ലണ്ടന്‍ • യുകെയിൽ 70 മൈൽ വേഗതയിൽ നെൽസൺ കൊടുങ്കാറ്റ് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈസ്റ്റർ ദിനത്തിന് മുന്നേ കൊടുങ്കാറ്റ് വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് നൽകുന്ന മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെ ഡെവണിൽ നെൽസൺ കൊടുങ്കാറ്റ് കഴിഞ്ഞ ദിവസങ്ങളിൽ വീശി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടന്‍ • യുകെയിൽ 70 മൈൽ വേഗതയിൽ നെൽസൺ കൊടുങ്കാറ്റ് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രണ്ട് ദിവസത്തിനുള്ളിൽ കൊടുങ്കാറ്റ് വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് നൽകുന്ന മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെ ഡെവണിൽ നെൽസൺ കൊടുങ്കാറ്റ് കഴിഞ്ഞ ദിവസങ്ങളിൽ വീശി തുടങ്ങിയിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ നെല്‍സണ്‍ കൊടുങ്കാറ്റ് കാലാവസ്ഥ രൂക്ഷമാക്കുമെന്നാണ് മെറ്റ് ഓഫീസ് നൽകുന്ന മുന്നറിയിപ്പ്.

വെയില്‍സില്‍ യെല്ലോ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സൗത്ത് തീരങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ തന്നെ ശക്തമായ കാറ്റും കനത്ത മഴയും പെയ്തിരുന്നു. ഇതിന് പുറമെ ഈസ്റ്റര്‍ വരെ നീളുന്ന കാലാവസ്ഥാ അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. സൗത്ത് ഡെവണില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് നേരിട്ടത്. ഇതോടെ യാത്രകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരികയും റോഡുകളില്‍ യാത്ര നിരോധനം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്‌. സൗത്ത് കോസ്റ്റ് ഇംഗ്ലണ്ടിൽ യെല്ലോ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. ഇവിടങ്ങളിൽ വരും ദിവസങ്ങളിൽ മഞ്ഞും മഴയും ഇടിമിന്നലും ചേര്‍ന്ന് ശക്തമാകുമെന്ന് തന്നെയാണ് സൂചന.

ADVERTISEMENT

സ്‌കോട്ലൻഡിലെ നോര്‍ത്ത്, വെസ്റ്റ് മേഖലകളില്‍ ഇന്നലെ രാവിലെ തന്നെ മഴയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഈസ്റ്റേണ്‍ മേഖലകളില്‍ ചെറിയ തോതില്‍ വെയിലും മഴയും ഉണ്ടാകും. ഇന്നലെ യുകെയില്‍ താപനില കുറഞ്ഞ നിലയിലായിരുന്നു. സ്‌കോട്ട്ലൻഡിൽ 7 സെല്‍ഷ്യസ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ 9 സെല്‍ഷ്യസ്, സൗത്ത് വെയില്‍സിൽ 12 സെല്‍ഷ്യസ് എന്നിങ്ങനെ ആയിരുന്നു താപനില. ഈസ്റ്റർ ദിനം വരെ താപനില കുറഞ്ഞു നിൽക്കുമെന്നാണ് മെറ്റ് ഓഫീസ് നൽകുന്ന സൂചന.

English Summary:

UK Weather: Heavy Rain and Storm Nelson Batters the Country, Weather Warnings