മാഞ്ചസ്റ്റർ ∙ ലോക്സഭാ അംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട പ്രതിഷേധ യോഗം സംഘടിപ്പിക്കും. ഞായറാഴ്ച ഉച്ചക്ക് 2.30 ന് മാഞ്ചസ്റ്ററിലെ കത്ത്രീഡൽ യാർഡിലെ മഹാത്മാ ഗാന്ധിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ ലോക്സഭാ അംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട പ്രതിഷേധ യോഗം സംഘടിപ്പിക്കും. ഞായറാഴ്ച ഉച്ചക്ക് 2.30 ന് മാഞ്ചസ്റ്ററിലെ കത്ത്രീഡൽ  യാർഡിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നിലാണ് പ്രതിഷേധ യോഗം. 

ADVERTISEMENT

ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ കഴിഞ്ഞ 26 ന് സംഘടിപ്പിച്ച ആദ്യ ഘട്ട പ്രതിഷേധ യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. യുകെയിലെ മറ്റു പ്രദേശങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ടമാണ് മാഞ്ചസ്റ്ററിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗമെന്ന് ഐഒസി യുകെ നാഷനൽ കമ്മിറ്റി പ്രസിഡന്റ്‌ കമൽ ദലിവാൾ അറിയിച്ചു.

ADVERTISEMENT

മാഞ്ചസ്റ്ററിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധിക്കുന്ന യുകെയിലെ കോൺഗ്രസ്‌ അനുഭാവികൾ എല്ലാവരും കൃത്യം 2.30 ന് മുൻപായി മാഞ്ചസ്റ്റർ കത്ത്രീഡൽ യാർഡിലെ മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിലെത്തണമെന്ന് ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ അറിയിച്ചു. പ്രതിഷേധ യോഗത്തിന് ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഗുർപ്രീത് സിങ് എന്നിവർ നേതൃത്വം നൽകുമെന്ന് ഐഒസി നാഷനൽ കമ്മിറ്റി വക്താവ് അജിത് മുതയിൽ അറിയിച്ചു.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: ബോബിൻ ഫിലിപ്പ്– +447799953608, റോമി കുര്യാക്കോസ്– +447776646163.

പ്രതിഷേധ യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Cathedral Yard (Near Mahatma Gandhi Statue), Manchester, UK, Post Code:M3 1SX