

ADVERTISEMENT

ഫെബ്രുവരി 24 ന് യുക്രെയ്നില്‍ റഷ്യയുടെ ആക്രമണ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് അര്‍ജന്‍റീനിയന്‍ മാര്‍പാപ്പ നേരിട്ട് പ്രസിഡന്‍റ് പുടിനെ അഭിസംബോധന ചെയ്തത്. സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പാപ്പാ സുവിശേഷത്തിന്‍റെ സാധാരണ വ്യാഖ്യാനം ഉപേക്ഷിച്ച് തന്‍റെ പ്രസംഗം യുദ്ധത്തിനായി സമര്‍പ്പിച്ചു. 2013 ലാണ് അവസാനമായി ഈ പ്രക്രിയയില്‍ സമാനമായ മാറ്റം കണ്ടത്. യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല, നാശം മാത്രമാണെന്ന് മനസ്സിലാക്കാന്‍ നമുക്ക് എത്രമാത്രം രക്തം ചൊരിയണം ? എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ചോദിച്ചു. ഒപ്പം യുക്രെയ്ന്‍ പ്രസിഡന്‍റ്  സെലെന്‍സ്കിയോടും  മാര്‍പ്പാപ്പ അപേക്ഷിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നുവന്ന സാഹചര്യം ആണവ വർധനയുടെ അപകടസാധ്യത വർധിപ്പിക്കുകയും 'ലോകമെമ്പാടുമുള്ള അനിയന്ത്രിതമായതും വിനാശകരവുമായ' പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം സൃഷ്ടിക്കുകയും ചെയ്യുന്നു, മാര്‍പ്പാപ്പ പറഞ്ഞു. മനുഷ്യരാശി വീണ്ടും ഒരു 'ആണവ ഭീഷണി'യെ അഭിമുഖീകരിക്കുന്നു എന്നത് 'അസംബന്ധമാണ്'.

ADVERTISEMENT

പാപ്പായുടെ അഭ്യർഥന പ്രാഥമികമായി റഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റിനെ അഭിസംബോധന ചെയ്യുന്നു, ഈ അക്രമത്തിന്‍റെയും മരണത്തിന്‍റെയും സര്‍പ്പിളാകൃതി അവസാനിപ്പിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു, അദ്ദേഹത്തിന്‍റെ ജനങ്ങളുടെ നന്മയ്ക്കും.ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

യുക്രേനിയന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ സെലന്‍സ്കിയെയും അഭിസംബോധന ചെയ്തു. മറുവശത്ത്, അവര്‍ സഹിച്ച ആക്രമണത്തിന്‍റെ ഫലമായി യുക്രേനിയന്‍ ജനത അനുഭവിക്കുന്ന അളവറ്റ കഷ്ടപ്പാടുകളില്‍ അതീവ ദുഃഖിതനായ ഞാന്‍, ഗൗരവമായ സമാധാന നിര്‍ദ്ദേശങ്ങള്‍ക്കായി തുറന്നിരിക്കാന്‍ ഉക്രെയ്ന്‍ പ്രസിഡന്‍റിനോട് ഒരേ ആത്മവിശ്വാസത്തോടെ അഭ്യർഥിക്കുന്നു എന്നാണു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു നിര്‍ത്തിയത്.

ADVERTISEMENT

English SummaryPope Francis appeals to Putin to end the spiral of violence in Ukraine