2008 ൽ തുടക്കമിട്ട അയർലണ്ടിലെ ഭാരതീയരുടെ വിശാല കൂട്ടായ്മയായ മലയാളി ഇന്ത്യൻസ് ഇൻ അയർലൻന്‍റെ വാർഷിക ആഘോഷമായ "മെഗാമേള'യ്ക്ക് കൊടിയിറങ്ങി. അയർലണ്ടിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള മൈൻഡ് നേതൃത്വത്തിൽ നടന്ന മെഗാ മേള വിവിധ കലാകായിക സാംസ്കാരിക പരിപാടികൾ ആഘോഷപൂർവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2008 ൽ തുടക്കമിട്ട അയർലണ്ടിലെ ഭാരതീയരുടെ വിശാല കൂട്ടായ്മയായ മലയാളി ഇന്ത്യൻസ് ഇൻ അയർലൻന്‍റെ വാർഷിക ആഘോഷമായ "മെഗാമേള'യ്ക്ക്  കൊടിയിറങ്ങി. അയർലണ്ടിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള മൈൻഡ് നേതൃത്വത്തിൽ നടന്ന  മെഗാ മേള വിവിധ കലാകായിക സാംസ്കാരിക പരിപാടികൾ ആഘോഷപൂർവം നടന്നു.

ADVERTISEMENT

തെന്നിന്ത്യൻ താരസുന്ദരി ഹണി റോസും, ഫിങൾ മേയർ കൗൺസിലർ ഹോവാർഡ് മഹോണി എന്നിവർ ചേർന്ന് ജൂൺ മൂന്നിന്, അസലാ സെൻറർ, ഡബിളില്‍ വച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 

ഐറിഷ് മന്ത്രിമാരായ ജാക് ചാംബർസ്, തോമസ് ബൈറനെ എന്നിവർ മുഖ്യാതിഥികളായി. അയർലണ്ടിലെ നിരവധി പൗരപ്രമുഖരും, രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുത്ത വേദി ശരിക്കും യൂറോപ്പിന് ഒരു നവ്യ അനുഭവവുമായി മാറുകയായിരുന്നു.

ADVERTISEMENT

കഴിഞ്ഞ ഏതാനും നാളുകളായി മൈൻഡ് നേതൃത്വത്തിൽ വിവിധ കലാകായിക പരിപാടികൾ അങ്ങോളമിങ്ങോളം സംഘടിപ്പിക്കുകയായിരുന്നു. ജൂൺ മൂന്നിന് നടന്ന ഔദ്യോഗിക ഉദ്ഘാടനവും സമാപന സമ്മേളനവും, ഭാരതീയ സാംസ്കാരിക പെരുമ വിളിച്ചോതുന്ന വിവിധ കലാകായിക പരിപാടികൾ സമ്പുഷ്ടമായിരുന്നു. 

ഇന്ത്യയുടെ തന്നെ വിവിധ ഭാഷകളിൽ ഉള്ള ഗാനമേള സംഗീതാലാപനം നൃത്തം വാദ്യം എന്നിങ്ങനെ ശരിക്കും ഒരു പാൻ ഇന്ത്യ കൾച്ചറൽ ആക്ടിവിറ്റി തന്നെയായിരുന്നു മൈൻഡ് വേദി. സമാപന സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്ന ഫുഡ് ഫെസ്റ്റിവൽ ഭാരതീയ രുചിക്കൂട്ടുകളുടെ ഒരു പ്രളയം തന്നെ സൃഷ്ടിച്ചു. ഇന്ത്യൻ മസാലകളുടെ മണവും രുചിയും നിവാസികൾ അടുത്തൊന്നും മറക്കുകയില്ല. 

ADVERTISEMENT

വിവിധ കലാകായിക പരിപാടികൾക്കിടയിൽ സാംസ്കാരിക ലോകത്തിന് അഭിമാനമായി മലയാളം പുസ്തക പ്രദർശനവും നടന്നു.ജൂൺ 3 രാത്രി 10 മണിയോടുകൂടി പരിപാടികൾ എല്ലാം അവസാനിക്കുകയും പങ്കെടുത്ത ഏവർക്കും മൈൻഡ് സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.