റോം∙ ഇറ്റാലിയൻ പാർലമെന്റിന്‍റെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണ സഭയിൽ കുഞ്ഞിനെ മുലയൂട്ടി ഗിൽഡ സ്‌പോർട്ടിയല്ലോ. മകനായ ഫെഡറിക്കോയെ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ മുലയൂട്ടിയതിനെ സഹ അംഗങ്ങൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. പല രാജ്യങ്ങളിലും ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇറ്റലിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം∙  പാർലമെന്റിനുള്ളിൽ കുഞ്ഞിനു മുലയൂട്ടിയതിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച് ഇറ്റാലിയൻ പാർലമെന്റ് അംഗം.  പ്രതിപക്ഷ മുന്നണിയായ 5 - സ്റ്റാർ മൂവ്മെന്റ് അംഗം ഗിൽഡ സ്‌പോർതിയല്ലോയാണ് രാജ്യത്തിന്റെ പാർലമെന്റിൽ മുലയൂട്ടുന്ന ആദ്യ രാഷ്ട്രീയക്കാരിയായി ചരിത്രത്തിൽ ഇടം നേടിയത്. ബുധനാഴ്ച പാർലമെന്റിന്റെ അധോസഭയിൽ നടന്ന പൊതുഭരണ വോട്ടിനിടെയായിരുന്നുഅവർ  രണ്ടുമാസം പ്രായമുള്ള മകൻ ഫെഡറിക്കോയെ മുലയൂട്ടിയത്.

Read Also: ഉദ്ഘാടനത്തിന് എത്തിയ ഹണി റോസ്; സെൽഫി ചിത്രം പങ്കുവെച്ച് അയർലണ്ട് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ്...

ADVERTISEMENT

വോട്ടെടുപ്പിനുശേഷം അമ്മയെയും മകനെയും മറ്റ് അംഗങ്ങൾ കരഘോഷത്തോടെ സ്വീകരിച്ചു. പാർലമെന്റിന്റെ വൈസ് പ്രസിഡന്റ് ജോർജിയോ മ്യൂൾ, സ്‌പോർതിയല്ലോയെ അഭിനന്ദിക്കുകയും ഫെഡറിക്കോയെ സഭയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ നവംബറിലാണ് ഇറ്റലി പാർലമെന്റിൽ സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാൻ അനുവദിക്കുന്ന നിയമം പാസാക്കിയത്. അംഗങ്ങൾക്ക് കുട്ടികളുമായി ചേംബറിൽ പ്രവേശിക്കാനും ഒരുവയസുവരെ അവരെ മുലയൂട്ടാൻ അനുവദിക്കുന്നതുമായിരുന്നു നിയമം.

ADVERTISEMENT

മറ്റു പല രാജ്യങ്ങളിലും ഇതു സാധാരണമാണെങ്കിലും പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഇറ്റലിയിലെ പാർലമെന്റിൽ സംഭവം  പുതുമയായിരുന്നു. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഒക്ടോബറിൽ ജോർജിയ മെലോണി അധികാരമേറ്റെങ്കിലും രാജ്യത്തെ നിയമനിർമ്മാതാക്കളിൽ മൂന്നിൽ  രണ്ടുപേരും പുരുഷന്മാരാണ്.

English Summary: Italian Lawmaker Breastfeeds Baby In Parliament, 1st MP To Do So ​

ADVERTISEMENT