ബര്‍ലിന്‍ ∙ മര്‍ലിനെ എംഗല്‍ഹോണിന് മുത്തശിയില്‍ നിന്നു പാരമ്പര്യമായി ലഭിച്ച 25 മില്യന്‍ യൂറോ (ഏതാണ്ട് 227 കോടി രൂപ) ‌വേണ്ടെന്ന് വച്ച്

ബര്‍ലിന്‍ ∙ മര്‍ലിനെ എംഗല്‍ഹോണിന് മുത്തശിയില്‍ നിന്നു പാരമ്പര്യമായി ലഭിച്ച 25 മില്യന്‍ യൂറോ (ഏതാണ്ട് 227 കോടി രൂപ) ‌വേണ്ടെന്ന് വച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ മര്‍ലിനെ എംഗല്‍ഹോണിന് മുത്തശിയില്‍ നിന്നു പാരമ്പര്യമായി ലഭിച്ച 25 മില്യന്‍ യൂറോ (ഏതാണ്ട് 227 കോടി രൂപ) ‌വേണ്ടെന്ന് വച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ മര്‍ലിനെ എംഗല്‍ഹോണിന് മുത്തശിയില്‍ നിന്നു പാരമ്പര്യമായി ലഭിച്ച 25 മില്യന്‍ യൂറോ (ഏതാണ്ട് 227 കോടി രൂപ) ‌വേണ്ടെന്ന് വച്ച് സര്‍ക്കാരിന് കൈമാറി. താന്‍ സമ്പാദിച്ച പണമല്ലാത്തതുകൊണ്ട് സ്വത്ത് ആവശ്യക്കാര്‍ക്കു വിതരണം ചെയ്യണമെന്നാണ് 31 കാരിയായ എംഗല്‍ഹോണ്‍ അറിയിച്ചത്.

ജര്‍മനിയിലെ ലുഡ്വിഗ്ഹാഫന്‍ ആസ്ഥാനമായുള്ള 91 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിഎഎസ്എഫ് എന്ന മള്‍ട്ടി നാഷനല്‍ കെമിക്കല്‍ കമ്പനിയുടെ അവകാശി മര്‍ലിനെ എംഗല്‍ഹോണ്‍ 25 ദശലക്ഷം യൂറോ "തിരിച്ചു കൊടുക്കാന്‍" തീരുമാനിച്ചത് എല്ലാവരെയും ഞെട്ടിച്ചു. ജര്‍മ്മന്‍ ഓസ്ട്രിയന്‍ അവകാശിയും സാമൂഹിക പ്രവര്‍ത്തകയുമായ മര്‍ലിനെ എംഗല്‍ഹോണ്‍ തന്റെ സ്വത്തുക്കളില്‍ ഭൂരിഭാഗവും പൊതുജനങ്ങള്‍ക്ക് തിരികെ നല്‍കാനുള്ള ആഗ്രഹം പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. "ഗുഡ് കൗണ്‍സില്‍ ഫോര്‍ റീഡിസ്ട്രിബ്യൂഷന്‍" എന്ന പേരില്‍ അവര്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിതമായ ഒരു കമ്മിറ്റി ലഭ്യമായ 25 ദശലക്ഷം യൂറോ എന്തുചെയ്യണമെന്ന് തീരുമാനിക്കും.

ADVERTISEMENT

എംഗല്‍ഹോണ്‍ ഒരു കോടീശ്വരിയാണ്. അവരുടെ പൂര്‍വ്വികര്‍ ലുഡ്വിഗ്ഷാഫെനിലെ ബിഎഎസ്എഫ് ന്റെ സഹസ്ഥാപകരായിരുന്നു. 2022ല്‍ അന്തരിച്ച ട്രൗഡല്‍ എംഗല്‍ഹോണ്‍~വെച്ചിയാറ്റോയുടെ ചെറുമകളാണ് മര്‍ലിനെ എംഗല്‍ഹോണ്‍.  പണം എങ്ങനെ വിനിയോഗിക്കണമെന്ന് സമിതി തീരുമാനിക്കും. 25 ദശലക്ഷം യൂറോയില്‍ എന്ത് ചെയ്യണമെന്ന് കമ്മിറ്റി തീരുമാനിക്കും. തനിക്ക് ഇതില്‍ യാതൊരു അഭിപ്രായവുമില്ലെന്ന് എംഗല്‍ഹോണ്‍ വ്യക്തമാക്കി. 2022 സെപ്റ്റംബറില്‍ മുത്തശി മരിച്ചതോടെയാണ് കോടിക്കണക്കിനു സ്വത്ത് മര്‍ലിനെയ്ക്ക് പാരമ്പര്യമായി കിട്ടിയത്.  ഓസ്ട്രിയയില്‍ പരമ്പരാഗതമായി കിട്ടുന്ന സ്വത്തിനു നികുതി അടയ്ക്കേണ്ടതില്ല. 2008 ലാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ ഇത്തരമൊരു കാര്യം പ്രാബല്യത്തിലാക്കയത്. ഇതിനെതിരെ ആക്ടിവിസ്ററു കൂടിയായ മര്‍ലിനെ വലിയ പ്രതിഷേധം തന്നെ ഉയര്‍ത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English Summary:

Austrian Woman Gave Up Her Property Worth 25 Million Euros