ബര്‍ലിന്‍ ∙ ജര്‍മനിയിലെ സൗവര്‍ലാന്‍ഡിലെ എ45 മോട്ടോര്‍വേയിലെ ടാല്‍ ബ്രുക്കെ പാലം (താഴ്‌വര പാലം) ഇന്നു ഉച്ചയ്ക്ക് വിജയകരമായി തകർത്തു

ബര്‍ലിന്‍ ∙ ജര്‍മനിയിലെ സൗവര്‍ലാന്‍ഡിലെ എ45 മോട്ടോര്‍വേയിലെ ടാല്‍ ബ്രുക്കെ പാലം (താഴ്‌വര പാലം) ഇന്നു ഉച്ചയ്ക്ക് വിജയകരമായി തകർത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ജര്‍മനിയിലെ സൗവര്‍ലാന്‍ഡിലെ എ45 മോട്ടോര്‍വേയിലെ ടാല്‍ ബ്രുക്കെ പാലം (താഴ്‌വര പാലം) ഇന്നു ഉച്ചയ്ക്ക് വിജയകരമായി തകർത്തു. ബലക്ഷയം മൂലം തകരാറിലായ പാലമാണ് സര്‍ക്കാര്‍ തകര്‍ത്തത്. 150 കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് പാലം തകർത്തത്.

17,000 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് ഭീമനായിരുന്നു പാലം. ലുഡെന്‍ഷെയ്ഡിനടുത്തുള്ള മോട്ടോര്‍വേയിലാണ് പാലം സ്ഥിതിചെയ്തിരുന്നത്. പാലം തകര്‍ക്കുമ്പോള്‍ ജര്‍മന്‍ ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസിങ് സ്ഥലത്തുണ്ടായിരുന്നു.  450 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നപ്പോള്‍ താഴ്‌വരയില്‍ വലിയ പൊടിപടലം ഉയര്‍ന്നു.

ADVERTISEMENT

കോണ്‍ക്രീറ്റും സ്റ്റീലും ഉപയോഗിച്ച് 1960 കളില്‍ നിര്‍മിച്ചതാണ് ഈ പാലം. തകരാറിനെ തുടര്‍ന്ന് പാലം 2021 മുതല്‍ അടച്ചിട്ടിരുന്നു.  നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ പാലം ഡോര്‍ട്ട്മുണ്ടണ്ടിനും ഫ്രാങ്ക്ഫര്‍ട്ടിനും ഇടയിലുള്ള എ 45 ലാണ് സ്ഥിതി ചെയ്തിരുന്നത്. പാലം തകര്‍ക്കുന്നതു കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു.

English Summary : Tal bruecke Bridge demolished with controlled explosion in Germany