ലണ്ടൻ ∙ ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ബൈബിൾ വായിച്ച് ശ്രദ്ധേയനായി ഋഷി സുനക്. ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന നിലയിലാണ് ഋഷി ബൈബിൾ വായിച്ചത്. ഹിന്ദു മത വിശ്വാസിയായ ഋഷി സുനക് ബൈബിൾ വായിച്ചത് നിരവധി പേരാണ് നേരിട്ടും തത്സമായ സംപ്രേഷണത്തിലൂടെയും കണ്ടത്. എന്നാൽ, ഋഷി സുനക് നമ്മുടെ സംസ്‌കാരത്തിൽ പൂർണമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ബൈബിൾ വായിച്ച് ശ്രദ്ധേയനായി ഋഷി സുനക്. ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന നിലയിലാണ് ഋഷി ബൈബിൾ വായിച്ചത്. ഹിന്ദു മത വിശ്വാസിയായ ഋഷി സുനക് ബൈബിൾ വായിച്ചത് നിരവധി പേരാണ് നേരിട്ടും തത്സമായ സംപ്രേഷണത്തിലൂടെയും കണ്ടത്. എന്നാൽ, ഋഷി സുനക് നമ്മുടെ സംസ്‌കാരത്തിൽ പൂർണമായി അധിഷ്‌ഠിതനല്ല' എന്ന് അവകാശപ്പെട്ട് ചരിത്രകാരനായ ഡേവിഡ് സ്റ്റാർക്കി മാധ്യമങ്ങളിലൂടെ വംശീയ തർക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ, അത്തരം വിമർശനങ്ങൾ അസ്ഥാനത്താക്കിയാണ് സുനക് കിരീടധാരണ വേളയിൽ ബൈബിൾ വായിച്ചത്.

Read Also: ഡോ. ജ്യോതി അരയമ്പത്ത്: ഒറ്റ വോട്ടിന് മേയർ സ്ഥാനാർഥിയെ തോൽപ്പിച്ച മലയാളി

ADVERTISEMENT

ബൈബിളിൽ അപ്പൊസ്തലനായ പൗലോസ് കൊലൊസ്സ്യർക്ക് എഴുതിയ ലേഖനം ഒന്നാം അധ്യായത്തിൽ നിന്നുള്ള വാക്യങ്ങളാണ് വായിച്ചത്. 'സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ, കർത്തൃത്തങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തിരം സൃഷ്ടിക്കപ്പെട്ടു. അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിനും മുൻപേയുള്ളവൻ. അവൻ സകലത്തിനും ആധാരമായിരിക്കുന്നു.' ഇതായിരുന്നു ഋഷി സുനകിന്റെ വായനയിൽ ഉൾപ്പെട്ട പ്രധാന ബൈബിൾ വാക്യങ്ങൾ.

കിരീടധാരണത്തിന് ശേഷം രാജ്യവും കോമൺ‌വെൽത്തും തങ്ങളുടെ മഹത്വങ്ങൾ ആഘോഷിക്കാൻ ഒത്തുചേർന്ന ഒരു യഥാർഥ ചരിത്ര ദിനമായിരുന്നു േമയ് ആറിലേതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് അഭിപ്രായപ്പെട്ടു. ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണം അസാധാരണമായ ദേശീയ അഭിമാനത്തിന്റെ നിമിഷമാണെന്ന് ഋഷി സുനക് കിരീടധാരണത്തിന് മുൻപ് പറഞ്ഞിരുന്നു.

ADVERTISEMENT

നമ്മുടെ മഹത്തായ രാജവാഴ്ചയുടെ ശാശ്വത സ്വഭാവം ആഘോഷിക്കുമെന്നും അതിന്റെ സ്ഥിരത, കടമകളോടുള്ള ഭക്തി, മറ്റുള്ളവർക്കുള്ള സേവനം, ഘോഷയാത്രകൾ, ആർഭാടങ്ങൾ, ചടങ്ങുകൾ, തെരുവ് പാർട്ടികൾ ഉൾപ്പടെയുള്ള മിന്നുന്ന പ്രകടനം മറ്റൊരു രാജ്യത്തിനും നടത്താൻ കഴിയില്ലെന്നും ഋഷി സുനക് പറഞ്ഞിരുന്നു. ഒരു പുതിയ യുഗം പിറവിയെടുക്കുന്ന കിരീടധാരണത്തെ കുറിച്ച് പുതിയ ഓർമ്മകൾ ഉണ്ടാക്കാമെന്നും അത്തരം ഓർമ്മകൾ ഭാവി തലമുറയോട് പങ്കുവയ്ക്കാമെന്നും സുനക് കൂട്ടിച്ചേർത്തു.

English Summary: UK PM Rishi Sunak reads from biblical book at multi-faith coronation