ലണ്ടൻ • യുകെയില്‍ കാലാവസ്ഥാമാറുന്നു. ഏപ്രില്‍ 6 ശനിയാഴ്ച താപനില 18 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരങ്ങളിലെ പലയിടങ്ങളിലും താപനില 15 മുതൽ 17 ഡിഗ്രികളിലെത്തും. പടിഞ്ഞാറന്‍ മേഖലകളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. 11 ഡിഗ്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ • യുകെയില്‍ കാലാവസ്ഥ മാറുന്നു. ഏപ്രില്‍ 6 ശനിയാഴ്ച താപനില 18 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരങ്ങളിലെ പലയിടങ്ങളിലും താപനില 15 മുതൽ 17 ഡിഗ്രികളിലെത്തും.

പടിഞ്ഞാറന്‍ മേഖലകളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. 11 ഡിഗ്രി മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും ഇവിടെ ചൂട് അനുഭവപ്പെടുക.  സ്കോട്‌ലൻഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ തുടരും. നോര്‍ഫോക്കില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും എന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ഇംഗ്ലണ്ടില്‍ താപനില 17 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

ADVERTISEMENT

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താപനില 12 ഡിഗ്രി സെല്‍ഷ്യസോ 13 ഡിഗ്രി സെല്‍ഷ്യസോ ആയിരിക്കും. ശനിയാഴ്ച ഉച്ചയോടെയായിരിക്കും ഈ താപനിലയില്‍ എത്തുക. ഇനിയുള്ള ദിവസങ്ങളില്‍ താപനില ഉയര്‍ന്നു കൊണ്ടിരിക്കുമെന്നും വാരാന്ത്യത്തോടെ ചൂട് കൂടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഏപ്രില്‍ 7 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലും നിലവിലെ അവസ്ഥ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ തുടരും. ചില ഭാഗങ്ങളില്‍ മഴ ലഭിക്കാന്‍ ഇടയുണ്ട്. പടിഞ്ഞാറന്‍ മലനിരകളിലായിരിക്കും ഏറ്റവുമധികം മഴ ലഭിക്കുക. കാറ്റിനും സാധ്യതയുണ്ട്. ഏപ്രില്‍ പകുതിക്ക് ശേഷവും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പിൽ  പറയുന്നു.

English Summary:

Climate Change in the UK; Temperatures will Rise to 18 Degrees in Eastern Parts of England on Saturday