ബ്രസല്‍സ് ∙ ലഹരി മരുന്നു മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ബെല്‍ജിയം നീതിന്യായ മന്ത്രി വിന്‍സെന്റ് വാന്‍ ക്വിക്കന്‍ബോണിന് രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് അദ്ദേഹത്തെയും കുടുംബത്തേയും സുരക്ഷിത സ്ഥാനത്തേക്ക‌ു മാറ്റുന്നത്. ബെല്‍ജിയത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസല്‍സ് ∙ ലഹരി മരുന്നു മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ബെല്‍ജിയം നീതിന്യായ മന്ത്രി വിന്‍സെന്റ് വാന്‍ ക്വിക്കന്‍ബോണിന് രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് അദ്ദേഹത്തെയും കുടുംബത്തേയും സുരക്ഷിത സ്ഥാനത്തേക്ക‌ു മാറ്റുന്നത്. ബെല്‍ജിയത്തില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ എത്ര ശക്തമാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, കോര്‍ട്രിക്കിലെ അദ്ദേഹത്തിന്റെ വീടിന് പൊലീസ് കാവലുണ്ട്. 2021 മാര്‍ച്ചില്‍ മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വലിയ നടപടിക്ക് അദ്ദേഹം ഉത്തരവിട്ടു. പൊലീസ് 200 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി, 17 ടണ്‍ കൊക്കെയ്ന്‍, ഏകദേശം ഒരു ദശലക്ഷം യൂറോ പണം എന്നിവയ്ക്കു പുറമെ 48 പേരെ അറസ്റ്റും ചെയ്തിരുന്നു. ഇതാണ് ഭീഷണിയ്ക്കു കാരണം.

ADVERTISEMENT

നീതിന്യായ മന്ത്രി വാന്‍ ക്വിക്കന്‍ബോണ്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരായ കടുത്ത പോരാളിയായാണ് കാണുന്നത്. കുറ്റവാളികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള "സ്കൈ ഗ്ലോബല്‍" ക്രിപ്റ്റോ സെല്‍ ഫോണുകള്‍ തകര്‍ക്കാന്‍ ഇദ്ദേഹം നടപടിയെടുത്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മഫിയയുടെ പ്രകോപനം. ഹെല്‍സ് ഏഞ്ചല്‍സ്" അംഗങ്ങള്‍ ഉള്‍പ്പെടെ, മാത്രമല്ല അവരുടെ സ്വന്തം റാങ്കിലുള്ള അഴിമതിക്കാരായ സഹപ്രവര്‍ത്തകരും അന്നു മുതലാണ് മാഫിയ പ്രതികാരത്തിന് പദ്ധതിയിടുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍, മൂന്നു പേര്‍ നീതിന്യായ മന്ത്രിയെയും ഭാര്യയെയും മക്കളെയും അവരുടെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളുടെ വീടിനു മുന്നില്‍ പൊലീസ് പട്രോളിങ് നടത്തുന്നത് കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് കല്‍സ്നിക്കോവിന്റെ തോക്കുകളും ഗ്യാസ് ബോട്ടിലുകളും ചൈല്‍ഡ് സീറ്റും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നമ്പര്‍ പ്ലേറ്റിന്റെ സഹായത്തോടെയാണ് ലഹരി മരുന്ന് സംഘത്തിലെ മൂന്നു പേരെ പൊലീസ് പിടികൂടിയത്.

ADVERTISEMENT

ഭീഷണിപ്പെടുത്തലാണ് ലഹരി മരുന്ന് മാഫിയയുടെ ലക്ഷ്യം. "കുറ്റവാളികള്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണിക്കുന്നത് അവര്‍ തങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്നു എന്നാണ്." തനിക്കും കുടുംബത്തിനും നേരെയുള്ള ഭീഷണി കൂടുതല്‍ വഷളാകുമെന്ന് വിന്‍സെന്റ് വാന്‍ ക്വിക്ക്ബോണ്‍ അറിയിച്ചിരുന്നു.

ADVERTISEMENT

മൊറോക്കന്‍ മാഫിയയ്ക്കെതിരായ വിചാരണയിലെ പ്രധാന സാക്ഷിയുടെ വിശ്വസ്തനായതിനാല്‍ 2021 വേനല്‍ക്കാലത്ത് നെതര്‍ലാന്‍ഡില്‍ പീറ്റര്‍ ഡി വ്രീസ് എന്ന റിപ്പോര്‍ട്ടര്‍ വെടിയേറ്റ് മരിച്ചിരുന്നു. ലഹരി മരുന്ന് മാഫിയക്ക് നെതര്‍ലന്‍ഡിലും വലിയ ശക്തിയുണ്ട്. 2021 ജൂലൈയില്‍, കുറ്റവാളികള്‍ സ്റ്റാർ റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡി വ്രീസിനെ ആംസ്റ്റര്‍ഡാമില്‍ വച്ചു വധിച്ചിരുന്നു. മൊറോക്കന്‍ മയക്കുമരുന്ന് മാഫിയയുടെ തലവനായ റിഡൗവന്‍ താഗിയുടെ കൊലപാതക വിചാരണയിലെ പ്രധാന സാക്ഷിയായിരുന്നു ഡി വ്രീസ്. അക്രമികള്‍ താഗിയുടെ സഹായികളാണെന്നാണ് പറയപ്പെടുന്നത്. മാഫിയ തലവനും മറ്റു 16 പ്രതികള്‍ക്കും എതിരായ വിചാരണ ഇപ്പോഴും തുടരുകയാണ്. പ്രധാന സാക്ഷിയുടെ അഭിഭാഷകന്‍ 2019 സെപ്റ്റംബറില്‍ വെടിയേറ്റു മരിച്ചിരുന്നു.