യു.കെ. യുടെ കലാ - സാംസ്കാരിക രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പുരോഗമന കലാ-സാംസ്കാരിക സംഘടനായായ സമീക്ഷ യു.കെ. കഴിഞ്ഞ വർഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിൻ്റൺ മത്സരം രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ കായികമാമാങ്കത്തിൻ്റെ പ്രചരണാർത്ഥം രൂപകല്പന ചെയ്തിട്ടുള്ള 'ലോഗോ' കേരളത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയുടെ കലാ - സാംസ്കാരിക രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പുരോഗമന കലാ-സാംസ്കാരിക സംഘടനായായ സമീക്ഷ യുകെ കഴിഞ്ഞ വർഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിന്റൺ മത്സരം രണ്ടാം വർഷത്തിലേക്ക്. ഈ കായികമാമാങ്കത്തിന്റെ പ്രചരണാർഥം രൂപകല്പന ചെയ്തിട്ടുള്ള 'ലോഗോ' കേരളത്തിന്റെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. 

സമീക്ഷ യു കെ ദേശീയ ബാഡ്മിന്റൺ മത്സരത്തിന്റെ ലോഗോപ്രകാശനം കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ നിർവഹിച്ചപ്പോൾ

ഈ സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 3ന് കെറ്ററിങ്ങിൽ അരങ്ങേറും. മാർച്ച് 24ന് കൊവൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ. യുകെയിലെ 20 ഓളം റീജിയണലുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. വിവിധ റീജിയണുകളിൽ നിന്നായി മുന്നൂറോളം ടീമുകളും മത്സരത്തിൽ പങ്കെടുക്കും. റീജിയണൽ മത്സര വിജയികൾ മാർച്ച് 24ന് നടക്കുന്ന ഗ്രാൻഡ് ഫിനാലയിൽ ഏറ്റുമുട്ടും. ആകർഷകമായ സമ്മാനങ്ങളാണ് ഗ്രാൻഡ് ഫിനാലയിലെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷ യുകെ എവറോളിങ്ങ് ട്രോഫിയും. രണ്ടാം സമ്മാനം 501 പൗണ്ടും ഗ്രോഫിയും. മൂന്നും നാലും സ്ഥാനകാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും ആണ് ലഭിക്കുക. കൂടുതെ റീജിയണൽ മത്സരവിജയികൾക്ക് അതാതു റീജിയണലുകളും സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 7000 പൗണ്ടോളം സമ്മാനം നൽകുന്ന 2 മാസക്കാലം നീണ്ടു നിൽക്കുന്ന 600ൽ അധികം കായികതാരങ്ങൾ പങ്കെടുക്കുന്ന യുകെ യിലെ ഏറ്റവും വലിയ അമേച്വർ ബാഡ്മിന്റെൺ ടൂർണമെൻറ് കൂടിയാണ് ഇത്.

ADVERTISEMENT

കഴിഞ്ഞ വർഷം 12 റീജീയണലുകളിലായി 210 ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്. ഈ വർഷം ഇതിനോടകം തന്നെ 16 റീജിയണലുകളിൽ കോർട്ട് ബുക്കിങ്ങ് അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വ്യക്തമായ ആസൂത്രണവും വിപുലമായ തയാറെടുപ്പുകളുമായി ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകസമിതിക്ക് നേതൃത്വം നൽകുന്ന ജിജു സൈമൺ, അരവിന്ദ് സതീഷ് എന്നിവർ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. 
www.sameekshauk.org/badminton

English Summary:

Sameeksha UK National Badminton Competition Logo Release