വർവിക്ഷെയർ∙ നനീട്ടനിൽ നടന്ന യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കായികമേള ആവേശഭരിതമായി. കായിക മേളയിൽ ബിസിഎംസി ബിർമിങ്ഹാം ഒന്നാം സ്ഥാനത്തു എത്തുകയും അമ്മ മലയാളം മാൻസ്‌ഫീൽഡ് രണ്ടാം സ്ഥാനത്തു എത്തുകയും ആതിഥേയരായ നന്മ നനീട്ടൻ മൂന്നാം സ്ഥാനത്തു എത്തുകയും ചെയ്തു. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർവിക്ഷെയർ∙ നനീട്ടനിൽ നടന്ന യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കായികമേള ആവേശഭരിതമായി. കായിക മേളയിൽ ബിസിഎംസി ബിർമിങ്ഹാം ഒന്നാം സ്ഥാനത്തു എത്തുകയും അമ്മ മലയാളം മാൻസ്‌ഫീൽഡ് രണ്ടാം സ്ഥാനത്തു എത്തുകയും ആതിഥേയരായ നന്മ നനീട്ടൻ മൂന്നാം സ്ഥാനത്തു എത്തുകയും ചെയ്തു. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയിൽ യുകെ മിഡ്‌ലാൻഡ്‌സ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. രാവിലെ 9മണിക്ക് തുടങ്ങിയ കായികമേള വൈകിട്ടു 8 മണിയോടെയാണ് അവസാനിച്ചത്.

ADVERTISEMENT

വർണ്ണശബളമായ മാർച്ച് പാസ്റ്റിന് ശേഷം ചേർന്ന പൊതു സമ്മേളനത്തിൽ യുക്മ റീജിയണൽ പ്രസിഡന്റ്‌ ജോർജ്തോമസ് വടക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. യുക്മ ദേശിയ ട്രഷറർ ഡിക്സ് ജോർജ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. യുക്മ ദേശിയ ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം മത്സരങ്ങൾ ഫ്ലാഗ് ഓഫ്‌ ചെയ്തു. മിഡ്ലാൻഡ്സ് കായികമേള കോ ഓർഡിനേറ്റർ സെൻസ് ജോസ് ബാറ്റൺ കൈമാറിയതോടു കൂടി കായിക മത്സരങ്ങൾ ആരംഭിച്ചു. യുക്മ ദേശീയ നിർവാഹക സമിതി അംഗം ജയകുമാർ നായർ, യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ ഭാരവാഹികളായ ട്രഷറർ ജോബി, വൈസ് പ്രസിഡന്റുമാരായ സിബു കെറ്ററിങ്, സിനി ആന്റോ, ജോയിന്റ് ട്രഷറർ ലൂയിസ് മേനാച്ചേരി, ജോർജ് കാഞ്ഞിരകുഴി, കായികമേള കോ-ഓർഡിനേറ്റർ ഷാജിൽ, നന്മ നനീട്ടൻ പ്രസിഡന്റ് ഷിജിചാക്കോ, സെക്രട്ടറി പ്രവീൺ ജോസ്, സജീവ് സെബാസ്‌റ്റ്യൻ, ബിൻസ് ജോർജ്, ബീന സെൻസ്, ജീനോ സെബാസ്‌റ്റ്യൻ, സ്നേഹ സെൻസ്, ജിൻ്റോ ജോൺ, നിഷാന്ത്, ബിനു മുപ്രാപ്പിള്ളി, സിബിസേവ്യർ, മെൽവിൻടോം, അജിത്, ജോബി സിറിയക്ക്, ബെന്നി ജോസ്, ഷാരോൺ സെബാസ്റ്റ്യൻ, ചീഫ് റഫറി രാജപ്പൻ വർഗ്ഗീസ്, ഓഫീസ് ഭാരവാഹികളായ ഷാജോ ജോസ് (ബർട്ടൻ), റെജി ജോർജ് (റെഡ്ഡിച്ച്), അന്ന മോൾ ബർട്ടൻ, സിജി മാത്യു, ലിസി പീറ്റർ, ശിൽപാസിബി, ജോവിറ്റാ ജോർജ് എന്നിവർ കായിക മേളക്ക് നേതൃത്വം നൽകി.

ADVERTISEMENT

മിഡ്ലാന്റ്സ് കായികമേള വ്യക്തിഗത ചാമ്പ്യൻമാർ

കിഡ്സ് ഫീമെയിൽ: Joanna Maria Bibin (Erdington Malayali Association), കിഡ്സ് മെയിൽ: Aaron Vincent (Amma Malayalam Mansfield), സബ്ജൂനിയർ ഫീമെയിൽ: Sophia  Joseph (Sutton Coldfield), സബ്ജൂനിയർ മെയിൽ: Ashin Shiju (BCMC Birmingham), ജൂനിയർ ഫീമെയിൽ: Aneesha Vinu (Stratford Malayali Association), ജൂനിയർ മെയിൽ:-Dhyan Krishna (Amma Malayalam Mansfield), സീനിയർ ഫീമെയിൽ: Anna Mathew (Burton On Trent), സീനിയർ മെയിൽ: Sandi Yesudas (Nuneaton), അഡൽട്ട് ഫീമെയിൽ: Merlin Tino (Amma Malayalam Mansfield), Angitha Sebastian (Erdington Malayali Association), അഡൽട്ട്മെയിൽ: Aakaash Upendren(Coventry), സീനിയർ അഡൽട്ട് ഫിമെയിൽ: Revathy Nair (CKC Coventry), സീനിയർ അഡൽട്ട് മെയിൽ: Geo Chirammel (Amma Malayalam Mansfield), സൂപ്പർ സീനിയേഴ്സ് ഫിമെയിൽ: Treesa Reji (BCMC Birmingham), സൂപ്പർ സീനിയേഴ്സ് മെയിൽ: Biju Thomas (Kettering Malayali Association)

ആത്യന്തം ആവേശം നിറഞ്ഞ വടംവലിയിൽ അമ്മ മലയാളം മാൻസ്ഫീൽഡ് ഒന്നാം സ്ഥാനവും കെറ്ററിങ് മലയാളി അസ്സോസിയേഷൻ രണ്ടാം സ്ഥാനവും നേടി. സങ്കേതിക കാരണങ്ങളാൽ അസ്സോസിയേഷൻ ചാമ്പ്യൻ ട്രോഫിയും വ്യക്തിഗത ചാമ്പ്യൻസ് ട്രോഫിയും നാഷണൽ കായികമേളയിൽ വെച്ച് കൈമാറുന്നതാണെന്ന് യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ് അറിയിച്ചു. കായിക മേളയിൽ പങ്കെടുത്ത് വിവിധ കാര്യങ്ങളിൽ സഹായിച്ചവർക്കും സ്പോൺസർമാർക്കും യുക്മ മിഡ്‌ലാൻഡ്‌സ് പ്രസിഡൻ്റ് ജോർജ് തോമസ് വടക്കേക്കുറ്റ് പ്രത്യേക നന്ദി അറിയിച്ചു.