ബര്‍ലിന്‍∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് ഇന്ത്യയുടെ 74–ാം റിപ്പബ്ളിക് ദിന സ്മരണയും പുതുവല്‍സരാഘോഷവും വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വൈകിട്ട് നാലിന് യൂറോപ്പിലെ പ്രശസ്ത ഗായകനായ വിയന്നയിലെ സിറിയക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് ഇന്ത്യയുടെ 74–ാം റിപ്പബ്ളിക് ദിന സ്മരണയും പുതുവല്‍സരാഘോഷവും വെര്‍ച്വല്‍ പ്ളാറ്റ്ഫോമില്‍ വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു.

Also read : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രവിന്‍സ് വനിത ഫോറം രൂപീകരിച്ചു

ADVERTISEMENT

വൈകിട്ട് നാലിന് യൂറോപ്പിലെ പ്രശസ്ത ഗായകനായ വിയന്നയിലെ സിറിയക് ചെറുകാടിന്റെ ദേശീയ ഗാനാലാപനത്തോടെ ആഘോഷം ആരംഭിച്ചു. ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു. ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. എഐസിസി സെക്രട്ടറിയും അങ്കമാലി എം എല്‍എയുമായ റോജി എം ജോണ്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായ യുകെയിലെ ബ്രിസ്റേറാള്‍ ബ്രാഡ്ലിസ്റേറാക്ക് മുന്‍മേയര്‍ ടോം ആദിത്യ, പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമി ഡയറക്ടറുമായ ഡോ ജോബിന്‍ എസ് കൊട്ടാരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഡബ്ള്യുഎംസി ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബൽ ട്രഷറര്‍ സാം ഡേവിഡ് മാത്യു, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്സണ്‍ മേഴ്സി തടത്തില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, ഗ്ലോബല്‍ വുമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. ഡോ ലളിത മാത്യു, ഗ്ലോബല്‍ മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ ജിമ്മി ലോനപ്പന്‍ മൊയ്ലന്‍, ഗ്ലോബല്‍ ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരില്‍, ഗ്ലോബല്‍ ബിസിനസ് ഫോം പ്രസിഡന്റ് ഡോ ചെറിയാന്‍ ടി കീക്കാട്,ഗ്ലോബല്‍ ബിസിനസ് ഫോറംം പ്രസിഡന്റ് ചെറിയാന്‍ ടി കീക്കാട്, പ്രമുഖ മാധ്യമപ്രവര്‍ത്തകനും ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലില്‍, ഫ്രാങ്ക്ഫര്‍ട്ട് പ്രെവിന്‍സ് പ്രസിഡന്റ് പ്രൊഫ. ഡോ ബിനേഷ് ജോസഫ്, യുകെ പ്രവിന്‍സ് പ്രസിഡന്റ് സൈബിന്‍ പാലാട്ടി, യൂറോപ്പ് റിജിയന്‍ വൈസ് പ്രസിഡന്റ് ബിജു ജോസഫ്, യുകെ നോര്‍ത്ത് വെസ്ററ് റീജയന്‍ ചെയര്‍മാന്‍ ലിതീഷ് രാജ് പി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ADVERTISEMENT

ജിഷ സത്യനാരായണന്റെ നേതൃത്വത്തിലുള്ള നടനം ഡാന്‍സ് സ്കൂളിന്റെ വര്‍ണ പൊലിമയാര്‍ന്ന നൃത്തങ്ങള്‍, അയര്‍ലൻഡ് പ്രവിന്‍സിന്റെ ചെണ്ടമേളം, യൂറോപ്പിലെ അനുഗ്രഹീത ഗായകരായ സോബിച്ചന്‍ ചേന്നങ്കര, സിറിയക്ക് ചെറുകാട്, ലിതീഷ്രാജ് പി തോമസ് എന്നിവരുടെ ഗാനങ്ങള്‍, കുന്നക്കാട്ടിന്റെ കവിത, അരാഫത്തിന്റെ നേതൃത്വത്തിലുള്ള മാജിക്ക് ഫ്രെയിം ഗ്രൂപ്പിന്റെ ഗാനമേള തുടങ്ങിയ കലായിനങ്ങള്‍ സാംസ്കാരിക സമ്മേളനത്തിന് കൊഴുപ്പേകി.

ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളിയുടെ കൃതജ്ഞതയോടെ ഏകദേശം മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ആഘോഷങ്ങള്‍ സമാപിച്ചു. യൂറോപ്പിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമായ ഗ്രിഗറി മേടയിലാണ് പരിപാടികള്‍ മോഡറേറ്റ് ചെയ്തത്. സമ്മേളനത്തിന്റെ വിജയത്തിനായി ജോസഫ് ജോണ്‍, ജെന്‍സ് കുമ്പിളുവേലില്‍, വിഷ്ണു എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.

ADVERTISEMENT