വാട്ടർഫോർഡ് ∙ വാട്ടർഫോർഡ് വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യത്തെ വാർഷിക പൊതുയോഗം മേയ് 26ന് ബല്ലിഗണ്ണർ ജിഎഎ ക്ലബ്ബിൽ വെച്ച് വൈകിട്ട് 6.30 നു ചേർന്നു. കമ്മിറ്റി അംഗം ബിബിൻ ജോസഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി 2021-22 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ട്രസ്റ്റി വാർഷിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടർഫോർഡ് ∙ വാട്ടർഫോർഡ് വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യത്തെ വാർഷിക പൊതുയോഗം മേയ് 26ന് ബല്ലിഗണ്ണർ ജിഎഎ ക്ലബ്ബിൽ വെച്ച് വൈകിട്ട് 6.30 നു ചേർന്നു. കമ്മിറ്റി അംഗം ബിബിൻ ജോസഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി 2021-22 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ട്രസ്റ്റി വാർഷിക കണക്ക് അവതരിപ്പിക്കുകയും ഓഡിറ്റർ ഓഡിറ്റ് ചെയ്ത ശേഷം സഭ അത് പാസ്സാകുകയും ചെയ്തു. 

ADVERTISEMENT

2022 ഏപ്രിൽ അഞ്ചിനു ആരംഭിച്ച വൈകിങ്‌സ്‌ ഒരു വർഷം പിന്നിടുമ്പോൾ ക്രിക്കറ്റ് എന്നതിലുപരി സാംസ്കാരിക സാമൂഹിക കലാകായിക രംഗങ്ങളിലെ ഉന്നതിക്കും സമഭാവനയ്ക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൽ എല്ലാ ക്ലബ് അംഗങ്ങൾക്കും വൈകിങ്‌സ്‌ നന്ദി അറിയിച്ചു. വരുന്ന വാട്ടർഫോർഡ് വൈകിങ്‌സ്‌ ക്ലബ്ബിന്റെ പുതിയ ഭരണസമിതിയിൽ എട്ട് അംഗങ്ങളാണുള്ളത്. 

ADVERTISEMENT

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: ബിജിൽ ജോസഫ്, സെക്രട്ടറി: ജിജോ എ വർഗീസ്, ട്രഷറർ: റോജിൻ ഉലഹന്നാൻ, പിആർഒ ടോം തോമസ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ: പ്രസാദ് ജോർജ് തോമസ്, റിജോഷ് സെബാസ്റ്റ്യൻ, ജിജോ കുര്യാക്കോസ്, ജോബിൻ കെ ബേബി.

ADVERTISEMENT

കഴിഞ്ഞ വർഷം മലയാളികൾ ക്ലബിനു നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി പറഞ്ഞു. തുടർന്നും പുതിയ കമ്മറ്റിയോട് ചേർന്നു നിന്നു ഒറ്റക്കെട്ടായി  പ്രവർത്തിക്കണമെന്നും പ്രസിഡന്റ് ബിജിൽ ക്ലബ് അംഗങ്ങളോട് അഭ്യർഥിച്ചു.