ബര്‍ലിന്‍∙ പ്രശസ്ത മാന്ത്രികനും ടിവി അവതാരകനുമായ രാജ് കൈലേഷ് യു ട്യൂബിലൂടെ റിലീസ് ചെയ്ത ഇംഗ്ളീഷ് ഷോര്‍ട്ട് ഫിലിം The Obvious പ്രേക്ഷകരുടെ മുക്ത കണ്ഠപ്രശംസ നേടി യൂട്യൂബിലൂടെ മുന്നേറുകയാണ്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രേക്ഷക മനസുകളെ കീഴടക്കിയ ഈ ഹ്രസ്വചിത്രം പൂര്‍ണ്ണമായും ജര്‍മനിയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ പ്രശസ്ത മാന്ത്രികനും ടിവി അവതാരകനുമായ രാജ് കൈലേഷ് യു ട്യൂബിലൂടെ റിലീസ് ചെയ്ത ഇംഗ്ലിഷ് ഷോര്‍ട്ട് ഫിലിം ‘ദ ഒബ്​വിയസ്’ പ്രേക്ഷക ശ്രദ്ധ നേടുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കഥ പറയുന്ന ഈ ഹ്രസ്വചിത്രം പൂര്‍ണ്ണമായും ജര്‍മനിയിലാണ് ചിത്രീകരിച്ചത്. എല്‍സ ബാസ്റ്റിന്‍ ഡാക്സ് ബി ഫിലിംസിന്‍റെ ബാനറില്‍ നിർമിച്ച ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ബാസ്റ്റിന്‍ സേവ്യറാണ്.

 സൈക്കോളജിക്കല്‍ ത്രില്ലറായ ഈ ഹ്രസ്വചിത്രത്തിന്‍റെ അണിയറയിൽ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരാണ് അണിനിരക്കുന്നത്. ഫിലിപ്സ്, പ്രകാശം പരക്കട്ടെ എന്നീ മലയാള സിനിമകളുടെ കളറിസ്റ്റ് ജോജി പാറക്കലാണ് ചിത്രത്തിന്‍റെ കളറിസ്റ്റ്. അഭിനേതാക്കളായ ബാസ്റ്റിന്‍ സേവ്യര്‍, ഡോണി ജോർജ് എന്നിവരുടെ പ്രകടനം സിനിമയുടെ മറ്റൊരു സവിശേഷതയാണ്.

ADVERTISEMENT

അമിരേഷ് രാജന്‍ ആണ് ചിത്രത്തിന്‍റെ ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തത്. സഹസംവിധാനം റീനു ട്രീസയും, ബോണി ളൂയീസ് സംഗീത സംവിധാനവും നിര്‍വഹിച്ചു. കുട്ടി ജോസ് (സൗണ്ട് ഇഫക്ട് ആൻഡ് മിക്സിങ്), അഖില അരുണ്‍, ഡിക്കന്‍ ജോര്‍ജ്, (പോസ്ററര്‍ & ടൈറ്റില്‍,ഡിസൈന്‍) മിനു ജോര്‍ജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. അനുശ്രീ ദാസ്, ലിയ ജോര്‍ജ്, ഹാന്‍സ് പോള്‍ അലക്സ്, അരുണ്‍ ആര്‍ നായര്‍ എന്നിവരാണ് സഹവേഷങ്ങളില്‍ അഭിനയിച്ചത്.

സൈക്കോ പശ്ചാത്തലമുള്ള കഥ ഒരു വലിയ കാന്‍വാസില്‍ അത്ഭുതകരമായി സ്വാംശീകരിച്ച് 16 മിനിറ്റില്‍ തീരുമ്പോള്‍ പ്രേക്ഷകരെ അവസാനംവരെ ത്രസിപ്പിച്ചു നിര്‍ത്താന്‍ സാധിച്ചത് സിനിമയെ അടുത്തറിയുന്ന കലാസ്നേഹികളുടെ മികവിന്‍റെ പര്യായമാണ്. ഇക്കൊല്ലം സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ അരങ്ങേറുന്ന ഹാംബുര്‍ഗ് ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കാനുള്ള കാത്തിരിപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

ADVERTISEMENT

കഥ, സംവിധാനം: ബാസ്റ്റിന്‍ സേവ്യര്‍.
നിര്‍മ്മാണം: എല്‍സ ബാസ്റ്റിന്‍.
ക്യാമറ & എഡിറ്റിംഗ്: അമിരേഷ് രാജന്‍.
കളറിങ്: ജോജി പാറക്കല്‍.
അസോസിയേറ്റ് ഡയറക്ടര്‍: റീനു ട്രീസ.
മ്യൂസിക് ആൻഡ് ബായ്ക്ക്ഗ്രൗണ്ട് സ്കോര്‍: ബോണി ളൂയീസ്.
സൗണ്ട് എഫക്ട് & മിക്സിംഗ്: കുട്ടി ജോസ്.
സൗണ്ട് സപ്പോര്‍ട്ട് & ലൊക്കേഷന്‍: മിനു ജോര്‍ജ്.
പോസ്റ്റര്‍ & ടൈറ്റില്‍: ഡിക്കന്‍ ജോര്‍ജ്.
അഭിനേതാക്കള്‍ : ബാസ്റ്റിന്‍ സേവ്യര്‍, ഡോണി ജോര്‍ജ്,അരുണ്‍ ആര്‍ നായര്‍, അനുശ്രീ ദാസ്, ലിയ ജോര്‍ജ്, അമിരേഷ് രാജന്‍, ഹാന്‍സ് പോള്‍ ആന്‍റണി.

English Summary:

English Thriller Short Film The Obvious