ലണ്ടൻ∙ ഓൺലൈൻ വിപണന രംഗത്തെ അതികായന്മാരായ ആമസോണും സാമ്പത്തിക മാന്ദ്യത്തിന്റെ സമ്മർദത്തിൽ. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി 18,000 പേരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്....

ലണ്ടൻ∙ ഓൺലൈൻ വിപണന രംഗത്തെ അതികായന്മാരായ ആമസോണും സാമ്പത്തിക മാന്ദ്യത്തിന്റെ സമ്മർദത്തിൽ. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി 18,000 പേരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഓൺലൈൻ വിപണന രംഗത്തെ അതികായന്മാരായ ആമസോണും സാമ്പത്തിക മാന്ദ്യത്തിന്റെ സമ്മർദത്തിൽ. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി 18,000 പേരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ആമസോൺ. ലോകത്താകെ 15 ലക്ഷത്തോളം ജീവനക്കാരുള്ള ആമസോൺ ചെലവു ചുരുക്കൽ നടപടിയുടെ ഭാഗമായാണു കൂട്ടപ്പിരിച്ചുവിടലിനു തയാറടുക്കുന്നത്. എതു രാജ്യത്തൊക്കെയാണു പിരിച്ചുവിടൽ ഉണ്ടാകുക എന്നു കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും അമേരിക്കയിലും, വിപണിമാന്ദ്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും നിരവധി പേർക്കു തൊഴിൽ നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്. 

ADVERTISEMENT

കൺസ്യൂമർ റിട്ടെയ്ൽ ബിസിനസ്, ഹ്യൂമൻ റിസോഴ്സ് ഡിവിഷൻ എന്നിവിടങ്ങളിലാകും കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകുക എന്നാണു സൂചന. ജനുവരി 18 മുതൽ പിരിച്ചുവിടൽ നോട്ടീസ് നൽകിത്തുടങ്ങുമെന്നാണു കമ്പനി അറിയിക്കുന്നത്. നവംബർ മാസം മുതൽ ഇത്തരമൊരു സൂചനയുണ്ടായിരുന്നെങ്കിലും ഇത്രയേറെ പേരെ ഒറ്റയടിക്കു പിരിച്ചുവിടുന്ന സാഹചര്യം ആരും പ്രതീക്ഷിച്ചിരുന്നില്ല. 

ADVERTISEMENT

കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്ന ഡെലിവറി റോബോട്ട് പദ്ധതിയും എക്കോ സോർട്ടി‌ങ് സംവിധാനവുമെല്ലാം ചെലവു ചുരുക്കലിന്റെ ഭാഗമായി മരവിപ്പിച്ചിരുന്നു. പുതുതായി ആളുകളെ റിക്രൂട്ട്ചെയ്യുന്നത് ബ്രിട്ടനിലുൾപ്പെടെ പലയിടത്തും കമ്പനി താൽക്കാലികമായി നിർത്തിയിട്ടുണ്ട്. ചില വെയർഹൗസുകളുടെ വികസന പ്രോജക്ടുകളും താൽക്കാലികമായി നിർത്തി. 

ADVERTISEMENT

മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ജോലിക്കായി ആശ്രയിച്ചിരുന്ന സ്ഥാപനമാണ് ആമസോൺ. ബ്രിട്ടനിലേക്ക് അടുത്തിടെ സ്റ്റുഡന്റ് വീസയിലെത്തിയ നല്ലൊരു ശതമാനം പേരും പാർട്ട്ടൈം ജോലിക്കായും മറ്റും ആശ്രയിച്ചിരുന്നത് ആമസോൺ വെയർഹൗസുകളെയാണ്. 18,000 പേരെ ഉടനടി പിരിച്ചുവിടുമെന്നും അതിൽ തീർച്ചയായും ബ്രിട്ടനും ഉൾപ്പെടുമെന്ന വാർത്ത ഇവരെ സംബന്ധിച്ചിടത്തോളം ഞെട്ടലുളവാക്കുന്നതാണ്. 

English Summary : Amazon to cut 18000 jobs as layoffs expand in tech sector