ബര്‍ലിന്‍∙ വിമാനം പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരുടെ ഭാരം കണക്കാക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ പോവുകയാണ്. ഓക്ക്ലാന്‍ഡ് എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി യാത്രക്കാരുടെ ശരാശരി ഭാരം നിര്‍ണ്ണയിക്കാന്‍ എയര്‍ലൈനുകള്‍ ഒരുങ്ങുന്നതായിട്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ വിമാനം പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരുടെ ഭാരം കണക്കാക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ പോവുകയാണ്. ഓക്‌ലാൻഡ് എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി യാത്രക്കാരുടെ ശരാശരി ഭാരം നിര്‍ണ്ണയിക്കാന്‍ എയര്‍ലൈനുകള്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ADVERTISEMENT

യാത്രക്കാര്‍ ഇപ്പോള്‍ ബോഡി സ്കാനറുകള്‍ ശീലമാക്കിയിരിക്കുന്ന സാഹചര്യമാണ് ലോകത്തിലെവിടെയും ഉള്ളത്. എന്നാല്‍ ഇപ്പോള്‍ എയര്‍ ന്യൂസിലാന്‍ഡ് ഉപഭോക്താക്കളെയും തൂക്കിനോക്കണം എന്ന സ്ഥിതിയിലേയ്ക്ക് എത്തി. ചരക്കിന്റെ ഭാരം കൂടാതെ, യാത്രക്കാരുടെ തൂക്കം കൃത്യമായി അറിയാനും എയര്‍ലൈന്‍ ആഗ്രഹിക്കുന്നു.

ADVERTISEMENT

അത് കുറച്ച് സ്വകാര്യമല്ലേ എന്നു ചോദിച്ചാല്‍ യേസ് എന്നു പറയാം. എന്നാല്‍ നിരുപദ്രവകരമാണ്: ഒരു പഠനത്തിന്റെ ഭാഗമായി, ഹാന്‍ഡ് ലഗേജ് ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ ശരാശരി ഭാരം നിര്‍ണ്ണയിക്കേണ്ടതുണ്ട്. ഓരോ ടേക്ക് ഓഫിന് മുമ്പും പൈലറ്റുമാര്‍ക്ക് ലോഡ് ചെയ്ത വിമാനത്തിന്റെ ഭാരവും ബാലന്‍സും അറിയേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു. "ഇത് സുരക്ഷയെക്കുറിച്ചാണ്. വിമാനം പറക്കുമ്പോഴെല്ലാം വിമാനത്തിന്റെ ഭാരം എന്താണെന്ന് കൃത്യമായി അറിയാന്‍ ആഗ്രഹിക്കുന്നു,'' എയര്‍ലൈന്‍ മേധാവി പറഞ്ഞു.

ADVERTISEMENT

വിമാനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുക എന്നതാണ് കണക്കുകൂട്ടലിന്റെ മറ്റൊരു ലക്ഷ്യം.

ഇതിനായി ഓക്‌ലാൻഡ് വിമാനത്താവളത്തിലെ സ്കെയിലുകള്‍ ജൂലൈ 2 വരെ നിലവിലുണ്ടാകും, 10,000 യാത്രക്കാരുടെ ഭാരം നിര്‍ണ്ണയിക്കും. പങ്കാളിത്തം സ്വമേധയാ ഉള്ളതാണ്, വിവരങ്ങള്‍ അജ്ഞാതമായി ശേഖരിക്കും. എന്നാല്‍ വിഷമിക്കേണ്ട, വീട്ടിലോ ജിമ്മിലോ ഡോക്ടറുടെ ഓഫീസിലോ ഉള്ള സ്കെയിലുകളില്‍ നിന്ന് വ്യത്യസ്തമായി, ആര്‍ക്കും നമ്പറുകള്‍ കാണാന്‍ കഴിയില്ല, എയര്‍ലൈന്‍ സ്ററാഫ് പോലും, അറിയില്ല.

എയര്‍ ന്യൂസിലാന്‍ഡിലെ കാര്‍ഗോ കണ്‍ട്രോള്‍ ഇംപ്രൂവ്മെന്റ് സ്പെഷ്യലിസ്ററ് പറയുന്നതനുസരിച്ച് കാര്‍ഗോ മുതല്‍ ഇന്‍ഫ്ലൈറ്റ് ഭക്ഷണം വരെ വിമാനത്തിലുള്ള എല്ലാ കാര്യങ്ങളും തൂക്കിനോക്കുന്നുണ്ട്. "മറുവശത്ത്, ഉപഭോക്താക്കള്‍ക്കും ജോലിക്കാര്‍ക്കും ഹാന്‍ഡ് ലഗേജുകള്‍ക്കുമായി ഈ സര്‍വേയില്‍ നിന്ന് ലഭിക്കുന്ന ശരാശരി ഭാരം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

സമീപഭാവില്‍ ഇനി എല്ലാ ഫ്ളൈറ്റിലും യാത്രക്കാരുടെ ബോഡി വെയ്റ്റും അനുസരിച്ചാവും ടിക്കറ്റ് വില കൊടുക്കേണ്ടി വരിക എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ഈ സംഭവം വിരല്‍ചൂണ്ടുന്നതായി സംശയിക്കേണ്ടിയിരിയ്ക്കുന്നു.