ഡബ്ലിന്‍∙ ലോകത്തെ അതിബുദ്ധിമാന്മാരുടെ സംഘടനയായ മെന്‍സ ഇന്റര്‍നാഷനലില്‍ അംഗമായി അയര്‍ലൻഡിലെ മലയാളി ബാലന്‍. ഡബ്ലിന്‍ റാത്ത്കൂള്‍ ഹോളിഫാമിലി കമ്മ്യൂണിറ്റി സ്കൂളിലെ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിയായ അഖില്‍ പ്രശാന്താണ് Cattell III B scale ടെസ്റ്റില്‍ 161 സ്കോര്‍ നേടി മെന്‍സ സൊസൈറ്റിയില്‍ അംഗത്വം നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിന്‍∙ ലോകത്തെ അതിബുദ്ധിമാന്മാരുടെ സംഘടനയായ മെന്‍സ ഇന്റര്‍നാഷനലില്‍ അംഗമായി അയര്‍ലൻഡിലെ മലയാളി ബാലന്‍. ഡബ്ലിന്‍ റാത്ത്കൂള്‍ ഹോളിഫാമിലി കമ്മ്യൂണിറ്റി സ്കൂളിലെ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിയായ അഖില്‍ പ്രശാന്താണ് Cattell III B scale ടെസ്റ്റില്‍ 161 സ്കോര്‍ നേടി മെന്‍സ സൊസൈറ്റിയില്‍ അംഗത്വം നേടിയത്. പരമാവധി സ്കോറായ 162 ല്‍ 161 നേടുകവഴി ലോകത്തെ ഏറ്റവും ഉയര്‍ന്ന ബുദ്ധിശക്തിയുള്ള 1 ശതമാനം പേരില്‍ ഒരാള്‍ ആയിരിക്കുകയാണ് ഈ 13 വയസ്സുകാരന്‍.

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബുദ്ധിശക്തി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന 2 ശതമാനം ആളുകള്‍ക്കാണ് മെന്‍സയില്‍ അംഗമാകാന്‍ അവസരം ലഭിക്കുക. 148 പോയിന്റാണ് അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ സ്കോര്‍.

ADVERTISEMENT

ലോകത്ത് 90 രാജ്യങ്ങളിലായി വിവിധ പ്രായത്തിലുള്ള 1.45 ലക്ഷം അംഗങ്ങളാണ് മെന്‍സയില്‍ ഉള്ളത്. മനുഷ്യരാശിയുടെ പ്രയോജനത്തിനായി മനുഷ്യ ബുദ്ധിയെ തിരിച്ചറിയുക, വളർത്തുക; ബുദ്ധിയുടെ സ്വഭാവം, സവിശേഷതകൾ, ഉപയോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുക; അംഗങ്ങൾക്ക് ഉത്തേജകമായ ബൗദ്ധികവും സാമൂഹികവുമായ അന്തരീക്ഷം ഉണ്ടാക്കുക എന്നിവയാണ് മെന്‍സയുടെ പ്രധാന ലക്ഷ്യങ്ങള്‍. അംഗങ്ങള്‍ക്കിടയില്‍ ആശയ കൈമാറ്റത്തിനായി പ്രഭാഷണങ്ങൾ, ചർച്ചകൾ, ജേണലുകൾ, ദേശീയ-അന്തർദേശീയ സമ്മേളനങ്ങൾ എന്നിവ മെന്‍സ സംഘടിപ്പിക്കുന്നു.

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള അഖില്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും കൂടാതെയാണ് സ്കൂളില്‍ മെന്‍സ നടത്തിയ പരീക്ഷയില്‍ പങ്കെടുത്തത്.

ADVERTISEMENT

ഡബ്ലിനിലെ ന്യുകാസിലില്‍ താമസിക്കുന്ന കോട്ടയം മുട്ടുചിറ സ്വദേശി പ്രശാന്തിന്റെയും പൂജ പുഷ്പന്റെയും മകനാണ് അഖില്‍. അനഘ, നിഖില്‍ എന്നിവര്‍ സഹോദരങ്ങളാണ്. 

English Summary : Keralite boy in Ireland becomes Mensa International member