അയർലൻഡിൽ റോഡപകടങ്ങളെ തുടർന്നുള്ള മരണങ്ങളിൽ വൻ വർധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകൾ പ്രകാരം ഈ വര്‍ഷം 58 പേരുടെ ജീവനാണ് രാജ്യത്തെ വിവിധ റോഡുകളില്‍ നഷ്ടപ്പെട്ടത്.

അയർലൻഡിൽ റോഡപകടങ്ങളെ തുടർന്നുള്ള മരണങ്ങളിൽ വൻ വർധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകൾ പ്രകാരം ഈ വര്‍ഷം 58 പേരുടെ ജീവനാണ് രാജ്യത്തെ വിവിധ റോഡുകളില്‍ നഷ്ടപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ അയർലൻഡിൽ റോഡപകടങ്ങളെ തുടർന്നുള്ള മരണങ്ങളിൽ വൻ വർധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകൾ പ്രകാരം ഈ വര്‍ഷം 58 പേരുടെ ജീവനാണ് രാജ്യത്തെ വിവിധ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്. റോഡപകടമരണങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഡ്രൈവിങിനിടയിലെ അമിതവേഗതയും ലഹരിമരുന്ന് ഉപയോഗവും ഉൾപ്പെടുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. 

ഇതേ തുടർന്ന് ശക്തമായ മുന്നറിയിപ്പുകൾ ഗതാഗത വകുപ്പ് അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട് .  റോഡുകളിൽ പൊലീസ് ശക്തമായ പരിശോധനകളും നടത്തുന്നുണ്ട്. ഏപ്രിൽ മാസത്തിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 2,630 ലധികം പേരാണ് അമിതവേഗത മൂലം പിടിയിലായത്. കൂടാതെ 177 പേരെ ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിനും അറസ്റ്റ് ചെയ്തു. 220 പേര്‍ ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും, 77 പേര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിനും പിടിക്കപ്പെട്ടു.

English Summary:

Road Deaths in Ireland Rising Faster