ആഷ്ഫോർഡ് ∙ കെന്റെ കൗണ്ടിയിലെ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ (AMA) 19–ാ മത് ഓണാഘോഷം (ആരവം –2023) ഈ മാസം 23ന് രാവിലെ 9.30 മുതൽ ആഷ്ഫോർഡ് ജോൺ വാലീസ് (The John Wallis Academy) സ്കൂൾ ഓഡിറ്റോറിയത്തിൽ സമുചിതമായി ആഘോഷിക്കുന്നു. രാവിലെ 9.30ന് അത്തപ്പൂക്കള ഇടുന്നതോടെ പരിപാടികൾക്ക് ആരംഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഷ്ഫോർഡ് ∙ കെന്റെ കൗണ്ടിയിലെ  മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ (AMA) 19–ാ മത് ഓണാഘോഷം (ആരവം –2023) ഈ മാസം 23ന് രാവിലെ 9.30 മുതൽ ആഷ്ഫോർഡ് ജോൺ വാലീസ് (The John Wallis Academy) സ്കൂൾ ഓഡിറ്റോറിയത്തിൽ സമുചിതമായി ആഘോഷിക്കുന്നു.

ADVERTISEMENT

രാവിലെ 9.30ന് അത്തപ്പൂക്കള ഇടുന്നതോടെ പരിപാടികൾക്ക് ആരംഭം കുറിക്കും. തുടർന്ന് കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെയും അംഗങ്ങളായ പുരുഷന്മാരെയും സ്ത്രീകളെയും ഉൾപ്പെടുത്തി മൂന്ന് തലമുറയെ ഒരേ വേദിയിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബിനു (Flash Mob) ശേഷം കുട്ടികളുടെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും വാശിയേറിയ വടംവലി മത്സരവും തൂശനിലയിൽ വിളമ്പി കൊണ്ടുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ് 2.30ന് നൂറോളം യുവതികൾ പങ്കെടുക്കുന്ന മെഗാതിരുവാതിരയും ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആഷോഫോർഡ് ബോറോ കൗൺസിൽ ഡപ്യൂട്ടി മേയർ ലിൻ സുഡാർഡ്സ്(cllr. Lyn Suddards) മുഖ്യാതിഥി ആയിരിക്കും.

തുടർന്ന് 4 മണിക്ക് ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും സെക്രട്ടറിയുമായ സജികുമാർ ഗോപാലൻ(Saji Kumar Gopalan) രചിച്ച് ബിജു കൊച്ചുതെള്ളിയിൽ(Biju Kochuthelliyil) സംഗീതം നൽകിയ അവതരണ ഗാനം, അലീഷ സാം, എലന Twinkle എന്നിവർ ചിട്ടപ്പെടുത്തി ഇരുപതോളം കലാകാരികൾ ചുവടുകൾ വയ്ക്കുന്ന രംഗപമ്രള എന്നിവയോട് ആരവം –2023 ന് തിരശ്ശീല ഉയരുന്നു.

ADVERTISEMENT

മെഗാതിരുവാതിര, കപ്പിൾ ഡാൻസ്(Cupple dance), ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, DJ സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നകളാൽ ആരവം–2023 കലാ ആസ്വാദകർക്ക് സമ്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മറ്റി കൺവീനർ ജോൺസൻ മാത്യൂസ് അറിയിച്ചു.

എവിടെയും കനക വിപഞ്ചികളുടെ നാദങ്ങൾ, ചിലങ്കയുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും താളവും മാറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിഅറയിൽ നിന്ന് സെപ്റ്റംബർ 23 ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസ്സിനും കണ്ണിനും കരളിനും കുളിരേകുന്ന ശ്രാവ്യ വിഭവങ്ങളുമായി ആഷ്ഫോർഡ് അണിഞ്ഞൊരുങ്ങുന്നു.

ADVERTISEMENT

ഈ മഹാദിനത്തിലേക്ക് കലാ സ്നേഹികളായ മുഴുവൻ ആളുകളെയും ജോൺ വാലിസ് സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും അറിയിച്ചു.

പരിപാടി നടക്കുന്ന വേദിയുടെ വിലാസം

THE JOHN WALLIS ACADEMY

MILLBANK ROAD

ASHFORD KENT

TN23 3HG

English Summary: Onam celebration at Ashford Malayalee Association on 23rd of this month