ബർമിങാം ∙ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ നേതൃത്വത്തിൽ നോമ്പുകാല വിശുദ്ധീകരണ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും. യു കെയിലുള്ള അഭിഷിക്ത ധ്യാനഗുരുക്കളോടൊപ്പം, ഇന്ത്യയിൽ നിന്നും, റോമിൽ നിന്നുമായി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങാം ∙ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ നേതൃത്വത്തിൽ നോമ്പുകാല വിശുദ്ധീകരണ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും. യു കെയിലുള്ള അഭിഷിക്ത ധ്യാനഗുരുക്കളോടൊപ്പം, ഇന്ത്യയിൽ നിന്നും, റോമിൽ നിന്നുമായി, പ്രഗത്ഭരായ തിരുവചന പ്രഘോഷകരും 'ഗ്രാൻഡ് മിഷൻ 2024' ന്റെ ഭാഗമായി വലിയനോമ്പുകാല ധ്യാന ശുശ്രുഷകളിൽ പങ്കുചേരും. റവ. ഡോ. ആന്റണിചുണ്ടലിക്കാട്ട് (പ്രോട്ടോസിഞ്ചെലൂസ്), ഫാ. ജോർജ്ജ് ചേലക്കൽ (സിഞ്ചെലൂസ്), ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ സിസ്റ്റർ ആൻ മരിയ എന്നിവർ ഗ്രാൻഡ് മിഷൻ നവീകരണ ധ്യാനങ്ങൾക്കും ശുശ്രുഷകൾക്കും നേതൃത്വം വഹിക്കും.

ഫാ ജിൻസ് ചീങ്കല്ലേൽ, ഫാ. ബോസ്‌കോ ഞാലിയത്ത്, ഫാ. ടോം സിറിയക്ക് ഓലിക്കരോട്ട്, ഫാ. ബിജു കോയിപ്പള്ളി, ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത്, ഫാ. ഷൈജു കാറ്റായത്ത്, ഫാ. ജോബിൻ ജോസ് തയ്യിൽ, ഫാ. തോമസ് ബോബി എമ്പ്രയിൽ, ഫാ. രാജീവ് പാലിയത്ര, ഫാ. സഖറിയാസ് എടാട്ട്, ഫാ. ടോണി കട്ടക്കയം, ഫാ. ജോജോ മഞ്ഞലി, ഫാ. ജോ മൂലേച്ചേരി, ഫാ. ലിജേഷ് മുക്കാട്ട് എന്നീ തിരുവചന പ്രഘോഷകരായ വൈദികരോടൊപ്പം ബ്രദർ മനോജ് തൈയ്യിലും പങ്കു ചേരും.          

ADVERTISEMENT

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഇടവകകൾ, മിഷനുകൾ, പ്രോപോസ്ഡ് മിഷനുകൾ എന്നീ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന് ഗാഗുൽത്താ വീഥിയിലൂടെ യേശുവിന്റെ പീഡാ-സഹന- ക്രൂശിത രക്ഷാകര പാതയിലൂടെ ചേർന്ന് ചരിക്കുവാനും, കൃപകൾ ആർജ്ജിക്കുവാനും 'ഗ്രാൻഡ് മിഷൻ 2024'  അനുഗ്രഹദായമാവും. ധ്യാന ശുശ്രൂഷയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി മിഷൻ വൈദികരും, പള്ളിക്കമ്മിറ്റികളും അറിയിച്ചു. അതാതു മിഷനുകളിലെ ധ്യാന ശുശ്രുഷകളിൽ പങ്കു ചേരുവാൻ സാധിക്കാത്തവർക്ക് അടുത്തുള്ള മിഷനുകളിലുള്ള ധ്യാനത്തിൽ പങ്കുചേരുവാൻ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. For more details : Email: evangelisation@csmegb.org

English Summary:

Lenten Meditations at Great Britain Eparchy