ലണ്ടൻ • നീണ്ട ഇടവേളയ്ക്കു ശേഷം ഒരു യുകെ പൗണ്ടിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇതോടെ ഒരു യുകെ പൗണ്ടിന്റെ മൂല്യം 107.30 രൂപയായി. 2022 ൽ ഏതാനും മാസം 86 രൂപയിലേക്കു വീണ മൂല്യത്തിലാണ് ഈ മാറ്റം. ഋഷി സുനക് പ്രധാനമന്ത്രിയായി എത്തിയ ശേഷമാണ് പൗണ്ടിന്റെ മൂല്യം 100 ഇന്ത്യൻ രൂപ പിന്നിട്ടത്. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ • നീണ്ട ഇടവേളയ്ക്കു ശേഷം ഒരു യുകെ പൗണ്ടിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇതോടെ ഒരു യുകെ പൗണ്ടിന്റെ മൂല്യം 107.30 രൂപയായി. 2022 ൽ ഏതാനും മാസം 86 രൂപയിലേക്കു വീണ മൂല്യത്തിലാണ് ഈ മാറ്റം. ഋഷി സുനക് പ്രധാനമന്ത്രിയായി എത്തിയ ശേഷമാണ് പൗണ്ടിന്റെ മൂല്യം 100 ഇന്ത്യൻ രൂപ പിന്നിട്ടത്. എന്നാൽ ഇടക്കാലത്ത് ഇത് 100 നും താഴേക്കു പോയിരുന്നു. നിലവിൽ പൗണ്ടിന്റെ മൂല്യവർധന നാട്ടിലേക്ക് പണം അയക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് നേട്ടമാണ്.

ADVERTISEMENT

യുകെയിലെ പലിശ നിരക്കു വര്‍ധനയും ആഗോള വിപണിയില്‍ ഡോളറിന് അല്‍പം തളര്‍ച്ച നേരിട്ടതുമാണ് പൗണ്ടിനു നേട്ടമായത്. എന്നാൽ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റു യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവർക്ക് തിരിച്ചടി തന്നെയാണ്. വിദ്യാർഥി വീസയിൽ യുകെയിൽ എത്തി ജോലി ചെയ്യുന്നവർക്കും പഠന ശേഷം പോസ്റ്റ്‌ സ്റ്റഡി വർക് വീസയിൽ ജോലി ചെയ്യുന്നവർക്കും ഇപ്പോഴത്തെ മൂല്യ വർധന ഉപകാരപ്രദമാണ്. ഇത്തരം വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരിൽ ഭൂരിഭാഗവും.

ADVERTISEMENT

കുടുംബമായി യുകെയിൽ സ്ഥിരതാമസമാക്കിയവർ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ തന്നെ ചെലവഴിക്കുകയാണ് പതിവ്. ഇവർക്ക് യുകെ പൗണ്ടിന്റെ ഇന്ത്യൻ മൂല്യം ഉയർന്നത് കാര്യമായ നേട്ടം ഉണ്ടാക്കാൻ ഇടയില്ല. 2023 മാർച്ചിൽ 97.07 ഇന്ത്യൻ രൂപയെന്ന മൂല്യത്തിലേക്ക് കുറഞ്ഞ യുകെ പൗണ്ട് ഏപ്രിലിൽ ആണ് വീണ്ടും 100 കടന്നത്. ഇപ്പോൾ ഏറ്റവും മികച്ച മൂല്യമായ 107.30 ൽ എത്തി നിൽക്കുന്നു.

English Summary: Rupee hits 107 against uk pound