റോം ∙ ഇറ്റലിക്കാർ വാഴപ്പഴം കഴിക്കുമെങ്കിലും റോമിൽ വാഴ കൃഷി ചെയ്യുന്നില്ല. അവിടുത്തെ തണുത്ത കാലാവസ്ഥ തന്നെയാണ് അതിന് കാരണം. ഒക്ടോബർ മുതൽ മാർച്ച്‌ - ഏപ്രിൽ വരെ നീളുന്ന ശൈത്യത്തെ അതിജീവിക്കാൻ വാഴകൾക്ക് ആവില്ല. എന്നാൽ ഈ സാഹചര്യത്തിലും കേരളത്തിൽ ഉണ്ടാകുന്ന വാഴക്കുലകളെ കടത്തി വെട്ടുന്ന തരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ ഇറ്റലിക്കാർ  വാഴപ്പഴം കഴിക്കുമെങ്കിലും  വാഴ കൃഷി ചെയ്യുന്നില്ല. അവിടുത്തെ തണുത്ത കാലാവസ്ഥ തന്നെയാണ് അതിന് കാരണം. ഒക്ടോബർ മുതൽ മാർച്ച്‌ - ഏപ്രിൽ വരെ നീളുന്ന ശൈത്യത്തെ അതിജീവിക്കാൻ വാഴകൾക്ക് ആവില്ല.

എന്നാൽ ഈ സാഹചര്യത്തിലും കേരളത്തിൽ ഉണ്ടാകുന്ന വാഴക്കുലകളെ കടത്തി വെട്ടുന്ന തരത്തിൽ വിളവെടുപ്പ് നടത്തിയിരിക്കുകയാണ് ഒരു ഇറ്റാലിയൻ മലയാളി. ഏകദേശം 30 വർഷമായി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ ഏവൂർ തമസമാക്കിയിരിക്കുന്ന ആലപ്പുഴ, ചെത്തി സ്വദേശി അറക്കൽ വീട്ടിൽ വിനീദ് ജേക്കബ് ആണ് ആ കർഷകൻ.

ADVERTISEMENT

വളരെ ചെറുപ്പം മുതലേ പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്ന വിനീദ്, റോമിൽ കഴിഞ്ഞ 10 വർഷമായി തന്റെ ഫ്ലാറ്റിന് പിന്നിലെ പരിമിതമായ സൗകര്യത്തിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൃഷി വിജയകരമായി നടത്തി വരുന്നു.

Read  Also: കൂനിപോയ ജീവിതം , പാത്രം കഴുകി പ്രവാസ ജീവിതം; സെയ്തു സ്വപ്നം കാണുന്നത് സഹോദരിക്ക് ഒരു വിവാഹസമ്മാനം

ADVERTISEMENT

നാട്ടിൽ നിന്ന് ഏതാനും വർഷം മുൻപ് റോമിൽ കൊണ്ടുവന്ന ഒരു പാളയംകോടൻ വാഴയിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിൽ കുലകൾ കിട്ടിയെങ്കിലും ഈ വർഷമാണ് 34 കിലോ ഭാരം വരുന്ന കുല കിട്ടിയത്. ഒരു പടല പഴത്തിന് 7 കിലോ വരെ തൂക്കം ഉണ്ട്. ഈ പഴങ്ങൾ എല്ലാം അയൽവാസികൾക്കും റോമിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിതരണം ചെയ്യുകയാണ് പതിവ്.

തികച്ചും ജൈവവള പ്രയോഗവും പരിചരണവും മാത്രം ആണ് വാഴയ്ക്കു നൽകുന്നത് എന്ന് വിനീദ് പറയുന്നു. റോമിന് പുറത്തുള്ള ഫാമിൽ നിന്ന് ശേഖരിക്കുന്ന ചാണകവും, പച്ചിലകളും ആണ് വളമായി നൽകുന്നത്. വേനൽ കാലത്ത് രണ്ട് നേരം നനയ്ക്കും. തണുപ്പ് കാലത്ത് സംരക്ഷണം നൽകുന്നതാണ് ഏറ്റവും പ്രധാനവും ബുദ്ധിമുട്ട് ഉള്ളതുമായ കാര്യം എന്ന് വിനീദ് പറയുന്നു.

ADVERTISEMENT

ശൈത്യത്തിൽ നിന്ന് സംരംക്ഷണം നൽകുന്നതിനുമായി സുതാര്യമായ പ്ലാസ്റ്റിക് കൊണ്ട് വാഴകൾ പൂർണ്ണമായി പൊതിഞ്ഞു വയ്ക്കും. ആവശ്യമായ സൂര്യപ്രകാശം വാഴയ്ക്ക് ഉറപ്പാക്കുകയും ചെയ്യും  ഒപ്പം ചുവട്ടിൽ  വെള്ളത്തിന്റെയും തണുപ്പിന്റെയും അതിപ്രസരം ഉണ്ടാകാതിരിക്കാൻ പച്ചിലകൾ കൊണ്ട് മൂടും.

ഇതു കൂടാതെ റോബെസ്റ്റ, പച്ചചിങ്ങൻ വാഴകളും ഇപ്പോൾ നട്ടിട്ടുണ്ട്. കറിവേപ്പ്, ചെറുനാരകം, പയർ, പാവൽ, ചീര തുടങ്ങി അത്യാവശ്യം എല്ലാ പച്ചക്കറികളും വിനീദിന്റെ ചെറിയ കൃഷി തോട്ടത്തിൽ ഉണ്ട്. ജോലിയോടൊപ്പം കൃഷി കാര്യങ്ങളും ഭംഗിയായി നടത്തികൊണ്ട് പോകാൻ ഭാര്യ ജോബി ജോസും സ്കൂൾ വിദ്യാർഥിയായ മകൻ വില്യമും സഹായിക്കുന്നു. ചെറുതെങ്കിലും പരിമിത സ്ഥലത്ത് വിജയകരമായി നടപ്പാക്കുന്ന കൃഷിയിലൂടെ ജീവിതത്തിൽ ഉന്മേഷവും സന്തോഷവും ലഭ്യമാകുന്നു എന്ന് വിനീദും ഭാര്യ ജോബിയും പറയുന്നു.

English Summary: Alappuzha native cultivate vegetables in his home garden in rome