സൂറിക്∙സ്വിറ്റ്സർലന്റിലെ ആത്മഹത്യാസഹായ സംഘടനയായ 'എക്സിറ്റ്' വഴി കഴിഞ്ഞ വർഷം 1125 പേർ ജീവിതത്തിൽ നിന്നു സ്വയം വിടവാങ്ങി. ഇതു മുൻവർഷത്തേക്കാൾ 15 ശതമാനത്തിന്റെ വർധനവെന്നും മരിച്ചവരുടെ ശരാശരി പ്രായം 79.6 എന്നും എക്സിറ്റ് പത്രക്കുറിപ്പിൽ വിശദമാക്കുന്നു. ആത്മഹത്യാ സഹായം സ്വീകരിച്ചവരിലെ 413 പേർ കാൻസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്∙സ്വിറ്റ്സർലന്റിലെ ആത്മഹത്യാസഹായ സംഘടനയായ 'എക്സിറ്റ്' വഴി  കഴിഞ്ഞ വർഷം 1125 പേർ ജീവിതത്തിൽ നിന്നു സ്വയം വിടവാങ്ങി. ഇതു മുൻവർഷത്തേക്കാൾ 15 ശതമാനത്തിന്റെ വർധനവെന്നും മരിച്ചവരുടെ ശരാശരി പ്രായം 79.6 എന്നും എക്സിറ്റ് പത്രക്കുറിപ്പിൽ വിശദമാക്കുന്നു.

ആത്മഹത്യാ സഹായം സ്വീകരിച്ചവരിലെ 413 പേർ കാൻസർ രോഗബാധിതരായിരുന്നു. വിട്ടുമാറാത്ത വേദനയും, ഭേദപ്പെടുത്താനാവാത്ത ഒന്നിലധികം രോഗങ്ങളും കാരണമാണ് മറ്റ് 320 പേർ മരണം തിരഞ്ഞെടുത്തത്. മരിച്ചവരിലെ 76 ശതമാനം പേരും അവരുടെ വീടുകളിൽ വച്ചും 18.6 ശതമാനം നഴ്‌സിങ്, റിട്ടയർമെന്റ് ഹോമുകളിൽ വച്ചും മരണം സ്വീകരിച്ചതായി എക്‌സിറ്റ് റിപ്പോർട്ടിൽ പറയുന്നു. 

ADVERTISEMENT

ജീവിത നിലവാരത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളാലോ വൈകല്യങ്ങളാലോ വലയുന്നവർക്കു ജീവിതം വെടിയാൻ സഹായം നൽകുന്ന നോൺ പ്രോഫിറ്റ് സംഘടനയായ എക്സിറ്റ്, വിദേശങ്ങളിൽ നിന്നുള്ളവർക്കും സ്വിറ്റസർലന്റിൽ എത്തിയാൽ ആത്മഹത്യാ സഹായം നൽകുന്നുണ്ട്. സ്വിറ്റ്സർലന്റിലെ ജർമൻ, ഇറ്റാലിയൻ ഭാഷാമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയിൽ 1.54 ലക്ഷം പേർ അംഗങ്ങളാണ്. ഇവരുടെ തന്നെ ഫ്രഞ്ച് ഭാഷാമേഖലയിലെ സഹോദര സംഘടനയിൽ മുപ്പത്തിനായിരത്തോളംപേരും അംഗത്വം എടുത്തിട്ടുണ്ട്. 

മാറാ രോഗികൾ സ്വയം മരണം തിരഞ്ഞെടുക്കുമ്പോഴും സഹായികൾക്ക് അവരുടെ മരണത്തിൽ നിക്ഷിപ്ത താൽപ്പര്യമില്ലാതിരിക്കുമ്പോഴും സ്വിസ് നിയമം അസിസ്റ്റഡ് ആത്മഹത്യയെ അംഗീകരിക്കുന്നു. 1940-കൾ മുതൽ രാജ്യത്ത് സഹായത്തോടു കൂടിയ ആത്മഹത്യ നിയമവിധേയമാണ്.

ADVERTISEMENT

English Summary : Increase in assisted suicide in Switzerland