സൂറിക്ക് ∙ സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സംസ്കാരിക സംഘടന ആയ കേളിയുടെ ജൂബിലി ഓണാഘോഷത്തിന്റെ ടിക്കറ്റ് സെയിൽ ആരംഭിച്ചു. ആദ്യ ടിക്കറ്റ് റൈഫൈസൻ ബാങ്ക് റീജനൽ മാനേജർ ക്രിസ്റ്റ്യാനോ ഡാർബറെക്ക് നൽകി കൊണ്ട് പ്രസിഡന്റ് ടോമി വിരുത്തിയേൽ നിർവഹിച്ചു. കേളി യുടെ സിൽവർ ജൂബിലി ആഘോഷം ആണ് സെപ്റ്റംബർ 9 ന് സൂറിക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്ക് ∙ സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സംസ്കാരിക സംഘടന ആയ കേളിയുടെ ജൂബിലി ഓണാഘോഷത്തിന്റെ ടിക്കറ്റ്  വിൽപന ആരംഭിച്ചു.  ടിക്കറ്റ്  റൈഫൈസൻ ബാങ്ക് റീജനൽ മാനേജർ ക്രിസ്റ്റ്യാനോ  ഡാർബറെക്ക്  നൽകി കൊണ്ട് പ്രസിഡന്റ് ടോമി വിരുത്തിയേൽ ഉദ്ഘാടനം നിർവഹിച്ചു. കേളിയുടെ സിൽവർ ജൂബിലി ആഘോഷം ആണ് സെപ്റ്റംബർ 9 ന് സൂറിക്കിൽ  നടക്കുക. വിവിധ കലാവിരുന്നുകളും ഓണസദ്യയും ഒരുക്കും. മലയാളത്തിന്റെ പ്രശസ്തരായ കലാകാരികളും കലാകാരൻമാരും അണിനിരക്കുന്ന കലാസന്ധ്യ, കൊറിയോഗ്രാഫർ ജോർജ്  സംവിധാനം ചെയ്യുന്ന സ്വിറ്റ്സർലൻഡിലെ 180  കലാപ്രതിഭകൾ ഒരുക്കുന്ന ഓപ്പണിങ് പ്രോഗ്രാം എന്നിവ ഉണ്ടായിരിക്കും. 

നിരവധി യുവതികൾ ചേർന്ന് മെഗാ തിരുവാതിരയും ഒരുക്കും. സൂറിക്കിലെ ഏറ്റവും വലുതും നൂതനവുമായ  ബുലാഹ് സിറ്റി ഹാളിലാണ്  ജൂബിലി ആഘോഷവും പൊന്നോണവും നടക്കുന്നത്  എഴുന്നോറോളം വാഹനങ്ങൾക്കുള്ള  പാർക്കിങ് സൗകര്യവും ഉണ്ടായിരിക്കും.  നൂറോളം  കേളി വോളന്റിയേഴ്സ് നൽകുന്ന സൗജന്യസേവനമാണ്  കേളിയുടെ നട്ടെല്ല്. കേളി കുടുംബാംഗങ്ങൾ  തന്നെ ഒരുക്കുന്ന രുചിയേറുന്ന ഓണസദ്യ, ലൈവ് ആയി വിളമ്പുന്ന രുചി ഭേദങ്ങളുടെ സ്നാക്ക്സ് കോർണർ (കിയോസ്ക്) ഇവയെല്ലാം കേളി ജൂബിലിപൊന്നോണത്തിന്റെ പ്രത്യേകതകളായിരിക്കും. 

ADVERTISEMENT

യൂറോപ്പിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളിയുടെ പ്രോഗ്രാമുകളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യസേവനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു. സുമനസ്സുകളായ സ്വിസ് മലയാളികളാണ് കേളി പ്രോഗ്രാമുകൾ വിജയിപ്പിക്കുന്നതും ചാരിറ്റിക്ക് നെടും തൂണായി നിൽക്കുന്നതും.  കോടിക്കണക്കിന് രൂപയുടെ സാമൂഹ്യസേവനം വിവിധ പദ്ധതികളിലൂടെ ചെയ്ത സംഘടനയും കൂടിയാണ് കേളി സ്വിറ്റ്സർലൻഡ്.