വാട്ഫോഡ് ∙ വാട്ഫോഡിലും പരിസരത്തുമുള്ള കോൺഗ്രസ് അനുഭാവികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷം, മാതൃദേശത്തോടുള്ള സ്നേഹ പ്രകടനമായി. രാജൃത്തിന്റെ ഐകൃവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്ന ഭരണഘടനയുടെയും, ജനാധിപത്യ നിയമ സംവിധാനത്തിന്റെയും സ്ഥാപനത്തിന്റെ അനുസ്മരണം ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ഫോഡ് ∙ വാട്ഫോഡിലും പരിസരത്തുമുള്ള കോൺഗ്രസ് അനുഭാവികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷം, മാതൃദേശത്തോടുള്ള സ്നേഹ പ്രകടനമായി. രാജൃത്തിന്റെ ഐകൃവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്ന ഭരണഘടനയുടെയും, ജനാധിപത്യ നിയമ സംവിധാനത്തിന്റെയും സ്ഥാപനത്തിന്റെ അനുസ്മരണം ഏറെ ആവേശപൂർവ്വമായാണ് വാട്ഫോഡിൽ ആഘോഷിക്കപ്പെട്ടത്‌.

'ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ബ്രിട്ട‌ിഷ് ആധിപത്യത്തിനെതിരെ നടത്തിയ സമരപരമ്പരകളുടെ പരിപൂർണ്ണ വിജയദിനവും, കോൺഗ്രസിന്റെ പൂർണ സ്വരാജ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അംഗീകാരമായി ജനുവരി 26 ഔദ്യോഗിക നിയമനിർമ്മാണ തീയതിയായി തിരഞ്ഞെടുത്തതിന്റെയും അഭിമാന ദിനമാണ് റിപ്പബ്ലിക്ക് ദിനം' എന്ന് ആഘോഷത്തിൽ പങ്കു ചേർന്ന് സിബി ജോൺ പറഞ്ഞു. റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ 'ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രവും, പ്രാധാനൃവും' എന്ന വിഷയത്തിൽ റിവർ കോട്ട്മാനേജറും, സാമൂഹ്യ പ്രവർത്തകനുമായ സിബി ജോൺ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.

ADVERTISEMENT

റിപ്പബ്ലിക്ക് ദിനാഘോഷ പ്രോഗ്രാം കോർഡിനേറ്ററും യുക്മാ നേതാവുമായ സണ്ണിമോൻ മത്തായിയുടെ സ്വാഗത പ്രസംഗത്തോട് യോഗ നടപടികൾക്ക് ആരംഭമായി. കോൺഗ്രസ് നേതാവ് സുരാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായിപങ്കെടുത്ത ഓഐസിസി (യു കെ) വർക്കിങ് പ്രസിഡന്റ് സുജു കെ ഡാനിയേൽ, ദേശീയ പതാക ഉയർത്തി സന്ദേശം നൽകി. വാട്‌ഫോഡ്  ഒഐസിസി യൂണിറ്റിന്റെ ഉദ്ഘാടനവും തദവസരത്തിൽ സുജു ഡാനിയേൽ നിർവഹിച്ചു. മാത്യു വർഗ്ഗീസ്, ലിബിൻ കൈതമറ്റം, കൊച്ചുമോൻ പീറ്റർ,ഫെമിൻ ഫ്രാൻസിസ്, ജോൺ പീറ്റർ എന്നിവർപ്രസംഗിച്ചു. സണ്ണിമോൻ മത്തായിയെ യുണിറ്റ് പ്രസിഡന്റായും വൈസ് പ്രസിഡന്റുമാരായി ഫെമിൻ ഫ്രാൻസിസ്, അനഘ സുരാജ് എന്നിവരെയും. ജനറൽ സെക്രട്ടറിയായി സിബി ജോണിനെയും തിരഞ്ഞെടുത്തു. 

ജോയിന്റ് സെക്രട്ടറിമാരായി സിജിൻ ജേക്കബ്, കൊച്ചുമോൻ കെ പീറ്റർ, മാത്യു വർഗ്ഗീസ് എന്നിവരും ട്രഷറായി വിഷ്ണു രാജനും കൂടാതെ കമ്മിറ്റി അംഗങ്ങളായി  ലിബിൻ കൈതമറ്റം, ജോൺ പീറ്റർ, വിഷ്ണു അണ്ടിപ്പേട്ട്, ജോയൽ ജോൺ, ലിബിൻ ജോസഫ്, നൈജു, ബെബിറ്റോ എന്നിവരെയും തെരഞ്ഞെടുത്തു. നൈജു നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപത്തോട്  റിപ്പബ്ലിക്ക് ദിനാഘോഷത്തിന് സമാപനമായി.