ലണ്ടൻ ∙ യുകെ മലയാളികളെ ആവേശക്കടലിലാഴ്ത്തിയ കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ സെവൻ ബീറ്റ്‌സ് സംഗീതോത്സവം വേറിട്ട കാഴ്ചയായി. യുകെയിലെ മികച്ച ചാരിറ്റി സംഘടനകളിൽ ഒന്നായ കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷൻ സംഘടിപ്പിച്ച സെവൻബീറ്റ്സ് സംഗീതോത്സവത്തോടൊപ്പം ഒഎൻവി അനുസ്മരണം, ചാരിറ്റി ഇവന്റ് എന്നിവയും നടത്തി. വാട്ഫോഡിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെ മലയാളികളെ ആവേശക്കടലിലാഴ്ത്തിയ കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ സെവൻ ബീറ്റ്‌സ് സംഗീതോത്സവം വേറിട്ട കാഴ്ചയായി. യുകെയിലെ മികച്ച ചാരിറ്റി സംഘടനകളിൽ ഒന്നായ കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷൻ സംഘടിപ്പിച്ച സെവൻബീറ്റ്സ് സംഗീതോത്സവത്തോടൊപ്പം ഒഎൻവി അനുസ്മരണം, ചാരിറ്റി ഇവന്റ് എന്നിവയും നടത്തി. വാട്ഫോഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സംഗീതോത്സവത്തിൽ യുകെയിലെ മികച്ച കലാകാരൻമാർക്കൊപ്പം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

വാട്ഫോഡ് എംപി ഡീൻ റസൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. കെസിഎഫ് വാട്ഫോഡിന്റെ പ്രസിഡന്റും സെവൻ ബീറ്റ്‌സ് ട്രസ്‌റ്റിയുമായ സണ്ണിമോൻ മത്തായി അധ്യക്ഷത വഹിച്ചു. യുക്മ ജോയിന്റ് സെക്രട്ടറി പീറ്റർ താനൊലിൽ, കെസിഎഫ് ട്രസ്റ്റി സൂരജ് കൃഷ്ണൻ, യുക്മ ഈസ്റ്റ് ആംഗ്ലിയ ജോയിന്റ് സെക്രട്ടറി ജോബിൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൗൺസിലർ ഡോ.ശിവകുമാർ ഒഎൻവി അനുസ്മരണം നടത്തി.

ADVERTISEMENT

ഒഎൻവിയുടെ ചെറു മകളും യുകെ മലയാളിയുമായ അമൃത ജയകൃഷ്ണൻ സ്മരണകൾ വേദിയിൽ പങ്കുവെച്ചു. യുട്യൂബർ ഷാക്കിർ മല്ലു ട്രവല്ലർ മുഖ്യ അതിഥിയായി. യുകെയിലെ കലാ സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക പൊതുപ്രവർത്തന രംഗത്ത്‌ വ്യക്തി മുദ്ര പതിപ്പിച്ച ഫിലിപ്പ് എബ്രഹാം, സുജു കെ ഡാനിയൽ, ഷംജിത് പള്ളിക്കാത്തോടി, ജെയ്സൺ ജോർജ് എന്നിവരെ ഡീൻ റസൽ എംപി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. സെവൻ ബീറ്റ്സിന്റെ മുഖ്യ സംഘാടകനായ ജോമോൻ മാമൂട്ടിൽ സ്വാഗതവും കെസിഎഫ് ട്രസ്റ്റി ടോമി ജോസഫ് നന്ദിയും പറഞ്ഞു.

കണ്ണിനും കാതിനും കുളിർമയേകിയ നൃത്ത സംഗീത പരിപാടികളാൽ സമ്പന്നമായ സംഗീതോത്സവത്തിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വ്യത്യസ്തമാർന്ന ഇനങ്ങൾ കാണികൾ നിറഞ്ഞ കയ്യടിയോടാണ് സ്വീകരിച്ചത്. നൃത്ത കലയിൽ പ്രാവീണ്യം നേടിയ നിരവധി നർത്തകർ പങ്കെടുത്തു. യുകെയിലെ മികച്ച ഗായകർ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിച്ച്‌ സദസ്സിനെ സംഗീത സാന്ദ്രമാക്കിയതും വേറിട്ട അനുഭവമായി.

ADVERTISEMENT

ഡെന്ന ആൻ ജോമോൻ ആലപിച്ച പ്രാർഥനാ ഗാനത്തോടെ കൂടി ആരംഭിച്ച സംഗീതോത്സവം മനോജ്‌ തോമസ് ആലപിച്ച ഒഎൻവിയുടെ മനോഹര ഗാനത്തോടെയാണ് സമാപിച്ചത്. അനുശ്രീ, ഷീബ സുജു, ബ്രൈറ്റ് മാത്യൂസ്, ജോൺ തോമസ് തുടങ്ങിയവർ അവതാരകരായ സംഗീതോത്സവത്തിൽ സിബി തോമസ്, സുനിൽ വാര്യർ, സിബു സ്കറിയ, എലിസബത്ത് മത്തായി, ജിൻസി ജോമോൻ എന്നിവർ വൊളന്റീയർമാരായി.

സംഗീതോത്സവത്തിന്റെ കൂടുതൽ ചിത്രങ്ങൾക്ക്: https://tinyurl.com/7beats2023