ലെസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം നടത്തി. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടന്ന വാർഷിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. ...

ലെസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം നടത്തി. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടന്ന വാർഷിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ രൂപത  കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം നടത്തി. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടന്ന വാർഷിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികരും അൽമായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആരംഭിച്ചത്.

ഉയിർത്തെഴുന്നേറ്റ ഈശോയുടെ സാന്നിധ്യത്തിന്റെ ആഘോഷമാണ് വിശുദ്ധ കുർബാന. തിരുവചനം വായിക്കുമ്പോഴും ഈശോയുടെ സാന്നിധ്യമാണ് അനുഭവപ്പെടുന്നത്. വിശ്വാസത്തോടും സ്നേഹത്തോടും ഭക്തിയോടും കൂടി വിശുദ്ധ കുർബാനയിൽ കാർമ്മികനും ആരാധനസമൂഹം ഒന്നായും പങ്കുചേരുമ്പോഴാണ് ഈ സാനിധ്യം അനുഭവേദ്യമാകുന്നതെന്നും വിശുദ്ധ കുർബാന മധ്യേയുള്ള സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

ADVERTISEMENT

ഉത്ഥിതന്റെ സാന്നിധ്യം പ്രഘോഷിക്കാനും അനുഭവിക്കാനും എല്ലാവർക്കും സാധിക്കട്ടെയെന്നും സന്തോഷത്തിന്റെ ഫലങ്ങൾ അനുഭവിക്കാനും ദൈവിക ജീവൻ ലഭിക്കാനും എല്ലാവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധ കുർബാനക്ക് ശേഷം, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഡോ. മാർട്ടിൻ തോമസ് ആന്റണി എന്നിവർ ക്ലാസുകൾ നയിച്ചു. 

കുടുംബ കൂട്ടായ്മ കമ്മീഷന്റെ ചാർജുള്ള സിഞ്ചെല്ലൂസ് ഫാ. ജോർജ് ചേലക്കൽ, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയാകുളങ്ങര എംഎസ്ടി, വൈദികർ, കുടുംബ കൂട്ടായ്മ കമ്മീഷൻ റീജിനൽ കോഡിനേറ്റർമാർ, പിആർഒ വിനോദ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ സെക്രട്ടറി റെനി സിജു തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജെയിംസ് മാത്യു നന്ദി അർപ്പിച്ചു.