സോമർസെറ്റ് ∙ ബ്രിട്ടനിലെ ശമ്പള വർധന ആവശ്യത്തിൽ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഏപ്രിൽ മാസത്തിൽ 96 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്ന് എൻഎച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 15 രാവിലെ 7 വരെയാണ് രണ്ടാംഘട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോമർസെറ്റ് ∙ ബ്രിട്ടനിലെ ശമ്പള വർധന ആവശ്യത്തിൽ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഏപ്രിൽ മാസത്തിൽ 96 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്ന് എൻഎച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 15 രാവിലെ 7 വരെയാണ് രണ്ടാംഘട്ട പണിമുടക്ക് നടക്കുകയെന്ന് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു.

ബാങ്ക് ഹോളിഡേ വീക്കെന്‍ഡിന് തൊട്ടുപിന്നാലെയാണ് പണിമുടക്ക് ആരംഭിക്കുക. പണിമുടക്ക് ദിവസങ്ങളിൽ ക്രിസ്മസ് ദിനത്തിലെ സേവനങ്ങള്‍ മാത്രമാണ് എന്‍എച്ച്എസിന് നല്‍കാന്‍ കഴിയുക. മെച്ചപ്പെട്ട ഓഫര്‍ ലഭിക്കാതെ വന്നതോടെയാണ് 72 മണിക്കൂർ പണിമുടക്കിന് ശേഷം വീണ്ടുമൊരു നീണ്ട പണിമുടക്കിന് നിര്‍ബന്ധിതമായതെന്ന് ബിഎംഎ ഭാരവാഹികൾ പറഞ്ഞു. പണപ്പെരുപ്പം മറികടക്കുന്ന 35 ശതമാനം വര്‍ധനയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.

ADVERTISEMENT

നിരാശയോടെയും, രോഷത്തോടെയുമാണ് പുതിയ സമരനടപടികള്‍ പ്രഖ്യാപിക്കുന്നതെന്ന് ബിഎംഎയുടെ ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി കോ-ചെയറുമാരായ ഡോ. വിവേക് ത്രിവേദിയും ഡോ. റോബര്‍ട്ട് ലോറെന്‍സനും പറഞ്ഞു. പുതിയ പണിമുടക്ക് നടപടികളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിന് ആണെന്ന് ബിഎംഎ ഭാരവാഹികൾ പറഞ്ഞു. 35% വർധനയിൽ കുറഞ്ഞതൊന്നും സ്വീകരിക്കാന്‍ തയാറല്ലെന്ന് ബിഎംഎ പ്രതിനിധികള്‍ വ്യക്തമാക്കിയതോടെയാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടത്.

സൗജന്യ കാര്‍ പാര്‍ക്കിങ്, എക്സാം ഫീസ് നിരോധനം, ഭാവി ശമ്പള വർധന പണപ്പെരുപ്പത്തിന് ആനുപാതികമാക്കുക തുടങ്ങിയ വിഷയങ്ങളില്‍ ഉറപ്പുകളും ജൂനിയർ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച 72 മണിക്കൂർ പണിമുടക്കിൽ 175,000 ലേറെ എന്‍എച്ച്എസ് അപ്പോയിന്റ്മെന്റുകൾ ഉൾപ്പടെയുള്ള നടപടികളാണ് റദ്ദാക്കേണ്ടി വന്നത്. പുതിയ പ്രഖ്യാപനത്തോടെ ഗുരുതര പ്രതിസന്ധികൾ ഉണ്ടാകുമെന്ന് എൻഎച്ച്എസ് മേധാവികൾ പ്രതികരിച്ചു.

ADVERTISEMENT

English Summary: Junior doctors in britain will strike for 96 hours from 11 April