സ്റ്റാഫോർഡ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അഞ്ചാമത് ബൈബിൾ കലോത്സവം സ്റ്റാഫോർഡിൽ നടത്തി. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നും ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത കലോത്സവം രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായി. രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റാഫോർഡ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അഞ്ചാമത് ബൈബിൾ കലോത്സവം സ്റ്റാഫോർഡിൽ നടത്തി. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നും ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത കലോത്സവം രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായി. രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. 

ബൈബിൾ കലോത്സവത്തിലൂടെയാണ് രൂപതയുടെ സൗന്ദര്യം പങ്കെടുക്കുന്നവർക്കും മറ്റുള്ളവർക്കും ദൃശ്യമാകുന്നത്. സൗന്ദര്യത്തിന്റെ വഴിയാണ് ബൈബിൾ അപ്പോസ്റ്റലേറ്റ് ബൈബിൾ കലോത്സവത്തിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത്. ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഇടയാക്കണം. തിരു വചനത്തിന്റെ സന്ദേശം ചിന്തയിലും പ്രവർത്തനത്തിലും നിഴലിക്കാൻ അത് സഹായകമാകും. കലയും സാഹിത്യവും ഒക്കെ വചന പ്രഘോഷണത്തിന്റെ വേദികളായി മാറണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

ADVERTISEMENT

ഇടവക റീജനൽ തലങ്ങളിൽ മത്സരിച്ച അയ്യായിരത്തിൽപരം ആളുകളിൽ നിന്നും വിജയിച്ച ആയിരത്തിൽപരം ആളുകളാണ് രൂപതാ തല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ ഫാ. ജോർജ് എട്ടു പറ, ഫാ. ജോസ് അഞ്ചാനിക്കൽ, ബൈബിൾ അപ്പോസ്റ്റലേറ്റ് കോർഡിനേറ്റർ ആന്റണി മാത്യു എന്നിവർ പ്രസംഗിച്ചു.

പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു, ജോയിന്റ് കോഡിനേറ്റേഴ്‌സ് ആയ ജോൺ കുരിയൻ, മർഫി തോമസ്, ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ അംഗങ്ങളായ സിജി സെബാസ്റ്റ്യൻ, സുദീപ് ജോസഫ്, അനീറ്റ ഫിലിപ്പ്, ജോർജ് പൈലി, ജിമ്മിച്ചൻ ജോർജ്, നിഷ ജോസ് സെബാസ്റ്റ്യൻ, ഷാജു ജോസഫ്, തോമസ് കൊട്ടുകാപ്പള്ളി, ടോണി ജോസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ച് നേതൃത്വം നൽകി.