കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം നാളെ വൈകിട്ട് അഞ്ചിന്
മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സിറോ മലബാര്‍ സമൂഹം നാല്‍പ്പതാം വെള്ളിയാഴ്ച ആചരിക്കുന്നു.

നേവിഗസ് ∙ മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സിറോ മലബാര്‍ സമൂഹം നാല്‍പ്പതാം വെള്ളിയാഴ്ച ആചരിക്കുന്നു. നാളെ വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ കുരിശിന്‍റെ വഴിയും തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഇന്ത്യന്‍ കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ലോകരക്ഷകനായ ക്രിസ്തുവിന്‍റെ പാപപരിഹാരബലിയുടെയും പീഢനങ്ങളുടെയും സ്മരണയില്‍ വിശ്വാസികൾ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്ന നാല്‍പ്പതാം വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ സെന്‍റ് മാര്‍ട്ടിന്‍ കുടുംബകൂട്ടായ്മ ബെര്‍ഗിഷസ്ലാന്റിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്.
Address: Mariendom, Elberfelder Str.12,42533 VelbertNeviges.