കൊളോണ്‍ ∙ കൊളോണ്‍ ദര്‍ശനാ തീയറ്റേഴ്സ് ഒരുക്കുന്ന 22–ാമത് നാടകത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 30ന് കൊളോണ്‍ പോര്‍സില്‍ നടന്നു.‘മലയോരപ്പക്ഷികള്‍’ എന്നാണ് നാടകത്തിന്റെ പേര്. ഗ്ലെന്‍സണ്‍ മൂത്തേടനാണ് രചനയും സംവിധാനവും. ദര്‍ശനയുടെ സജീവ പ്രവര്‍ത്തകരും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍ ∙ കൊളോണ്‍ ദര്‍ശനാ തീയറ്റേഴ്സ് ഒരുക്കുന്ന 22–ാമത് നാടകത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 30ന് കൊളോണ്‍ പോര്‍സില്‍ നടന്നു.‘മലയോരപ്പക്ഷികള്‍’ എന്നാണ് നാടകത്തിന്റെ പേര്.  ഗ്ലെന്‍സണ്‍ മൂത്തേടനാണ് രചനയും സംവിധാനവും. ദര്‍ശനയുടെ സജീവ പ്രവര്‍ത്തകരും, കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും ചേര്‍ന്ന ഒരു സമൂഹം ഈ മംഗളകര്‍മ്മത്തിന് സാക്ഷിയായി. കഴിഞ്ഞ കാലങ്ങളിലെ നാടകങ്ങള്‍ക്ക് അണിയറയിലെ ഉത്തരവാദപ്പെട്ട ചുമതലകള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചിട്ടുള്ള നിരവധി വ്യക്തികളുടെ പ്രതിനിധികളായി വേദിയിലേക്ക് ക്ഷണിക്കപ്പെട്ട റോസി വൈഡര്‍, മറിയമ്മ സക്കറിയാ, ജോസി ചെറിയാന്‍, ജെസ്റ്റിന്‍ പനയ്ക്കല്‍, ആന്റണി കുറുംതോട്ടത്തില്‍ എന്നിവര്‍ക്കൊപ്പം, നാടകത്തിന്റെ സംവിധായകരായ ഗ്ലെന്‍സണ്‍ മുത്തേടനും, ജോയി മാണിക്കത്തും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ADVERTISEMENT

നാൽപ്പതു വര്‍ഷത്തെ നാടകപ്രവര്‍ത്തനം പിന്നിടുന്ന ദര്‍ശന തീയേറ്റേഴ്സിന്റെ ആരംഭ ചരിത്രം ചുരുക്കി പറഞ്ഞ ജോയി മാണിക്കത്ത്, പുതിയ നാടകത്തിന്റെ സവിശേഷതകള്‍ ചൂണ്ടിക്കാട്ടി. നാലു പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുമായി പ്രയാണം തുടരുന്ന ദര്‍ശന എന്ന നാടകസമിതി തികച്ചും സ്വന്തമായ ഒരു പുതിയ നാടകമാണ് ഇത്തവണ രംഗത്തെത്തിക്കാന്‍ തയാറെടുക്കുന്നത്. നാടകത്തിന്റെ വിശദാംശങ്ങള്‍ ഗ്ലെന്‍സണ്‍ വിശദീകരിച്ചു. അടുത്തകാലത്ത് ദര്‍ശന തീയേറ്റേഴ്സിന് സാധ്യമായ മുന്നേറ്റങ്ങളെക്കുറിച്ചും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും നവീന്‍ അരിക്കാട്ടും, നോയല്‍ ജോസഫും വിശദീകരിച്ചു.

ADVERTISEMENT

പുതിയ നാടകത്തിലെ പ്രധാനകഥാപാത്രത്തിന്റെ വേഷമണിയുന്ന അനി ബേര, നാടകാവതരണത്തിലെ തന്ത്രപ്രധാന ചുമതലയായ 'സ്റ്റേജ് മാനേജര്‍ പദവി പലവട്ടം നിര്‍വ്വഹിച്ചിട്ടുള്ള ആന്റണി കുറുംതോട്ടത്തില്‍, വര്‍ഗീസ് ചെറുമഠത്തില്‍, ബേബിച്ചന്‍ കരിമ്പില്‍ എന്നിവര്‍ക്ക് നാടകത്തിന്റെ സ്ക്രിപ്റ്റ് കൈമാറിക്കൊണ്ട് പുതിയ രചനയുടെ പ്രകാശനം നടത്തി. പുതിയ അഭിനേതാക്കളെ ഗ്ലെന്‍സണ്‍ പരിചയപ്പെടുത്തി.

ADVERTISEMENT

പുതിയ സംരംഭത്തിലെ പ്രത്യേകതകളെ അനുമോദിച്ച് ഫാ. അജി മൂലേപ്പറമ്പില്‍ സിഎംഐ, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. നീണ്ട കൊറോണാക്കാലത്തിനു ശേഷം ഒത്തുചേരാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ദര്‍ശനയുടെ സന്തം കൂട്ടായ്മയുടെ സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. കൊളോണ്‍ ദര്‍ശനയുടെ നേതൃത്വനിരയിലുള്ള ഗ്ലെന്‍സണ്‍ മൂത്തേടന്‍ എഴുതിയ ‘മലയോരപ്പക്ഷികള്‍’ എന്ന നാടകം 2023 ഏപ്രില്‍ 22, 29 തീയതികളിലായിരിക്കും കൊളോണ്‍ റാഡര്‍ബെര്‍ഗിലെ മരിയാ എംഫേഗ്നിസ് ദേവാലയ ഓഡിറ്റോറിയത്തില്‍ പ്രഥമ പ്രദര്‍ശനത്തിനെത്തുന്നത്.