ഹെൽസിങ്കി∙ മുൻ ഫിന്നിഷ് പ്രസിഡന്‍റും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ മാർട്ടി അഹ്തിസാരിക്ക് (86) ദുഖത്തോടെ രാജ്യം വിട ചൊല്ലി.മാർട്ടി അഹ്തിസാരിയോടുള്ള ആദര സൂചകമായി കഴിഞ്ഞ വെള്ളിയാഴ്ച്ച ഫിന്നിഷ് പതാകകൾ രാജ്യത്തുടനീളം പകുതി താഴ്ത്തിക്കെട്ടി. ഹെൽസിങ്കിയിലെ ലൂഥറൻ കത്തീഡ്രലിൽ നടന്ന സംസ്കാരചടങ്ങിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽസിങ്കി∙ മുൻ ഫിന്നിഷ് പ്രസിഡന്‍റും സമാധാന നൊബേൽ  പുരസ്കാര ജേതാവുമായ മാർട്ടി അഹ്തിസാരിക്ക് (86) ദുഖത്തോടെ രാജ്യം വിട ചൊല്ലി.മാർട്ടി അഹ്തിസാരിയോടുള്ള  ആദര സൂചകമായി കഴിഞ്ഞ വെള്ളിയാഴ്ച്ച  ഫിന്നിഷ് പതാകകൾ രാജ്യത്തുടനീളം പകുതി താഴ്ത്തിക്കെട്ടി. ഹെൽസിങ്കിയിലെ ലൂഥറൻ കത്തീഡ്രലിൽ നടന്ന സംസ്കാരചടങ്ങിൽ വേദനയോടെയാണ് രാജ്യം പങ്കുചേർന്നത്. ഹെൽസിങ്കിയിലെ ഹിയതനിയമി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. അൽഷിമേഴ്‌സ് രോഗബാധിതനായിരുന്നു. കഴിഞ്ഞ മാസം 16 നാണ് മാർട്ടി അഹ്തിസാരി അന്തരിച്ചത്. 

മുൻ പ്രസിഡന്റുമാരായ ഉർഹോ കെക്കോണൻ , മൗനോ കോവിസ്റ്റോ , റിസ്റ്റോ റൈറ്റി എന്നിവരുടെ സമീപത്താണ് മാർട്ടി അഹ്തിസാരിയുടെയും അന്ത്യ  വിശ്രമം. നൂറുകണക്കിന് പൊതുജനങ്ങളും എണ്ണൂറിലധികം ക്ഷണിക്കപ്പെട്ട അതിഥികളും പ്രിയ നേതാവിന് വിട ചൊല്ലാനായി സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 

ADVERTISEMENT

സ്വീഡൻ രാജാവ് കാൾ പതിനാറാമൻ ഗുസ്താഫ് , കൊസോവോ പ്രസിഡന്റ് വ്ജോസ ഉസ്മാനി , നമീബിയയുടെ പ്രസിഡന്റ് ഹഗെ ഗിംഗോബ് , ടാൻസാനിയയുടെ മുൻ പ്രസിഡന്റ് ജകായ കിക്വെറ്റെ , അയർലൻഡിന്റെ മുൻ പ്രസിഡന്റ് മേരി റോബിൻസൺ എന്നിവരും സന്നിഹിതരായിരുന്നു .

‘‘ഫിന്നിഷ് ചരിത്രത്തിലും രാജ്യാന്തര ചരിത്രത്തിലും തന്റേതായ മുദ്ര പതിപ്പിച്ച ‘മഹത്തായ ഫിൻ’ ആയിരുന്നു അഹ്തിസാരി.‌ എല്ലാ പ്രവർത്തനങ്ങളിലും, അദ്ദേഹം  ആളുകളെ അദ്ദേഹം ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. എല്ലാവരേയുംസഹജീവികളായി കാണുവാനും  ഏറ്റവും കഠിനരായ വ്യക്തികളിൽ പോലും എത്തിച്ചേരാനും  സമാധാനം  കെട്ടിപ്പടുക്കാൻ അശ്രാന്തമായി പ്രവർത്തിക്കുകയും ചെയ്തു ’’– അനുസ്മരണ പ്രസംഗത്തിൽ പ്രസിഡന്റ് സൗലി നിനിസ്റ്റോ പറഞ്ഞു.

ADVERTISEMENT

∙ സമാധാന ദൂതൻ 

മൂന്ന് പതിറ്റാണ്ടിലേറെയായി നിരവധി ഭൂഖണ്ഡങ്ങളിലെ രാജ്യാന്തര സംഘർഷ പരിഹാരത്തിന് നൽകിയ സംഭാവനകൾക്ക് 2008 ൽ സമാധാനത്തിനുള്ള നൊബൽ സമ്മാനം ‌മാർട്ടി അഹ്തിസാരിയെ തേടിയെത്തിയത്.  1989-90-ൽ നമീബിയ സ്വാതന്ത്ര്യം നേടിയപ്പോഴും, 1999-ലും 2005-07-ലും കൊസോവോയിൽ മധ്യസ്ഥത നേടിയപ്പോഴും, ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയിൽ ദീർഘകാലം നിലനിന്നിരുന്ന സംഘർഷം 2005ൽ അവസാനിപ്പിക്കാനുമെല്ലാം അഹ്തിസാരി പങ്കുവച്ചു. 

ADVERTISEMENT

ആരോഗ്യം മോശമാകുന്നത് വരെ, ഹെൽസിങ്കി ആസ്ഥാനമായുള്ള മാർട്ടി അഹ്തിസാരി പീസ് ഫൗണ്ടേഷൻ - ക്രൈസിസ് മാനേജ്‌മെന്റ് ഇനിഷ്യേറ്റീവിലും നെൽസൺ മണ്ടേല സ്ഥാപിച്ച ‘എൽഡേഴ്‌സ്’ എന്നറിയപ്പെടുന്ന മുൻ ലോക നേതാക്കളുടെ ഗ്രൂപ്പിലെ അംഗമായും അഹ്തിസാരി ജനക്ഷേമ പ്രവർത്തനങ്ങൾ തുടർന്നിരുന്നു  .

നിലവിൽ റഷ്യയുടെ ഭാഗമായ വൈബോർഗിൽ 1937 ജൂൺ 23 നാണ് അഹ്തിസാരി ജനിച്ചത്. 2021 സെപ്റ്റംബറിൽ അൽഷിമേഴ്‌സ് രോഗത്തെ തുടർന്ന് അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് വിരമിച്ചു .രാജ്യത്തെ പോസ്റ്റൽ സർവീസ് ഡിസംബർ15 നു  അദ്ദേഹത്തിന്റെ  ഛായാചിത്രമടങ്ങിയ സ്റ്റാംപ് പ്രസിദ്ധീകരിക്കും.

English Summary:

Finnish people bid farewell to Martti Ahtisaari with tears