ബര്‍ലിന്‍∙ മനുഷ്യാവകാശ തര്‍ക്കത്തിനിടെ ജര്‍മന്‍ ആഭ്യന്തര മന്ത്രിയും കായിക മന്ത്രിയുമായ നാന്‍സി ഫൈസര്‍ ഖത്തറിലെ ലോകകപ്പ് കാണാനെത്തി. ജപ്പാനെതിരെ ജര്‍മനി ബുധനാഴ്ചയാണ് ഫുട്ബോള്‍ ലോകകപ്പില്‍ പോരിനിറങ്ങുന്നത്. ഖലീഫ ഇന്റര്‍നാഷണല്‍ സ്റേറഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ജര്‍മ്മന്‍ പുരുഷ ടീമിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ മനുഷ്യാവകാശ തര്‍ക്കത്തിനിടെ ജര്‍മന്‍ ആഭ്യന്തര മന്ത്രിയും കായിക മന്ത്രിയുമായ നാന്‍സി ഫൈസര്‍ ഖത്തറിലെ ലോകകപ്പ് കാണാനെത്തി. ജപ്പാനെതിരെ ജര്‍മനി ബുധനാഴ്ചയാണ് ഫുട്ബോള്‍ ലോകകപ്പില്‍ പോരിനിറങ്ങുന്നത്.

ഖലീഫ ഇന്റര്‍നാഷണല്‍ സ്റേറഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ജര്‍മ്മന്‍ പുരുഷ ടീമിനെ പിന്തുണയ്ക്കാനാണു ഫൈസര്‍ എത്തുന്നത്.

ADVERTISEMENT

അതേസമയം, ആഭ്യന്തര പരിഷ്കാരങ്ങള്‍, പ്രത്യേകിച്ചു മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുത്തല്‍ എന്നിവയില്‍ ഖത്തര്‍ സര്‍ക്കാരുമായുള്ള സംഭാഷണം തുടരുമെന്നും മന്ത്രിയുടെ വക്താവ് പറഞ്ഞു.

ജര്‍മന്‍ ഫുട്ബോള്‍ ബാറുകള്‍ അസ്വീകാര്യമായ ഖത്തര്‍ ലോകകപ്പ് ബഹിഷ്കരിച്ചു. ഗെയിമുകളില്‍ പ്രതിഷേധിച്ച്, ജര്‍മനിലെ നിരവധി സ്പോര്‍ട്സ് ബാറുകള്‍ ഗെയിമുകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഖത്തറിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് അവ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു.

ADVERTISEMENT

മനുഷ്യാവകാശങ്ങളെയും കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റത്തെയും കുറിച്ചുള്ള സംഘാടകരുടെ റെക്കോര്‍ഡുകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണ് ടൂര്‍ണമെന്റിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം വിവാദമായത്.

തുര്‍ക്കി സന്ദര്‍ശനത്തിനു ശേഷമാണു ഫൈസര്‍ ഖത്തറിലെത്തിയത്. അതേസമയം എല്‍ജിബിടിക്യു സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് പിന്തുണയറിയിച്ച് ഖത്തര്‍ ലോകകപ്പില്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കാനുള്ള തീരുമാനത്തില്‍ നിന്നു ജര്‍മനിയടങ്ങിയ യൂറോപ്യന്‍ ടീമുകള്‍ പിന്‍വാങ്ങി.

ADVERTISEMENT

ഇംഗ്ളണ്ട്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകളാണ് ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ കളത്തിലിറങ്ങുന്നവര്‍ക്കെതിരേ വിലക്കും മഞ്ഞക്കാര്‍ഡും അടക്കമുള്ള നടപടികളിലേക്കു കടക്കുമെന്ന് ഫിഫ നിലപാട് കടുപ്പിച്ചതോടെ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ യൂറോപ്യന്‍ ടീമുകള്‍ നിര്‍ബന്ധിതരായി.ഫിഫ ചട്ടമനുസരിച്ച് ഫുട്ബോള്‍ ഭരണസമിതി അംഗീകരിക്കാത്ത കിറ്റ് ധരിച്ചു കളത്തിലിറങ്ങുന്ന താരങ്ങള്‍ക്ക് ഉടനടി മഞ്ഞക്കാര്‍ഡ് ലഭിക്കും. ഇനി മത്സരത്തിനിടെ ഒരു മഞ്ഞക്കാര്‍ഡ് കൂടി കണ്ടാല്‍ മാര്‍ച്ചിങ് ഓര്‍ഡറും ലഭിക്കും.

ഇംഗ്ളണ്ട് –ഇറാന്‍ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തീരുമാനം പിന്‍വലിക്കുന്നതായി ടീമുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചത്.എല്‍.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടില്‍ പ്രതിഷേധം അറിയിക്കുന്നതിനായിരുന്നു മഴവില്‍ നിറത്തിലുള്ള വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നത്.സ്വവര്‍ഗാനുരാഗം ഖത്തറില്‍ നിയമ വിരുദ്ധമാണ്