ലണ്ടൻ ∙‌ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് (ഐഎഫ്എസ്ഡ്ല്യു) എല്ലാ വർഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുൻ നിർത്തി മാർച്ച് മാസത്തിൽ ലോക സോഷ്യൽ വർക്ക് ദിനം ആചരിക്കുന്നു. ഈ വർഷം മാർച്ച് 21-ാം തീയതി ആണ് ലോക സോഷ്യൽ വർക്ക് ദിനമായി ആചരിക്കപ്പെടുക...

ലണ്ടൻ ∙‌ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് (ഐഎഫ്എസ്ഡ്ല്യു) എല്ലാ വർഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുൻ നിർത്തി മാർച്ച് മാസത്തിൽ ലോക സോഷ്യൽ വർക്ക് ദിനം ആചരിക്കുന്നു. ഈ വർഷം മാർച്ച് 21-ാം തീയതി ആണ് ലോക സോഷ്യൽ വർക്ക് ദിനമായി ആചരിക്കപ്പെടുക...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙‌ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് (ഐഎഫ്എസ്ഡ്ല്യു) എല്ലാ വർഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുൻ നിർത്തി മാർച്ച് മാസത്തിൽ ലോക സോഷ്യൽ വർക്ക് ദിനം ആചരിക്കുന്നു. ഈ വർഷം മാർച്ച് 21-ാം തീയതി ആണ് ലോക സോഷ്യൽ വർക്ക് ദിനമായി ആചരിക്കപ്പെടുക...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙‌ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് (ഐഎഫ്എസ്ഡ്ല്യു) എല്ലാ വർഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുൻ നിർത്തി മാർച്ച് മാസത്തിൽ ലോക സോഷ്യൽ വർക്ക് ദിനം ആചരിക്കുന്നു. ഈ വർഷം മാർച്ച് 21-ാം തീയതി ആണ് ലോക സോഷ്യൽ വർക്ക് ദിനമായി ആചരിക്കപ്പെടുക. "Respecting Diversity Through Joint Social Action" എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ പരിപാടികൾ IFSW ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിനോടനുബന്ധിച്ച് യുകെ മലയാളി സോഷ്യൽ വർക്കേഴ്സ്  ഫോറത്തിന്റെ കാര്യ പരിപാടികൾ മാർച്ച്  25-ാം തീയതി ശനിയാഴ്ച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബ്രിട്ടനിൽ  നിന്നുമുള്ള സോഷ്യൽ വർക്കിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ  ഈ വർഷത്തെ പ്രമേയത്തിനനുസരിച്ചു വിഷയാവതരണം നടത്തുകയും സന്ദേശങ്ങൾ നൽകുകയും, ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും. ഈ വർഷത്തെ ആശയത്തിന്മേൽ UKMSW ഫോറത്തിന്റെ പരിപാടികൾ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത് പ്രഫ. ടി. കെ.ഷാജഹാനാണ്. തുടർന്ന് ശശി തരൂർ എംപി, ഇസബെൽ ട്രോളര്‍ എന്നിവരുടെ ലോക സോഷ്യൽ വർക്ക്‌ ദിന സന്ദേശവും ഉണ്ടായിരിക്കും. 

ADVERTISEMENT

എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക പരിവർത്തനത്തിലേക്ക് നയിക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ വ്യത്യസ്ത കമ്മ്യൂണിറ്റികൾക്ക് എങ്ങനെ നടത്താനാകുമെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാകും ഈ വർഷത്തെ ലോക സോഷ്യൽ വർക്ക്‌ ദിനാചരണം. യുകെ യിലുള്ള സോഷ്യൽ വർക്കേഴ്സിൽ പലരും തങ്ങളുടെ മേഖലകളിൽ പലതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടിട്ടുള്ളവരും അനുഭവങ്ങൾ പങ്കിടുന്നവരുമാണ്. അതുകൊണ്ടു തന്നെ ഈ വർഷത്തെ IFSW മുന്നോട്ടുവച്ചിട്ടുള്ള വിഷയം വളരെയധികം കാലീകപ്രസക്തമായ ഒന്നാണ്.

2014-ൽ സ്ഥാപിതമായ UKMSW-ഫോറം യുകെ യിൽ  ജോലി ചെയ്യുന്ന മലയാളി സോഷ്യൽ വർക്കേഴ്സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെ പ്രഫഷനൽ ഡെവലപ്പ്മെന്റിനാവശ്യമായ ട്രെയിനിങ്ങുകളും നടത്തിവരുന്നു. സോഷ്യൽ വർക്ക് മേഖലയിൽ തൊഴിൽ നേടുന്നതിനായി ഉദ്യോഗാർഥികളുടെ റജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്കും വിവിധ പരിപാടികളിലൂടെ UKMSW ഫോറം സഹായിക്കുന്നുണ്ട്. കൂടാതെ, സാമൂഹിക പ്രവർത്തനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, സമൂഹത്തിൽ നിരാലംബരായവർക്ക്‌ പലതരം ഇടപെടലുകളിലൂടെ സഹായഹസ്തവുമായി ഫോറം നിലകൊള്ളുന്നു.

ADVERTISEMENT

യുകെ മലയാളി സോഷ്യൽൽ വര്‍ക്കേഴ്സ് ഫോറത്തിന്റെ 2023-25 പ്രവർത്തനത്തെ  എക്സിക്യൂട്ടീവ് കമ്മിറ്റി ജനുവരിയിൽ ചുമതലയേറ്റ് ഔദ്ദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും മുന്നോട്ടുള്ള കർമപരിപാടികൾക്ക് രൂപം നൽകുകയും ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യഘട്ടമെന്നോണം പുതിയ അംഗങ്ങൾക്കുവേണ്ടി ഒരു സെമിനാറും സംഘടിപ്പിച്ചു. 

ഈ വർഷത്തെ ലോക സോഷ്യൽ വർക്ക്‌ ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യൽ വർക്കേഴ്സിനെയും വിനയപുരസരം സ്വാഗതം ചെയ്യുന്നു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മീറ്റിങ്ങും ഓൺലൈൻ (zoom) വഴിയാണ് നടത്തപ്പെടുക. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ADVERTISEMENT

https://forms.gle/bDBYEpWyVGEc5Qxe6

തോമസ് ജോസഫ് - 07939492035 (Chair person)

ഷീനാ ലുക്സൺ - 07525259239 (Secretary)

മാർട്ടിൻ ചാക്കു - 07825 447155 (Treasurer)