‘ചാൾസ് രാജാവിനെ നേരിൽ കാണണം, ചില ചോദ്യങ്ങൾക്ക് മറുപടിയും വേണം’ ; വേറിട്ട ആവശ്യവുമായി മേഗൻ
ലണ്ടൻ∙ ബ്രിട്ടിഷ് രാജകുടുംബത്തിലെ മറ്റ് അംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹാരി രാജകുമാരനും മേഗൻ മാർക്കിലും 'വ്യത്യസ്‌തമായ' നിയമങ്ങൾക്ക് വിധേയരാകുന്നതായി ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് ചാൾസ് രാജാവിൽ നിന്ന് ചില കാര്യങ്ങൾക്ക് 'ഉത്തരങ്ങൾ' തേടാൻ മേഗൻ തീരുമാനിച്ചതായി റിപ്പോർട്ട്. രാജകീയ വിദഗ്ധനും

ലണ്ടൻ∙ ബ്രിട്ടിഷ് രാജകുടുംബത്തിലെ മറ്റ് അംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹാരി രാജകുമാരനും മേഗൻ മാർക്കിലും 'വ്യത്യസ്‌തമായ' നിയമങ്ങൾക്ക് വിധേയരാകുന്നതായി ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് ചാൾസ് രാജാവിൽ നിന്ന് ചില കാര്യങ്ങൾക്ക് 'ഉത്തരങ്ങൾ' തേടാൻ മേഗൻ തീരുമാനിച്ചതായി റിപ്പോർട്ട്. രാജകീയ വിദഗ്ധനും കമന്റേറ്ററുമായ നീൽ സീൻ യൂട്യൂബ് വിഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം മേയ് മാസത്തിൽ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന കിരീടധാരണ ചടങ്ങിന് ശേഷം ചാൾസ് രാജാവുമായി ഒരു കൂടിക്കാഴ്ച നടത്താൻ മേഗൻ മാർക്കിൽ ശ്രമിച്ചിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. 'ബ്രിട്ടിഷ് രാജകുടുംബത്തിലെ അംഗമായതുമുതൽ താൻ നേരിട്ട പ്രശ്‌നങ്ങൾ കൃത്യമായി വിശദീകരിക്കാൻ' ഒറ്റത്തവണ നേരിൽ കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മേഗൻ മാർക്കൽ ചാൾസ് രാജാവിന് ഒരു കത്ത് അയച്ചുവെന്നാണ് നീൽ പറയുന്നത്. മേഗനും ഭർത്താവ് ഹാരിയും 2020 ൽ ബ്രിട്ടിഷ് രാജകുടുംബത്തിലെ പദവികളിൽ നിന്ന് ഒഴിവായിരുന്നു.
42 കാരിയായ മേഗൻ മാർക്കിൽ, രാജകുടുംബത്തിലെ മറ്റ് അംഗങ്ങളെ അപേക്ഷിച്ച് തങ്ങളെ വ്യത്യസ്തമായി പരിഗണിക്കുന്നതിൽ അസന്തുഷ്ടയാണെന്ന് റിപ്പോർട്ടുകളുണ്ട്. മേഗനും ഹാരിക്കും തങ്ങളുടെ കാര്യത്തിൽ വ്യത്യസ്തമായ ഒരു നിലപാട് രാജകുടുംബം സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നില്ലെന്നും രാജകീയ വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു. ഹാരിയും മേഗനും നേരത്തെ വില്യം രാജകുമാരനും ഭാര്യ കേറ്റിനുമെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും മാധ്യമങ്ങളിൽ അഭിമുഖം നൽകിയതും വലിയ വാർത്തയായിരുന്നു.
അതേസമയം, ഹാരിയും മേഗനും രാജകുടുംബത്തിലേക്ക് മടങ്ങിവരാൻ ഇനിയും സാധ്യതയുണ്ടെന്ന് മറ്റൊരു രാജകീയ വിദഗ്ധൻ ടോം ക്വിൻ അവകാശപ്പെട്ടു.‘ മേഗന് മടങ്ങിവരാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു, പക്ഷേ മേഗൻ ഇംഗ്ലണ്ടിൽ താമസിക്കേണ്ടി വരും. രാജകുടുംബം ചെയ്യുന്ന പോലെ കാര്യങ്ങൾ നിശബ്ദമായി ചെയ്യണം.
മാപ്പ് പറയുകയോ രാജകുടുംബം 'പൂർണ്ണമായി മാറണമെന്ന്' ആഗ്രഹിക്കുകയോ ചെയ്താൽ മേഗന് തിരിച്ചുവരാനാകില്ലെന്നും ക്വിൻ കൂട്ടിച്ചേർത്തു.